hello_international_voip_ca

യുഎഇയില്‍ ആദ്യ ഔദ്യോഗിക വോയ്‌സ് കോളിനു സൗകര്യമൊരുങ്ങുന്നു. ഇനി മുതല്‍ നാട്ടിലേക്കു  കുറഞ്ഞ തുകയ്ക്ക് ആവോളം സംസാരിക്കാം. ഇന്ത്യ, പാക്കിസ്ഥാന്‍, മറ്റു ഏഷ്യന്‍ രാജ്യങ്ങളിലേക്കും ഇനി കുറഞ്ഞ ചിലവില്‍ കോളുകള്‍ ചെയ്യാവുന്ന വോയ്‌സ് ഓവര്‍ ഇന്റര്‍നെറ്റ് പ്രോട്ടോകോള്‍ ( വിഒഎല്‍പി) സൗകര്യമാണ് ദുബായില്‍ നിലവില്‍ വരുവാന്‍ പോകുന്നത്. 20 മുതല്‍ 50 ദിര്‍ഹം വരെയുള്ള വിവിധ തരത്തിലുള്ള താരിഫ് കാര്‍ഡുകള്‍ ദുബായില്‍ വിതരണം ചെയ്തു തുടങ്ങീട്ടുണ്ട്.

അജ്മാനില്‍ ഇതിനു വേണ്ടി കസ്റ്റമര്‍ സര്‍വീസ് നമ്പറും ഒരുക്കിയിട്ടുണ്ട്. നേപ്പാള്‍ അടക്കം അഞ്ചു രാജ്യങ്ങളിലേക്ക് വളരെ കുറഞ്ഞ ചിലവില്‍ ഇതിലൂടെ വോയ്‌സ് കോളുകള്‍ നടത്താം. ശ്രീലങ്ക, ബംഗ്ലാദേശ്, എന്നിവിടങ്ങളിലേക്ക് 60 മുതല്‍ 80 ഫില്‍സും, ഫിലിപ്പൈന്‍സിലേക്ക് 95 ഫില്‍സ് വരെ ഈടാക്കും. വിവിധ ഭാഷകളിലുള്ള ലീഫ്‌ലെറ്റുകള്‍ ഇതിനു വേണ്ടി ഒരുക്കിയിട്ടുണ്ട്. വിവിധ ലുലു മാളുകളിലും അജ്മാനിലെ കസ്റ്റമര്‍ സെന്ററിലും കാര്‍ഡുകള്‍ ലഭിക്കും.

You May Also Like

മാപീ ഡിസ്കൌണ്ട്..

മലയാളികളെ പോലെ തോളില്‍ കയറി ചെവി തിന്നുന്നവരല്ല ഫിലിപ്പീനികള്‍ . ബംഗാളികളെ പോലെ അണ്ണാക്കില്‍ കയറി കസേരയിട്ട് സംസാരിക്കുന്ന ശീലവുമില്ല, അനാവശ്യമായി തര്‍ക്കിക്കാറുമില്ല.

അവിവാഹിതരായ യുവതികളെ, നിങ്ങള്‍ ഗള്‍ഫ്‌ മണവാളന്‍മാരെ കഴിവതും ഒഴിവാക്കുക

പ്രവാസികളായ ഗള്‍ഫുകാര്‍ ദയവു ചെയ്തു ക്ഷമിക്കുക.ഇങ്ങനെ എഴുതാന്‍ നിവര്‍ത്തിയില്ലാതെ വന്നിരിക്കുന്ന സാഹചര്യമാണ് ഇപ്പോള്‍ സംജാതമായിരിക്കുന്നത്. ഗള്‍ഫുകാരുടെ സ്ഥിതി നാള്‍ക്കുനാള്‍ പരിതാപകരമാകും വിധത്തിലുള്ള കാര്യങ്ങളാണ് ഇപ്പോള്‍ ചുറ്റും നടക്കുന്നത്. ആയതിനാല്‍ എന്‍റെ ഈ ലേഖനത്തെ പല്ലും നഖവും ഉപയോഗിച്ച് ആക്രമിച്ചു നിങ്ങളുടെ അവശേഷിക്കുന്ന പല്ലും, എല്ലും തേയ്മാനം വരുത്താതെ ആലോചിക്കുക, തീരുമാനമെടുക്കുക.

പ്രവാസികള്‍ക്ക് കേരളത്തിലേക്ക് പറക്കാന്‍ താല്‍പര്യമില്ല..!!!

ഒരുമാതിരി കെഎസ്ആര്‍റ്റിസി ബസ്‌ ഓടും പോലെയാണ് ഇപ്പോള്‍ ഗള്‍ഫില്‍ നിന്നുള്ള വിമാനങ്ങള്‍ കേരളത്തിലേക്ക് വരുന്നത്.

“വെള്ളം തേടിയുള്ള യാത്ര, പ്രവാസിയുടെ അന്നം തേടിയുള്ള യാത്ര..” – അഷറഫ് തോട്ടെശ്ശേരി.

ഋതുക്കള്‍ മാറി മറഞ്ഞപ്പോള്‍ അവന്റെ യാത്രയുടെ ലക്ഷ്യവും അവന്‍ അറിയാതെ മാറിപ്പോയി.