പ്രവാസത്തിന്റെ പ്രണയക്കുറിപ്പ് – ജഹാംഗീര്‍ പാലേരി

248

Untitled-1

5 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് . തീക്ഷ്ണ പ്രവാസത്തിന്റെ ദുബായ് ദിനങ്ങള്‍ . ഗ്രിഹാതുരത്വം എന്ന പദത്തിന്റെ Dictionary അര്‍ത്ഥങ്ങല്‍ക്കപ്പുരം മനസ്സിലാക്കി തുടങ്ങിയ കാലം . ഉമ്മയുടെ അസുഖാവസ്ഥ ഉറക്കമില്ലാതാക്കിയിരുന്ന കഠിന ദിനങ്ങള്‍ . നാല് മാസങ്ങളിലെ വെള്ളിയാഴ്ചകള്‍ കൊണ്ട് UAE എന്ന, നഗരവും മരുഭൂമിയും ഇണചേരുന്ന രാജ്യം ചുറ്റിക്കണ്ടു .LG Eletcronics കമ്പനി അവരുടെ ലീഗല്‍ അഡ്വൈസര്‍ക്ക് നല്കിയ ആഡംബര കാര്‍ യുനൈറ്ററ്റ് എമിരേറ്റിലെ എല്ലാ പാതകളെയും കീറിമുറിച്ചു . കൊര്‍നിഷും , പാം ജുമൈരയും , അബുദാബിയും , മുസഫയുമെല്ലാം ഒരു ക്രൗഞ്ചപ്പക്ഷിയെപ്പോലെ പറന്നു കീഴടക്കി . അല്‍ ഐനും , ഫുജൈരയും മനോഹരികളായി തോന്നി . ഇതിനിടെ Dubai Driving Licence കിട്ടിയപ്പോള്‍ (വളരെ നിസ്സാരമാണ് , നമ്മുടെ നാട്ടില്‍ IAS റാങ്ക് കിട്ടുന്നത് പോലെയേ ഉള്ളൂ ) റോഡ് മാര്‍ഗ്ഗം സൗദിയില്‍ പോയി ഉമ്മാക്ക് വേണ്ടി ഒരു ഉംറയും ചെയ്ത് . (ഉമ്മാക്ക് സ്വാസ്ഥ്യം കിട്ടാനായി ഞാന്‍ ഈശ്വര വഴികള്‍ മുഴുവന്‍ നടന്ന് തീര്ത്തിട്ടുണ്ടായിരുന്നു.)

പിന്നീടുള്ള വെള്ളിയാഴ്ച്ചകലെല്ലാം തികഞ്ഞ വിരസതകളുടെതായിരുന്നു . ഷോപ്പിംഗ് മാളുകളിലെ ‘സൗന്ദര്യാസ്വാദനം’ ആഴ്ചകള്‍ കൊണ്ട് മടുപ്പുകള്‍ക്ക് വഴിമാറി . വെറും ആറ് മാസം കൊണ്ട് നിങ്ങള്‍ അതിസുന്ദരിയെന്നു വിശ്വസിക്കുന്ന ദുബൈ നഗരം എനിക്ക് മുഴുവാനായി മടുത്തു .ഉമ്മയുടെ ചികിത്സക്ക് വരുന്ന വലിയ പണച്ചിലവ് എന്നെ തിരിച്ച് പോകുന്നതിനെക്കുറിച്ച് ചിന്തിപ്പിച്ചില്ല . ഇതിനിടെ ഒരു പെരുമഴക്കാലത്ത് ഉമ്മയെക്കാണാന്‍ വെള്ളിയാഴ്ച നാട്ടിലേക്കു കയറി വിഷാദത്തിന്റെ ഉള്ളുലല്‍ച്ചയില്‍ ചൊവ്വാഴ്ച തിരികെ വന്നു . കുഴൂര്‍ വിത്സന്‍ ചേട്ടനും ,Kuzhur Wilson ലിയോ ചേട്ടനും , എന്റെ പ്രിയ സുഹൃത്ത് സുജിത്തും എഷ്യാനെറ്റ് റേഡിയോയില്‍ ജോലി ചെയ്യുന്ന ദിനങ്ങള്‍ . വാര്‍ത്താ പരിപാടികളിലെ സ്ഥിരം അതിഥിയാക്കി അവരെന്നെ ചുരുങ്ങിയ നാളുകള്‍ കൊണ്ട് മലയാളികള്‍ക്കിടയില്‍ ഒരു സെലബ്രിറ്റിയാക്കി . എന്നോട് യോജിക്കുന്നവരും , വിയോജിക്കുന്നവരുമൊക്കെ സുജിത്തിന്റെ കയ്യില്‍ നിന്ന് നമ്പര്‍ വാങ്ങി വിളി തുടങ്ങി . മലയാളി അസോസിയേഷനുകളുടെ പരിപാടികളില്‍ സ്ഥിരം അതിഥിയായി . പ്രവാസത്തിന്റെ ഉപ്പും , ഉണ്മയും തിരിച്ചറിഞ്ഞു . നാട്ടില്‍ 24 മണിക്കൂര്‍ തികയാതിരുന്നവന് ദുബായില്‍ ഒഴിവുസമയം പിന്നെയും ബാക്കി . ദൈറയിലെ (Deira ) ഞാന്‍ താമസിക്കുന്ന ഫ്‌ലാറ്റില്‍ കമ്പനി തന്നെ WiFi ഒക്കെ ഏര്‍പ്പാടാക്കിയുട്ടുണ്ടെന്നു ഞാന്‍ വൈകിയാനരിഞ്ഞത് . ഓഫീസില്‍ നിന്നും ലാപ് ടോപ് എടുത്ത് മുറിയില്‍ കൊണ്ടുപോയി .

