Featured
പ്രവാസികള്‍ക്ക് ഇനി ദുബായ് എടിഎമ്മിലൂടെയും ഇന്ത്യയിലേക്ക് പണമയക്കാം
ഇനി മണി എക്സ്ചേഞ്ചുകളുടെ മുന്നില്‍ ക്യൂ നിക്കേണ്ട. നാട്ടിലേക്ക് പണമയാക്കാന് എടിഎം കൗണ്ടറില്‍ പോയാല്‍ മാത്രം മതി.
122 total views

ഇനി മണി എക്സ്ചേഞ്ചുകളുടെ മുന്നില്‍ ക്യൂ നിക്കേണ്ട. നാട്ടിലേക്ക് പണമയാക്കാന് എടിഎം കൗണ്ടറില്‍ പോയാല്‍ മാത്രം മതി. ദുബായിലെ പ്രമുഖ ബാങ്കായ എന്‍ബിഡിയാണ് തങ്ങളുടെ ഉപഭോക്താക്കള്‍ക്കായി ഇത്തരമൊരു സേവനം തുടങ്ങിയത്. പ്രവാസി ഇന്ത്യയ്ക്കാര്‍ക്ക് ഏറെ ഗുണകരമാകുന്ന ഈ സേവനം എന്‍.സി.ആര് കോര്‍പറേഷനുമായി ചേര്‍ന്നാണ് ബാങ്ക് അവതരിപ്പിച്ചിരിക്കുന്നത്.
എന്‍സിആര്‍ സജീകരിച്ചിരിക്കുന്ന എടിഎമ്മുകളില്‍ പണം പിവലിക്കുന്നത് കൂടാതെ നിരവധി അധിക സേവനങ്ങളും ലഭിക്കും. വിദേശ കറന്‍സി എക്സ്ചേഞ്ച്, സ്റ്റേറ്റ്മെന്റ്, ബാങ്കിംഗ് പ്രൊഫൈല്‍ മാറ്റം ഉള്‍പ്പടെയുള്ളവ ഇതില്‍പ്പെടും. വെസ്റ്റേണ്‍ യൂണിയന്, ഐപിഒ സബ്സ്ക്രിപ്ഷനിലൂടെയാകും ഇന്ത്യയിലേക്ക് പണമയക്കാന്‍ കഴിയുക.
ആദ്യമായാണ് മിഡില്‍ ഈസ്റ്റിലെ ഒരു ധനകാര്യ സ്ഥാപനം മൊബൈല്‍ ആപ്ലിക്കേഷനുകളില്‍ ലഭിക്കുന്ന അത്ര തന്നെ സേവനം ബാങ്ക് എടിഎമ്മുകളിലും ഒരുക്കുന്നത്.60 സെക്കന്റുകള്‍കൊണ്ട് തന്നെ പണം നാട്ടിലേക്ക് അയക്കാമെന്നാണ് ബാങ്ക് നല്കുന്ന വാഗ്ദാനം.
123 total views, 1 views today