പ്രവാസികളുടെ കഥയുമായി ഒരു നോവല്‍ “ഔട്ട്‌ പാസ്”..!!!

273

ss

സാദിഖ് കാവില്‍ എന്ന എഴുത്തുകാരന്റെ ‘ഔട്ട് പാസ്’ എന്ന നോവല്‍ പ്രവാസികളുടെ കഥയാണ്.. വെറുതെ നമ്മള്‍ സിനിമകളിലും മറ്റും കണ്ടു മറന്ന ‘അറബിയും ഒട്ടകവും പിന്നെ നമ്മുടെ പാവം പ്രവാസിയും’ ടൈപ്പ് കഥയല്ല ഔട്ട് പാസ്.

ഒരു തരം ജാഡകളുമില്ലാതെ നമ്മെ ‘കുഞ്ഞാച്ച’ യുടെ വീക്ഷണത്തിലൂടെ ദുബായിയെ വരച്ചു കാണിക്കുകയും ചില ജീവിത യാഥാര്‍ത്ഥ്യങ്ങളിലേക്ക്കൂട്ടിക്കൊണ്ട് പോകുകയും ചെയ്യുന്ന ഒരു നല്ല സൃഷ്ടി. ഒറ്റ വരിയില്‍ പറഞ്ഞാല്‍ അതാണ് സാദിഖ് കാവിലിന്റെ ഔട്ട് പാസ് എന്ന കൃതി.

ഗള്‍ഫില്‍ കിടന്നു വിയര്‍പ്പ് ഒഴുക്കി നാട്ടില്‍ ഒരു കൂര തട്ടി കൂട്ടുന്ന പ്രവാസി.. സാധാരണ കഥകളില്‍ കാണുന്ന ഈ ക്ലീഷേകളില്‍ നിന്നും മാറി, പ്രവാസികള്‍ക്ക്പല സാമൂഹിക കടമകളുമുണ്ടെന്നും ആര്‍ക്കും അവരവരുടെ സമയം കഴിഞ്ഞു പോയിട്ടില്ലെന്നുമുള്ള ചിന്ത ജനിപ്പിക്കുന്നതുമാണ് ഈ നോവല്‍.

ഗള്‍ഫിലെ ഏഴുതപ്പെടാത്ത ജീവിത ഗണങ്ങള്‍ വളരെ സൂഷ്മമായി ഗ്രഹിച്ചു അതിനു ജീവന്‍ നല്‍കാന്‍ സാദിഖ് എന്ന എഴുത്തുകാരന് കഴിഞ്ഞു.

Advertisements