ശശി തരൂര്‍ വാര്‍ത്തകള്‍ കേട്ട് റ്റ്വിട്ടരില്‍ അക്കൌന്റ് തുടങ്ങി . വിനീതിനെയും , വിഷ്ണുവിനെയും , നിമോദിനെയും 140 അക്ഷരങ്ങളുടെ പരിമിതിയിലും അടുത്തരിഞ്ഞു . തസ്ലീമ നസ്രീന്റെ അടുത്ത കൂട്ടുകാരനായി [email protected] എന്ന എന്റെ handle ഒരു പുരുഷ മേധാവിത്വം ഉള്ളതാണെന്ന് പറഞ്ഞ് അവരെന്നോട് ഉടക്കി . സോജോ എന്നെ നിറഞ്ഞ് പിന്തുണച്ചു . സോജോയും അവരും ഞാനും ഫെമിനിസത്തിന്റെ അടര്‍ക്കളത്തില്‍ വീറോടെ പോരാടി . രക്തം പൊടിഞ്ഞ് കിതച്ച് വീണു . ( തസ്ലീമ ഒരു നോവല്‍ എഴുതിക്കൊണ്ടിരിക്കുന്നുവെന്നും , സോജോയും , ഞാനും , അക്കാലവുമെല്ലാം അതില്‍ കഥാപാത്രങ്ങള്‍ ആണെന്നും ഈയിടെ അവര്‍ ഈമെയിലില്‍ പറയുകയുണ്ടായി . നോവലിനായി കാത്തിരിക്കുന്നു . തസ്ലീമയില്‍ ഒരു മനുഷ്യ സ്‌നേഹിയുണ്ട് . എനിക്കവരെ ഭയങ്കര ഇഷ്ട്ടവും Etxreme Feminism ഒഴിച്ച് നിര്‍ത്തിയാല്‍ ബഹുമാനവുമാണ് )

ട്വിട്ടരില്‍ പൊതുവെ ‘Intellectual’ (എന്നെനിക്ക് തോന്നുന്ന ) ആയ പെണ്‍കുട്ടികള്‍ കുറവായിരുന്നു . അങ്ങിനെയാണ് ‘നിലാമഴ ‘ @Nilaamazha എന്ന Handle ശ്രദ്ധിച്ചത് (മഴ അന്നും ഞമ്മളെ വീക്‌നെസ് ആണ്‌ട്ടോ ). അളക കൃഷ്ണ മേനോന്‍ എന്ന് പേര് . ട്വീട്ടുകളില്‍ സാഹിത്യവും , കവിതയും , ശാസ്ത്രവുമെല്ലാം നിറഞ്ഞ് തുളുമ്പുന്നു . ഏതോ ഒരുത്തന്റെ Fake Account എന്നുറപ്പിച്ചു (അന്നും , ഇന്നും Fake കളോട് ഒടുക്കത്തെ കലിപ്പാണ് .) എങ്കിലും ട്വീട്ടുകള്‍ വായിച്ചു കൊണ്ടിരുന്നു . മൊബൈലില്‍ ട്വിട്ടര്‍ ആപ്ലികേഷന്‍ ഇന്‍സ്ടാള്‍ ചെയ്തു . ജോലി സംബന്ധമായി മറ്റു രാജ്യങ്ങളിലേക്കുള്ള ചെറിയ ട്രിപ്പുകളില്‍ ഇവരെല്ലാം എന്റെ വിരല്‍തുംബിനപ്പുരം കൂട്ടായി പോന്നു . ജീവിതം ഒരു താളത്തില്‍ ഒഴുകി ;

