പ്രവാസികള്‍ക്ക് കേരളത്തിലേക്ക് പറക്കാന്‍ താല്‍പര്യമില്ല..!!!

148

140902105650-airplane-seats-stock-horizontal-gallery

ഒരുമാതിരി കെഎസ്ആര്‍ടിസി ബസ്‌ ഓടും പോലെയാണ് ഇപ്പോള്‍ ഗള്‍ഫില്‍ നിന്നുള്ള വിമാനങ്ങള്‍ കേരളത്തിലേക്ക് വരുന്നത്. മിക്കതിലും പൈലറ്റും കുടെയുള്ള സ്റ്റാഫും മാത്രം..!!! പിന്നെ വിമാനമല്ലേ, 2-3 യാത്രക്കാര്‍ വേണ്ടേ എന്ന് കരുതി പേരിനു കുറച്ചു യാത്രക്കാരും… ചില വിമാനങ്ങള്‍ “കാലിയടിച്ചും” നാട്ടിലേക്ക് പറക്കുന്നുണ്ട്…

സീസണ്‍ അവസാനിച്ചതോടെ ഗള്‍ഫില്‍നിന്നുള്ള  യാത്രക്കാര്‍ കുറഞ്ഞതാണ് വിമാനങ്ങള്‍ കാലിയാകാന്‍ കാരണം എന്ന് വിമാന കമ്പനികള്‍ പറയുന്നു. പത്തും മുപ്പതും ഒക്കെ സീറ്റ് ഒഴിഞ്ഞു കിടക്കുന്ന വിമാനങ്ങള്‍ മുതല്‍ ആകെ മൊത്തം ആള് കയറാത്ത വിമാനങ്ങള്‍ വരെ ഗള്‍ഫില്‍ നിന്നും കേരളത്തില്‍ ലാന്‍ഡ്‌ ചെയ്യുന്നുണ്ട്…

പക്ഷെ എന്തൊക്കെ പറഞ്ഞാലും കേരളത്തില്‍ നിന്ന് ഈ വിമാനങ്ങള്‍ തിരിച്ചു പറക്കുമ്പോള്‍, “ഹൌസ് ഫുള്ളാണ്”..!!!