കഴിഞ്ഞ 19 മാസത്തിനിടെ 329 സൈബര്‍ കേസുകള്‍..!!!
കേസുകളില്‍ അധികവും കുട്ടികളെ ലക്ഷ്യം വച്ചിട്ടുള്ളവ..!!!
അബുദാബിയിലാണ് കുട്ടികളെ ലക്ഷ്യം വച്ചുള്ള സൈബര്‍ കുറ്റങ്ങള്‍ പെരുകുന്നത്. ഓണ്‍ലൈന്‍വഴിയുള്ള തട്ടിപ്പ്, കവര്‍ച്ച, ബ്ലാക്ക്മെയ്ലിങ്, ഇന്റര്‍നെറ്റ് വഴി വിവരങ്ങള്‍ ചോര്‍ത്തല്‍, കുട്ടികളെ ബ്ലാക്ക്മെയില്‍ ചെയ്യല്‍. അവഹേളനം, സോഷ്യല്‍ മീഡിയ വഴിയുള്ള കയ്യേറ്റം തുടങ്ങിയ കേസുകളാണു ഇതിലധികവും.
സൈബര്‍ കുറ്റകൃത്യങ്ങള്‍ കുറയ്ക്കാനായി പൊലീസിന്റെ ഐടി ലാബില്‍ 16 പരിശോധനാ ഉദ്യോഗസ്ഥരെ പുതുതായി നിയമിച്ചു അബുദാബി സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു.
Advertisements