ദിവസം അഞ്ചു തവണയെങ്കിലും ഉമ്മയെ വിളിച്ചു . ജീവിതത്തോട് ആര്തിയുണ്ടായിരുന്ന അവര്‍ എന്നോട് ആകാശത്തെയും , ഭൂമിയെയും കുറിച്ച് സംസാരിച്ചു . ഭക്ഷനപ്പ്രിയനായ എന്നെ ഉമ്മയുടെ രുചിക്കൂട്ടുകള്‍ പറഞ്ഞ് കൊതിപ്പിച്ചു . പെരുമഴയത്ത് കുളത്തില്‍ മീന്‍ കയറിയതും , കപ്പയും മീന്‍കറിയും ഉണ്ടാക്കിയതുമെല്ലാം , ഖുബ്ബൂസിനോട് എന്നും രാത്രി കോപത്തോടെ പടവെട്ടുന്ന എന്നോട് വാചാലയായി പറഞ്ഞു .വായില്‍ വെള്ളം നിറച്ച് ഞാന്‍ നിസ്സഹായനായി കേട്ടു . മലയാളം ചാനലുകള്‍ പെരുമഴയെ ആഘോഷിക്കുന്നത് 45 ഡിഗ്രീ ചൂടില്‍ ഞാന്‍ വിഷാദത്തോടെ കണ്ടു . പ്രവാസത്തിന്റെ വേദനയുടെ നെരിപ്പോടില്‍ ഞാന്‍ പോള്ളിപ്പിടച്ചു . ശീതീകരിച്ച മുറിയിലെ കൃത്രിമതണുപ്പില്‍ ഞാന്‍ ഒറ്റയ്ക്ക് ഒരു ഗര്‍ഭ പാത്രത്തിലെന്ന പോലെ ഉറങ്ങി . ഉറക്കം വരും വരെ വെളിച്ചങ്ങള്‍ കോരിയൊഴിച്ച് ഈറനുടുത്ത് കുളിക്കുന്ന ഒരു സുന്ദരിയെപ്പോലുള്ള ദുബായിയെ കണ്ടു കണ്‌നിരച്ചു . പ്രതീക്ഷകളുടെ , മോഹിപ്പിക്കുന്ന ദുബായ് . ലോകത്തിലെ എല്ലാ രാജ്യത്തെയും പൌരന്മാരുള്ള , മനുഷ്യരുടെ കോക്ടയില്‍ എന്ന് വിളിക്കാവുന്ന നഗരം .

ഒരു വെള്ളിയാഴ്ച ഉച്ചക്ക് ഉമ്മയെ വിളിച്ചു . ചോറ് തിന്നോ , ഇല്ല നെയ്‌ച്ചോറും കോഴിയും ഉണ്ടാക്കീട്ടുണ്ട് . ഉപ്പയൊക്കെ പള്ളിയില്‍ നിന്ന് വന്നിട്ടില്ല . അനക്കിപ്പോ അറേബ്യന്‍ ഡിഷസ് ഒക്കെ കിട്ടീപ്പോ ഞമ്മളെ ഭക്ഷനൊന്നും വെലെണ്ടാവില്ല , അല്ലെ ? ഏത് ഹോട്ടലില്‍ ‘സാദാ ചാവല്‍ ‘ കഴിക്കാന്‍ പോകണമെന്ന് ചിന്തിച്ച് നിന്ന ഞാന്‍ സത്യം പറഞ്ഞാല്‍ കരഞ്ഞു പോയി . 25 കാരന്‍ കെട്ടിയുണ്ടാക്കിയ പക്വതയുടെ മഹാഗോപുരങ്ങളൊക്കെ ഉമ്മയുടെ മുന്നില്‍ തകര്‍ന്നടിഞ്ഞു . ഞാന്‍ ഉമ്മാന്റെ വെറും ‘കുഞ്ഞുവായി ‘, അവരുടെ മടിത്തട്ടിലേക്ക് ചെറുതായി , കൈകാലിട്ടടിച്ചു , മോണകാട്ടിവിമ്മിക്കരഞ്ഞു . നെഞ്ചോട് ചേര്‍ത്ത് അവരെന്റെ നോവുകള്‍ കെടുത്തി .

ട്വിട്ടരില്‍ ഒരു ദിവസം നോക്കിയപ്പോള്‍ അളക (@Nilaamazha ) എന്നെ ഫോളോ ചെയ്യുന്നതായി കണ്ടു . മടിച്ചാണെങ്കിലും തിരിച്ചു ഫോളോ ചെയ്തു . യോജിച്ചും , വിയോജിച്ചും സംവാദങ്ങളൊക്കെ നടന്നുകൊണ്ടിരുന്നു . അവള്‍ ഒരു fake അല്ലെന്നും , അസൂയാവഹമായ ഭാഷയില്‍ കവിതയെഴുതുമെന്നും മനസ്സിലായി . ഡല്‍ഹിയില്‍ ഒരു സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍ ആണെന്നും തനേശ്വാര്‍ എന്ന സ്ഥലത്ത് മാതാപിതാക്കളുടെയും ഒരു ചേട്ടന്റെയും കൂടെ താമസിക്കുന്നു എന്നുമറിഞ്ഞു .അളക എല്ലാ ദിവസവും അവളുടെ ധിഷണ കൊണ്ട് എന്നെ അമ്ബരപ്പിച്ചുകൊണ്ടെയിരുന്നു . ജീവിതത്തില്‍ ആദ്യമായി ഒരു പെണ്ണിനോട് എന്റെ ഉള്ളിന്റെയുള്ളില്‍ ആദരവും , ആരാധനയുമൊക്കെ തോന്നി . അവളുടെ ഒരു ഫോടോ പോലും കണ്ടിട്ടുണ്ടായിരുന്നില്ല , കാണാനുള്ള മോഹം അങ്ങോട്ട് പറയുന്നത് ദുരഭിമാനമായി തോന്നി ,എന്നിലെ അഹങ്കാരി മസിലു പിടിച്ചുതന്നെ നിന്നു . എങ്കിലും അവള്‍ സത്യസന്ധയായിരുന്നു ; കാണണമെന്ന് പറഞ്ഞു .

