പ്രവാസികളുടെ ശ്രദ്ധയ്ക്ക്: സൗദിയില്‍ ഇന്ത്യക്കാരെ ആവശ്യമുണ്ട്..!

  153

  Saudi

  സൗദിയിലേക്ക് വീട്ടു ജോലിക്കാരെ റിക്രൂട്ട് ചെയ്യാന്‍ ആരംഭിച്ച വെബ്‌സൈറ്റില്‍ ഏറ്റവുമധികം അന്വേഷണങ്ങള്‍ വരുന്നത് ഇന്ത്യക്കാര്‍ക്കു വേണ്ടിയെന്ന് റിപ്പോര്‍ട്ട്.

  മുസാനിദ് എന്ന വെബ്‌സൈറ്റാണ് സൗദി തൊഴില്‍ മന്ത്രാലയം സ്വദേശികളുടെ താത്പര്യമനുസരിച്ച് ഇഷ്ടമുള്ള രാജ്യങ്ങളില്‍നിന്ന് ആവശ്യമായ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനായി ഏര്‍പ്പെടുത്തിയത്.

  ജോലിക്കാരെ ലഭ്യമായ രാജ്യങ്ങള്‍, ചെലവ്, വിസ ലഭിക്കാനുള്ള കാലയളവ്, തുടങ്ങിയ കാര്യങ്ങള്‍ കൃത്യമായി മുസാനിദ് വെബ്‌സെറ്റിലൂടെ അറിയാന്‍ സാധിക്കും
  എല്ലാ റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങളോടും വിസ ചെലവുകളും കാലാവധിയും മറ്റു വിശദവിവരങ്ങളും മുസാനിദ് മുഖേന പരസ്യപ്പെടുത്താന്‍ സൗദി തൊഴില്‍ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.

  റിക്രൂട്ട്‌മെന്റ് രംഗത്തെ തട്ടിപ്പുകള്‍ ഇതുവഴി തടയാനാവുമെന്ന് മന്ത്രാലയം പ്രതീക്ഷിക്കുന്നു. വിവിധ രാജ്യങ്ങളിലെ ജോലിക്കാരെ റിക്രൂട്ട് ചെയ്യുന്നതിന് പതിനാലായിരം മുതല്‍ ഇരുപത്തി രണ്ടായിരം റിയാല്‍ വരെയാണ് ചെലവ്.