പ്രവാസികളുടെ ശ്രദ്ധയ്ക്ക് , ഖത്തറിലും “ഷീ ടാക്സി”

0
208

she

പിങ്ക് പെയിന്റ് ചാര്‍ത്തിയ സ്വിഫ്റ്റ് ഡിസയര്‍ കാറുകള്‍..ഓടിക്കുന്നത് യൂണിഫോം ഇട്ട സ്ത്രീകള്‍..!!! കേരളത്തില്‍ വളരെയധികം തരംഗം സൃഷ്ട്ടിച്ച ഒരു വാര്‍ത്തയായിരുന്നുവത്. സ്ത്രീകള്‍ക്ക് ഏത് പാതി രാത്രിയിലും സുരക്ഷിതമായി സഞ്ചരിക്കാന്‍ കഴിയുന്ന സ്ത്രീകള്‍ ഓടിക്കുന്ന വാഹനം എന്ന നിലയില്‍ “ഷീ ടാക്സി” എന്ന ആശയം മലയാളികള്‍ രണ്ടുകൈയ്യും നീട്ടി സ്വീകരിച്ചു. ഈ വിജയത്തിന്‍റെ കൈ പിടിച്ചാണ് “ഷീ ടാക്സി” ഖത്തറിലേക്ക് എത്തുന്നത്.

ദോഹ കേന്ദ്രമാക്കി കഴിഞ്ഞദിവസം മഞ്ഞ ടാക്‌സി തുടങ്ങിയ പ്രോഫിറ്റ് ഗ്രൂപ്പാണ് ഷീ ടാക്‌സിക്കു പിന്നിലും പ്രവര്‍ത്തിക്കാന്‍ ഒരുങ്ങുന്നത്.

ഖത്തറില്‍ സ്വകാര്യത സംരക്ഷിക്കാന്‍ ആഗ്രഹിക്കുന്ന സ്ത്രീകള്‍ക്കായാണു ഷീ ടാക്‌സികള്‍ ആരംഭിക്കുന്നത്. പുരുഷ ഡ്രൈവര്‍മാര്‍ മുഖം കാണുന്നതിനാല്‍ ടാക്‌സിയില്‍ സഞ്ചരിക്കാന്‍ വിമുഖത കാണിക്കുന്ന ധാരാളം സ്ത്രീകളുണ്ട്. ഇത്തരക്കാരെ ലക്ഷ്യമിട്ടാണ് ഖത്തര്‍ ഷീ ടാക്‌സിയുമായ് രംഗത്തു വരുന്നത്.

അങ്ങനെ നമ്മുടെ സ്വന്തം ഷീ ടാക്സി പ്രവാസികളുടെ ഇടയിലേക്കും….