പറഞ്ഞുകേട്ടിട്ടു മാത്രമുണ്ടായിരുന്ന Skype ഞാന്‍ ഡൌണ്‍ലോഡ് ചെയ്തു , ഒരു ID ഉണ്ടാക്കി അവള്‍ക്ക് കൊടുത്തു . ഒരു വെള്ളിയാഴ്ച സന്ധ്യയാകും വരെ അവളെന്നോട് കവിതയും , നക്ഷത്രങ്ങളും , പൂക്കളും , ശാസ്ത്രവും ,പ്രക്രുതിയുമെല്ലാം പറഞ്ഞുകൊണ്ടേയിരുന്നു . ഒറ്ടശ്വാസതിലെന്നപോലെ ഞാനെല്ലാം കേട്ട്, കണ്ട് , പുഞ്ചിരിച്ച് ഗദ്ഗദ കണ്ഠനായി , ദീര്‍ഘനിശ്വാസത്തില്‍ അവളോട് ചേര്‍ന്ന് നടന്നു . ട്വിട്ടരിലെ പബ്‌ളിക് സംവാദങ്ങള്‍ക്ക് പകരം അവളെന്റെ inbox ഇല്‍ മാത്രം വന്നുകൊണ്ടിരുന്നു. വ്യക്തിപരമായി മാത്രം സംസാരിച്ചു . രണ്ടുപേരുടെയും ഉള്ളിലെന്തെന്ന് അജ്ഞാതമായ് തുടര്‍ന്ന് , ഞാനൊന്നും പറഞ്ഞില്ല , അവളെല്ലാം പറയാതെ പറഞ്ഞു . ഒന്നും മനസ്സിലായില്ലെന്ന് ഞാന്‍ നടിച്ചു .

ഒരു ദിവസം രാത്രി അവളുടെ ഒരു കോള്‍ , മുഖവുരയില്ലാതെ പറഞ്ഞു . ‘എടാ , മരമാക്ക്രി എനിക്ക് നിന്നെയൊന്നു കാണണം . ഡല്‍ഹിയിലോ , കൊച്ചിയിലോ വരുമോ ?’ ‘മരമാക്ക്രി അന്റെ ബാപ്പ…, നായിന്റെ മോളെ ‘ എന്നിലെ മലപ്പുറം കാക്ക ഉറക്കപ്പിച്ചിനിടയിലും മറനീക്കി പുറത്തുവന്നു . അവള്‍ അപ്പുറത്ത് പൊട്ടിച്ചിരിച്ചു. എന്റെ തെറിവാക്കിലും ഞാന്‍ പോലുമറിയാതെ പ്രണയം പുരണ്ടതില്‍ ഞാന്‍ ഖേദിച്ചു . ‘ഹും .. നോക്കട്ടെ , ഇജ്ജെന്താ ചാവാന്‍ പോവാണോ . ഇപ്പം പെട്ടെന്ന് ഇങ്ങനെ തോന്നാന്‍ .. നട്ടപ്പാതിരാക്ക് .. വെച്ചിട്ട് പോടീ കൂതരേ .. ‘ ഞാന്‍ ദയയില്ലാതെ മുരണ്ടു … ‘എടാ.. ചിലപ്പോള്‍ മരിച്ചാലോ , ആര്‍ക്കാ പറയാന്‍ പറ്റ്വാ ..?’ അവളെന്തോ ഗൌരവമുള്ളത് പറയാനൊരുങ്ങുന്നത് പോലെ എനിക്ക് തോന്നി . ഞാന്‍ ലൈറ്റിട്ടു എണീറ്റ് ബാല്‍ക്കണിയില്‍ വന്നു . അല്‍പ്പം ഗമയോടെ, സംസാരിക്കാന്‍ ഒരടിത്തരയിട്ടു . ‘നിനക്കരിയ്വോ പ്രവാചക കവി ഖലീല്‍ ജിബ്രാന്‍ ഒരു ഈജിപ്ഷ്യന്‍ എഴുത്തുകാരിയുമായി ഗാഡപ്രണയത്തിലായിരുന്നു . 40 കൊല്ലം , ഒരിക്കല്‍ പോലും പരസ്പരം കാണാതെ… ‘ ഞാനെന്തോ വലിയ രഹസ്യം അവളെയരിയിചെന്ന മട്ടില്‍ മറുപടിക്കായ് കാത്തു .. ദൈര്‍ഘ്യം കൂടുന്ന നിശബ്ദതയില്‍ ഞാന്‍ തെല്ലസ്വസ്തനായി . അപ്പുറത്ത് അവള്‍ തേങ്ങുന്നതായി തോന്നിയപ്പോള്‍ ഞാന്‍ ഞെട്ടി . ‘എന്തുപറ്റി അമ്മൂ ? ‘ ഹേയ് … ഒന്നുമില്ല ‘ അവള്‍ സ്വരം വീണ്ടെടുത്തു … ‘ഞാന്‍ നിന്നോട് പറയാത്ത ഒരു കാര്യമുണ്ടായിരുന്നു .. എനിക്ക് ദേഹം മുഴുവന്‍ വേദനയുള്ള ഒരു അസുഖമുണ്ട് .. മരുന്ന് കഴിക്കുന്നുണ്ടായിരുന്നു. ഗുളികയോ ഇന്ജക്ഷനോ എടുക്കുമ്പോള്‍ വേദന കുറയും .. ഞാന്‍ വിചാരിച്ചത് കാന്‍സര്‍ ആണെന്നാ .. അപ്പയും , അമ്മയുമെല്ലാം എന്നോട് പറയാത്തതാണ് എന്നാ കരുതിയെ . ഇപ്പോള്‍ വേദന ഭയങ്കര കൂടുതലാ .. നിന്നോട് പറയാഞ്ഞതാ .. രണ്ട് ദിവസമായി ഞാന്‍ ആശുപത്രിയിലായിരുന്നു .. എന്തോ Nerve Disease ആണെന്ന് ഡോക്ടര്‍ പറഞ്ഞു .. ആയുര്‍വേദം വല്ലതും നോക്കാന്‍ പറഞ്ഞ് ഡിസ്ചാര്‍ജ് ചെയ്ത് …!! ‘

