പ്രവാസജീവിതം അവസാനിപ്പിച്ച്‌ മടങ്ങിയെത്തുന്നവര്‍ക്ക് വേണ്ടി കേരളത്തില്‍ വന്‍ പദ്ധതികള്‍.!

166

qwerty

കാലങ്ങളായി അന്യദേശത്ത് കിടന്നു കഷ്ടപ്പെട്ട് പണിയെടുത്ത്  കേരളത്തിലേക്ക് മടങ്ങിയെത്തുന്നവര്‍ക്ക് വേണ്ടി കേരള സര്‍ക്കാര്‍ വന്‍  പുനരധിവാസ പദ്ധതികള്‍ ഒരുക്കുന്നു..!!! ഈ കേരള പിറവി ദിനത്തില്‍ ഈ പദ്ധതികള്‍ക്ക് തുടക്കം കുറിക്കും.

നിതാഖത്ത് അടക്കമുള്ള കാരണങ്ങളാല്‍ പ്രവാസജീവിതം അവസാനിപ്പിച്ചു തിരിച്ചു വരുന്നവരെ ലക്ഷ്യമാക്കിയാണ് ഈ പദ്ധതിക്ക് തുടക്കമാകുന്നത്. തുടക്കത്തില്‍ കാനറാബാങ്കും യൂണിയന്‍ ബാങ്കും കേരളസര്‍ക്കാരിനൊപ്പം ഈ പദ്ധതിയില്‍ സഹകരിക്കും, ഭാവിയില്‍ ഇനിയും ബാങ്കുകളെ ഈ പദ്ധതിയിലേക്ക് കൊണ്ട് വരാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രവാസികാര്യ മന്ത്രി കെസി ജോസഫ് പറഞ്ഞു.

പദ്ധതിയുടെ ആദ്യപടിയെന്ന നിലയില്‍ പ്രവാസികളില്‍ നിന്നു ലഭിച്ച 19,500 അപേക്ഷകളിന്മേലാണ് ആദ്യം നടപടി കൈകൊള്ളുക.  പ്രവാസികള്‍ കൂടുതല്‍ ഉള്ള മലപ്പുറം ജില്ലയില്‍ ഒക്ടോബര്‍ 13,14,15 തീയതികളിലായിരിക്കും ആദ്യ അദാലത്ത് നടപ്പിലാക്കുക.

നിതാഖത്ത് കാലഘട്ടങ്ങളില്‍, തിരികെയെത്തിയവരുടെ പുനരധിവാസവും, സഹായ പദ്ധതികളും ഇതുവരെ നടപ്പിലാക്കാത്ത സാഹചര്യത്തിലാണ് ഇത്തരമൊരു പരിപാടിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്ന വിമര്‍ശനവും ഇതിനിടയില്‍ ഉയരുന്നുണ്ട്.