പ്രവാസികള്‍ക്ക് പ്രിയം യുഎഇ – മലപ്പുറം പ്രവാസികളെ കൊണ്ട് നിറയുന്നു..

0
177

3888

ഗള്‍ഫ് നാടുകളില്‍ ജോലിക്കായി യുഎഇയിലാണ് ഏറ്റവും കൂടുതല്‍ മലയാളികള്‍ അധിവസിക്കുന്നതെന്ന് സര്‍വേ റിപ്പോര്‍ട്ട്. ഇവിടെ 90 ശതമാനത്തോളവും മലയാളികളാണ്. കേരള മൈഗ്രേഷന്‍ സര്‍വേ 2014 പ്രകാരമാണ് ഏറ്റവും കൂടുതല്‍ മലയാളികള്‍ തൊഴില്‍ തേടി ചേക്കേറിയത് യുഎഇയിലാണെന്ന് കണ്ടെത്തിയത്.

പഠനമനുസരിച്ച് 38.7 വിദ്ദേശികളും യുഎഇയിലേക്കാണ് ആകര്‍ഷിക്കപ്പെട്ടത്. എന്നാല്‍ 2014നെ അപേക്ഷിച്ച് 2008ല്‍ ഇത് 41.9 ശതമാനമായിരുന്നു. യുഎഇ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ മലയാളികള്‍ തൊഴില്‍ തേടി ചേക്കേറുന്നത് സൗദി അറേബ്യയിലേക്കാണ്. 25.2 ശതമാനത്തോളം ആളുകളാണ് സൗദയില്‍. കൂടാതെ കുവൈത്തിലേക്കും ഖത്തറിലേക്കും മലയാളികള്‍ തൊഴിലിനു വേണ്ടി പോകുന്നുണ്ട്.

ഏറ്റവും കൂടുതല്‍ ആളുകള്‍ തൊഴില്‍തേടി ഗള്‍ഫിലേക്ക് പോയിരിക്കുന്നവരില്‍ മുന്‍പന്തിയില്‍ മലപ്പുറത്തു നിന്നുള്ളവരാണ്. 444,100 പേരാണ് മലപ്പുറത്ത് നിന്നുള്ളവര്‍. തൊട്ടു പിന്നില്‍ കണ്ണൂരാണ്. 29,000 പേരാണ് ഇവിടെ നിന്നും ഗള്‍ഫിലേക്ക് തൊഴില്‍ തേടി പോയിരിക്കുന്നവര്‍. വയനാടില്‍ നിന്നും ഇടുക്കിയില്‍ നിന്നുമാണ് ഏറ്റവും കുറവെന്നും സര്‍വേ സൂചിപ്പിക്കുന്നു.