ഫ്‌ലാറ്റിന്റെ ബാല്‍ക്കനിക്കപ്പുറത്തെ ദുബായുടെ നിറദീപക്കാഴ്ച്ചകളിലും എന്റെ കണ്ണില്‍ ഇരുട്ടുകയറി . ശ്വാസം തിങ്ങുന്നത്‌പൊലെ തോന്നി . ജന്മാന്തരങ്ങളിലെ പ്രണയവിന്ന്യാസങ്ങളില്‍ ഞാനൊരു പെണ്ണിനെ പ്രണയിക്കുന്നുവോ എന്ന് എന്നോട് തന്നെ മുഴങ്ങി ചോദിച്ചു . മൊബൈല്‍ ഫോണ്‍ കയ്യിലിരുന്ന് വിറച്ചു . ദുബായ് നഗരത്തിലെ ഒഴുകുന്ന വാഹങ്ങള്‍ മിന്നാമിന്നികളെ പോലെ ചലിച്ചു . എന്റെ നിസ്സഹായമായ ചേതന ആ ചലനത്തില്‍ പതുക്കെ ഒഴുകിപ്പരന്നു . രണ്ടു ചെവിയിലും രൗദ്ര മൂര്‍ത്തിയുടെ ശംഖുവിളികളുയര്‍ന്നു . ജീവിതത്തില്‍ ഒരിക്കല്‍പ്പോലും കാണാത്ത ഒരു പെണ്ണിന്റെ വേദന എന്റെ ശരീരത്തെ കോച്ചിവലിച്ചു .

‘കണ്ണാ .. നല്ല വേദനയാടാ .. ഇഞ്ചക്ഷന്‍ എടുത്തതാ പോന്നപ്പം .. വേദനയോട്ടും കുറയുന്നില്ല ‘ അവളുടെ ശബ്ദം ക്ഷീണത്തോടെ എന്റെ ചെവിയില്‍ കരഞ്ഞു . അവളുടെ പതിഞ്ഞു തുടങ്ങിയ സ്വരക്കൂട് പിന്നെയും ചെവിയില്‍ താളം ചിലച്ചു . ‘ഞാന്‍ അപ്പയോട് നിന്നെക്കുറിച്ച് പറഞ്ഞു . അപ്പ എന്നോട് ചോദിച്ചു , നിന്നെയിഷ്ട്ടാണോന്ന് ‘ ഞാനൊന്നും പറഞ്ഞില്ല , എന്റെ ലാപ്പില്‍ നിന്റെ ഫോട്ടോസ് ഒക്കെ അപ്പ നോക്കുന്നത് കണ്ടു . നീയേത് മതമാണെന്ന് ചോദിച്ചു . കണ്ണാ നീ വേഗം വര്വോ … നമ്മള്‍ തമ്മില്‍ കാണുമോന്ന് പോലും എനിക്കിപ്പോള്‍ ഉറപ്പില്ല .. ആവൂ .. ‘ ഉള്ളും, പുറവും വേദനിച്ച് അവള്‍ ഞരങ്ങി … നിറഞ്ഞ കണ്ണുകള്‍ക്ക് മുന്നിലെ മഹാനഗരത്തിന്റെ ദീപ ലയങ്ങള്‍ എന്റെ കണ്ണില്‍ വെളിച്ചങ്ങളുടെ കൊളാഷ് തീര്‍ത്തു .

