പ്രവാസികള്‍ക്ക് ഇനി ആജീവനാന്ത വിസ , ഒപ്പം വോട്ടവകാശവും

204

gggrg
ഈ പ്രവാസി ഭാരതീയ ദിവസം കടന്നുപോകുന്നത് പ്രവാസികള്‍ക്ക് ഗുണഫലം നല്കി കൊണ്ടാണ്.വിദേശ പൗരത്വമുള്ള ഇന്ത്യക്കാര്‍ ആജീവനാനന്ത വിസ അനുവദിക്കാനുള്ള നിയമം പ്രാബല്യത്തിലായി. പിഐഒ (പെഴ്‌സണ്‍ ഓഫ് ഇന്ത്യന്‍ ഒറിജിന്‍), ഒസിഐ (ഓവര്‍സീസ് സിറ്റിസന്‍ ഒഫ് ഇന്ത്യ) എന്നീ കാര്‍ഡുകള്‍ക്കു പകരമുള്ള സംവിധാനമായാണ് ഇതു നടപ്പാക്കുന്നത്.ഇതു സംബന്ധിച്ച ഓര്‍ഡിനന്‍സില്‍ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി ഒപ്പുവെച്ചതോടെ നിയമം പ്രാബല്യത്തിലായി. 1955 ലെ പൗരത്വ നിയമ ഭേദഗതിയില്‍ മാറ്റം വരുത്തിയാണ് ഇതു നടപ്പിലാക്കിയത്.

പ്രവാസികള്‍ക്ക് ഇന്ത്യയില്‍ കൂടുതല്‍ മുതല്‍ മുടക്കുന്നതിനും പുതിയ നിയമം സഹായകമാകും. ആറ് മാസത്തില്‍ കൂടുതല്‍ നാട്ടില്‍ താമസിച്ചാല്‍ പൊലീസ് സേ്റ്റഷനില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നുള്ള വ്യവസ്ഥയും ഈ ഓര്‍ഡിനന്‍സിലൂടെ ഇല്ലാതാകുന്നു. പ്രവാസികളെ ഏറെ അലട്ടിയിരുന്ന ഒരു വ്യവസ്ഥയായിരുന്നു ഇത്. പുതിയ നിയമഭേദഗതി പ്രകാരം പിഐഒ, ഒസിഐ കാര്‍ഡുകള്‍ ഒന്നാവുകയും പ്രവാസി ഇന്ത്യക്കാര്‍ ഇന്ത്യന്‍ ഓവര്‍സീസ് കാര്‍ഡ് ഹോള്‍ഡര്‍ എന്ന ഒറ്റ നിര്‍വചനത്തിന് കീഴിലാവുകയും ചെയ്യും. ഇന്ത്യക്കാരെ വിവാഹം കഴിയ്ക്കുന്ന വിദേശികള്‍ക്ക് ഒരു വര്‍ഷം രാജ്യത്ത് തങ്ങിയാല്‍ മാത്രമേ ഇന്ത്യന്‍ പൗരത്വം നല്‍കുകയുള്ളൂ എന്ന വ്യവസ്ഥയിലും ഇളവ് വരുത്തും.

പ്രവാസികള്‍ക്ക് അവര്‍ ജോലി ചെയ്യുന്ന രാജ്യത്ത് നിന്നു തന്നെ നാട്ടിലെ വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ അവസരം നല്‍കാന്‍ കേന്ദ്രവും തെരഞ്ഞെടുപ്പ് കമീഷനും നേരത്തേ ധാരണയിലത്തെിയിരുന്നു.ബാലറ്റ് പേപ്പര്‍ ഓണ്‍ലൈന്‍ സംവിധാനം മുഖേന അയച്ചുകൊടുത്ത് വോട്ട് രേഖപ്പെടുത്തുകയും തുടര്‍ന്ന് തപാലില്‍ തിരിച്ചയക്കുകയും ചെയ്യുന്ന ഇ പോസ്റ്റല്‍ ബാലറ്റ് സംവിധാനം നടപ്പിലാക്കാനാണ് തീരുമാനം.ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉണ്ടായിരിക്കണം, വോട്ടര്‍ പട്ടികയില്‍ പേര് കാണണം എന്നിവ മാത്രമായിരിക്കും നിബന്ധനകള്‍.