പ്രവാസികളുടെ ശ്രദ്ധയ്ക്ക്; പരസ്യമായി ഭക്ഷണം കഴിച്ചാല്‍ അഴി എണ്ണും !

  247

  new1

  റംസാന്‍ മാസം ആരംഭിച്ചു കഴിഞ്ഞു. ഇന്ന് മുതല്‍ ലോകത്തെ സകല മുസ്ലീം സഹോദരങ്ങളും പരിശുദ്ധമായ റംസാന്‍ വൃതം അനുഷ്ട്ടിക്കുകയാണ്. ഇതിന്റെ ഭാഗമായി ഗള്‍ഫ് രാജ്യങ്ങളില്‍ പരസ്യമായി ഭക്ഷണം കഴിക്കുന്നത് നിരോധിച്ചു കഴിഞ്ഞു.

  റംസാന്‍ മാസത്തില്‍ പകല്‍ സമയത്ത് പരസ്യമായി ഭക്ഷണം കഴിച്ചാല്‍ പത്ത് ദിവസം വരെ ജയിലില്‍ കഴിയേണ്ടി വരും. പിഴയോ പത്ത് ദിവസം വരെ തടവ് ശിക്ഷയോ ആണ് പരസ്യമായി ഭക്ഷണം കഴിക്കുന്നവര്‍ക്ക് കിട്ടാവുന്ന ശിക്ഷ.

  കഴിഞ്ഞ വര്‍ഷം സ്വദേശികളും വിദേശികളുമായ ഒട്ടേറെ പേരെ പകല്‍സമയത്ത് ഭക്ഷണം കഴിച്ചതിന് അറസ്റ്റ് ചെയ്തത്.

  ആരോഗ്യകരമായ കാരണങ്ങളാല്‍ അല്ലാതെ പൊതുസ്ഥലത്ത് തിന്നുകയോ കുടിക്കുകയോ ചെയ്യുന്നതിനാണ് ശിക്ഷ.