‘ഞാന്‍ വരാം .. പെട്ടെന്ന് വരാം …’ ശബ്ദമിടരാതിരിക്കാന്‍ ആയാസപ്പെട്ട് ഞാന്‍ വാക്കുകള്‍ മുഴുമിച്ചു .നെഞ്ചിനുള്ളില്‍ കനം കൂടുന്നത് ഹൃദയമിടിപ്പ് വേഗത്തിലറിയിച്ചു . ‘ നീ പേടിക്കാതിരി . കോട്ടക്കല്‍ ആര്യവൈദ്യശാലയില്‍ പോയിനോക്കാം , അപ്പയുടെ നമ്പര്‍ മെസേജ് ചെയ്യു . ഞാന്‍ വിളിക്കാം , മാത്രല്ല വേരെയൊരു നല്ല ഹോസ്പ്പിറ്റലില്‍ പോയി… സെക്കന്റ് ഒപിനിയന്‍ എടുക്കുന്നതും നല്ലതാ ..’ ജീവിതത്തില്‍ ആദ്യമായി ഞാന്‍ വാക്കുകള്‍കായി വിശന്നു . മൂല്യമുള്ള എന്തൊക്കെയോ കൈവെള്ളയിലൂടെ ചോരാന്‍ വെമ്പുന്നത് ഞാന്‍ വിഷാദത്തോടെ തിരിച്ചറിഞ്ഞു . അപ്പുറത്ത് നിശബ്ധമാവുന്നത് ഞാന്‍ അറിഞ്ഞു . ഇന്ജക്ഷന്റെ ഡോസില്‍ അവളുരങ്ങിയെന്ന് തിരിച്ച് വിളിച്ചപ്പോള്‍ അവളുടെ ജ്യേഷ്ട്ടന്റെ ഭാര്യ പറഞ്ഞു . ആ രാത്രിയില്‍ , അസമയത്തും എനിക്കുമ്മയെ വിളിച്ച് കരയാന്‍ തോന്നി . പാവം അവരും ഏതൊക്കെയോ ഡോസ് ഉള്ള ഗുളികകളുടെ പാതി മൃത്യുവില്‍ ആണല്ലോ എന്ന് ഞാന്‍ ഉള്ളുലഞ്ഞു തിരിച്ചറിഞ്ഞു .പിറ്റേന്ന് ഓഫീസില്‍ പോയില്ല . ഒരു കോള്‍ ചെയ്ത് i am not well എന്ന് മാത്രം പറഞ്ഞ് വച്ചു . മുഖം പോലും കഴുകാതെ പുറത്തിറങ്ങി . 50 ഡിഗ്രിയോളം വരുന്ന , കനല്‍ പൊതിഞ്ഞ കാറ്റ് പതിഞ്ഞു വീശി . ഉള്ളും പുറവും നീറി . നടന്ന് , നടന്ന് നഗരം വിട്ട് മരുഭൂമിയുടെ വാതില്‍ക്കലെത്തി .ദൂരേക്ക് നോക്കുമ്പോള്‍ സ്ഫടികമണികള്‍ കോര്‍ത്തിണക്കിയ പോലെ എന്തോ കന്നനങ്ങുന്നതിനോപ്പം ഇളകുന്നത് പോലെ തോന്നി . ഇമ തല്ലി മിഴിച്ചാല്‍ അത് കാണാതാവുന്നത് പോലെയും .

