പ്രവാസികളുടെ ശ്രദ്ധയ്ക്ക്; അവിടത്തെ പൈസ ഇങ്ങോട്ട് കൊണ്ട് വരുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

  0
  684

  CURRENCY_1644892f

  ഇന്ത്യയിലേക്ക് കൊണ്ടുവരാവുന്ന ഫോറിന്‍ കറന്‍സിയെ കുറിച്ചാണ് ഇവിടെ സംസാരിക്കുന്നത്. ഇങ്ങനെ പൈസ കൊണ്ട് വരുമ്പോള്‍ എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം..എങ്ങനെയൊക്കെ പൈസ കൊണ്ട് വരണം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ ചര്‍ച്ച ചെയ്യുന്നത്…

  ഇന്ത്യയിലേക്ക് കൊണ്ടുവരാവുന്ന ഫോറിന്‍ കറന്‍സി സംബന്ധിച്ച് അങ്ങനെ പ്രത്യേകിച്ച് പരിധികളൊന്നുമില്ലായെങ്കിലും കൊണ്ട് വരുന്ന പണം 10,000 ഡോളറോ അതില്‍ കൂടുതലോ കൈവശം വെക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. അങ്ങനെവരുമ്പോള്‍ എയര്‍പോര്‍ട്ടിലെ കസ്റ്റംസ് ഉദ്യോഗസ്ഥരെ അറിയിക്കേണ്ടതായി വരും എന്നതാണ് കാര്യം.

  നാട്ടിലേക്ക് കൊണ്ടുവരുന്ന ഫോറിന്‍ കറന്‍സിയുടെ മൂല്യം 5000 ഡോളറില്‍ കൂടിയാലും എയര്‍പോര്‍ട്ടിലെ കറന്‍സി ഡിക്ലറേഷന്‍ ഫോമില്‍ വിവരമറിയിക്കേണ്ടതുണ്ട്.

  പണത്തിന്റെ മൂല്യം കൂടുതലായിട്ടും കസ്റ്റംസ് അധികൃതരെ അറിയിച്ചില്ലെങ്കില്‍ ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് നിയമപ്രകാരം അത് കുറ്റകരമാണ്

  വിദേശത്ത് താല്ക്കാലികമായി സന്ദര്‍ശനം നടത്തി ഇന്ത്യയിലേക്ക് വരുന്നവരാണെങ്കില്‍ രൂപയുടെ മൂല്യം ഒരിക്കലും 10,000 രൂപയോ അതില്‍ക്കൂടുതലോ ആകാന്‍ പാടില്ല.

  വിദേശത്തേക്ക് ബിസിനസ് കാര്യങ്ങള്‍ക്കായി യാത്ര നടത്തുമ്പോള്‍ (നേപ്പാള്‍, ഭൂട്ടാന്‍ ഒഴികെയുളള രാജ്യങ്ങളില്‍ ) 25,000 രൂപയോളം കൈവശം വയ്ക്കാനാകും. പരിധിയില്‍ കൂടുതല്‍ പണം കൊണ്ടുവരുമ്പോള്‍ റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയെ വിവരം അറിയിക്കണമെന്നു മാത്രം.