തിരിച്ച് മുറിയിലെത്തി അളകയുടെ ഫോണിലേക്ക് നിരന്തരം വിളിച്ചിട്ടും ആരും എടുതതെയില്ല . സന്ധ്യക്ക് അവളുടെ അച്ഛന്‍ വിളിച്ചു . ഒരഞ്ചു മിനുട്ട് കഴിഞ്ഞപ്പോള്‍ അയാളുടെ ശബ്ദമിടറി . സാധിക്കുമെങ്കില്‍ മകളെയോന്നു വന്നു കണ്ടിട്ട് പോകാന്‍ പറഞ്ഞ് വച്ച് . അവളിനിയെത്രനാള്‍ … എന്ന് നിസ്സഹായനായി .അളകയോട് പിന്നീട് ഒരിക്കലും ഞാന്‍ സംസാരിച്ചിട്ടെയില്ല ; അവള്‍ക്കു വേണ്ടി അവളുടെ കിടക്കയില്‍ നിന്ന് അവളുടെ ചേച്ചിയമ്മ എന്നെ വിളിച്ചു . സ്പീക്കറില്‍ കേള്‍പ്പിച്ചു . അവള്‍ അക്ഷരങ്ങള്‍ പെറുക്കി വാക്കുകളാക്കാന്‍ പാടുപെടുന്നത് കാണുമ്പോള്‍ കണ്‌നിരച്ചു ഞാന്‍ ഫോണ്‍ കട്ട് ചെയ്തുകൊണ്ടിരുന്നു . എന്നാണ് വരികയെന്ന് ചോദിക്കുന്നു എന്ന് അവളുടെ ചേച്ചിയമ്മ അവളുടെ ഹൃദയത്തെ എനിക്ക് തര്‍ജ്ജമപ്പെടുത്തി . ഞാന്‍ ഓഫീസില്‍ മൂന്നു നാല് തവണ ലീവിനായി apply ചെയ്തു . കമ്പനിയുടെ അനിവാര്യമായ കാരണങ്ങളാല്‍ എല്ലാം rejected ആയി . കടുത്ത നിരാശയില്‍ ഞാന്‍ ക്രുദ്ധനായി . Korea ക്കാരനായ HR മാനേജരോട് തട്ടിക്കയറി , അയാളുടെ അച്ഛനെവരെ തെറി പറഞ്ഞു .

അളകയെ നിരന്തരം വിളിച്ചു . അവളുടെ വേദനയുടെ ഞരക്കങ്ങളില്‍ , ചേച്ചിയമ്മയുടെ തേങ്ങലുകളില്‍, കൈവിരല്‍ ഫോണിന്റെ ചുവന്ന ബട്ടനിലേക്ക് വേച്ചു വീണു. ഒരു രാത്രിയില്‍ അവളുടെ ചേച്ചിയുടെ ഫോണ്‍ , ‘ അമ്മുവിന്റെ അവസ്ഥ മോശമാണ് ജഹാംഗീര്‍ , അവള്‍ ബോധം വരുമ്പോഴൊക്കെ നിങ്ങളെതിയോന്നു ചോദിക്കുന്നു …’ മറുപടിയില്ലാതെ ഫോണ്‍ വച്ചു . നേരം വെളുപ്പിക്കാന്‍ ചിന്തകളുടെ സാന്ദ്രതകളിലൂടെ ഉഴറി നടന്നു . കറുത്ത രാത്രിയുടെ ഇരുണ്ട ചിന്തകളെ വെളുത്ത സിഗരറ്റ് പുകച്ചുരുളുകള്‍ പൊള്ളിച്ചുനര്‍ത്തി . നേരം വെളുത്ത് പെട്ടെന്ന് ഡ്രസ് മാറി ഓഫീസിലേക്ക് കുതിച്ചു . ട്രാഫിക്കിനെ നൊന്ത് ശപിച്ചു . ട്രാവല്‍ ഏജന്‍സി നടത്തുന്ന കാസര്‍കോട് കാരന്‍ സുഹൃത്തിനെ വിളിച്ചു ടികറ്റ് അന്വേഷിച്ചു . ഡല്‍ഹിയിലേക്കും , ഞമ്മളെ നാട്ടുക്കുമൊന്നും ടികറ്റില്ലല്ലോ വക്കീലെ , ഇങ്ങക്കെന്താ എമര്‍ജന്‍സീ ? വെകേഷന്‍ ടൈം അല്ലെ . ഞാനൊന്ന് നോക്കട്ടെ .. ഇങ്ങള് ഓഫീസില്‍ വരി ‘

എന്റെ ഓഫീസ്‌കാബിനില്‍ കയറി പാസ്‌പോര്‍ട്ടും ഹാന്‍ഡ് ബാഗും എടുത്ത് കാറിനടുത്തേക്ക് ഓടുന്നതിനിടയില്‍ front office ഇല്‍ ഇരിക്കുന്ന പെണ്ണിനോട് i am going to India എന്ന് മാത്രം പറഞ്ഞു . ട്രവല്‍സില്‍ എത്തി , ‘നീയെനിക്ക് ഇന്ത്യയിലേക്ക് എവിടെക്കെങ്കിലും ഒരു ടിക്കറ്റ് ഒപ്പിച്ച് തരുമോ ? പണം ഒരു പ്രശ്‌നല്ല..!’ ഞാന്‍ സല്‍മാന്റെ കാല്‍ക്കല്‍ കുഴഞ്ഞ് വീണ് . എന്താ വക്കീലെ പറ്റിയത് ഇങ്ങക്ക് ??!! കാര്യം പറയീം ‘ അവന്‍ എന്നെ പിടിച്ചുയര്‍ത്തി ദൈന്യനായി . ‘ഇങ്ങള് ബെജാരാവല്ലി ‘ അവനെന്നെ ഒരു സോഫയില്‍ പിടിച്ചിരുത്തി .അവന്‍ ആരെയൊക്കെയോ ധ്രിതിപ്പെട്ടു വിളിക്കുന്നുണ്ടായിരുന്നു . ഒരു 10 മിനുട്ടിനുള്ളില്‍ മറ്റേതോ ട്രവല്‌സ്‌കാര്‍ കാന്‍സല്‍ ചെയ്ത ഒരു ഡല്‍ഹി ടിക്കറ്റ് അവന്‍ ഒപ്പിച്ചെടുത്തു . ‘പക്ഷേ വക്കീലേ അബുദബീന്നാ ഫ്‌ളൈറ്റ് .. എന്ത് ചെയ്യും ‘ സമ്മതമെന്നു ഞാന്‍ തല കുലുക്കി . അവനെന്നെ ഡ്രൈവിംഗ് സീറ്റില്‍ കയറ്റിയിരുത്തി . അര്‍ദ്ധ ബോധാവസ്ഥയില്‍ ഞാന്‍ ചോദിച്ചു .’ ഈ ടിക്കട്ടിനെത്രയായി ?’ ഇങ്ങള് പോയിറ്റ് വരീന്‍ . പൈസയല്ലല്ലോ പ്രശ്‌നം ‘ ‘ഞാന്‍ നിന്നെ വിളിക്കാം ..’ ഞാന്‍ കാര്‍ സ്റ്റാര്‍ട്ട് ചെയതു … ടെയ്ക്ക് ഓഫിന് 2 മണിക്കൂര്‍ കൂടിയേ ഉള്ളൂ . ഇങ്ങള്‍ അബുദാബി എത്ത്വോ ? ഒരു ഡ്രൈവറെ …’ അവന്‍ ആശങ്കപ്പെട്ടു .. മറുപടിക്ക് നില്‍ക്കാതെ ഞാന്‍ കുതിച്ചു പാഞ്ഞു .

അര്‍ദ്ധ ബോധത്തില്‍ ആക്‌സിലരെട്ടര്‍ ആഞ്ഞു ചവിട്ടി . അമിതവേഗത്തെ നിരീക്ഷിക്കാന്‍ വച്ച ക്യാമറകളെല്ലാം തുരുതുരാ കണ്ചിമ്മി എന്നെ യാത്രയാക്കി . ദുബായില്‍ നിന്ന് അബുദാബിയിലേക്ക് ഞാന്‍ അക്ഷരാര്‍ത്ഥത്തില്‍ പറന്നു . ഈന്തപ്പനകള്‍ക്കപ്പുറത്തെ മണല്‍ക്കാട്ടില്‍ രൂപം കൊള്ളുന്ന ചെറു ചുഴലികള്‍ എനിക്കൊപ്പം പൊടി പറത്തി സമാന്തരമായി പറന്നു . വണ്ടി പാര്‍ക്കിങ്ങില്‍ കൊടുത്ത് ഞാന്‍ എമിഗ്രെഷനിലെക്കോടി . പോക്കറ്റില്‍ മൊബൈല്‍ ഫോണ്‍ വിറച്ചു . ക്യൂവില്‍ നിന്നപ്പോള്‍ ഫോണ്‍ എടുത്തു നോക്കി . ട്വിട്ടരില്‍ എന്നെ mention ചെയ്ത നാലഞ്ച് ട്വീട്ടുകളുടെ നോട്ടിഫികേഷന്‍ . ഒരു ട്വീട്ടില്‍ വിരല്‍ത്തുമ്പ് വിറച്ച് വീണു…!

#JustNow @Nilaamazha is no more. One of her friend tweeted the േൃമgedy.

കണ്ട സ്വപ്‌നങ്ങള്‍ ഉതിര്‍ന്ന് വീണ് നക്ഷത്രങ്ങളായി തെളിഞ്ഞു . ആ നക്ഷത്രങ്ങളുടെ ആകാശ ദ്വീപുകളിലോന്നില്‍ അവളെന്നെ വിളിച്ചുകൊണ്ടിരുന്നു . ഉയിര്‍പ്പിന്റെ ബഹിരാകാശ പേടകത്തില്‍ ഞാന്‍ യാത്ര തിരിച്ചു . മരണവും , വ്യര്‍തതയും കൊണ്ട് നിറംകെട്ട അവളുടെ ആകാശ ദ്വീപിലേക്ക് വര്‍ന്നങ്ങലുമായി ഞാന്‍ ഗഗന സഞ്ചാരിയായി . അനാദിയായ സ്ഥലരാശിയില്‍ നിസ്സഹായനായി ഞാന്‍ ഉതിര്‍ന്നു വീണു . വസന്തവും , ഹേമന്തവും , വര്‍ഷങ്ങലുമെല്ലാം ഞങ്ങള്‍ക്ക് മുകളില്‍ നിഴല്‍ പാകി . അളക കൃഷ്ണ മേനോന്‍ എന്റെ ആകാശത്തില്‍ മേഘം മറക്കാത്ത ഒറ്റ നക്ഷത്രമായി …!