പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത ; ഐ.എസ്.ഡി കാള്‍ ചാര്‍ജുകള്‍ കുത്തനെകുറയും.

171

Header-Banner-Tariffs

അമിത തുക നല്കി അന്താരാഷ്ട്ര ഫോണ്‍കോളുകള്‍ വിളിക്കേണ്ട ഇന്ത്യക്കാരന്റെ ഗതികേട് അവസാനിക്കുന്നു. ഇതിനായുള്ള നിര്‍ദ്ദേശങ്ങള്‍ ടെലികോം റെഗുലേറ്ററി അതോറിറ്റി ഒഫ് ഇന്ത്യ (ട്രായ്) മുന്നോട്ട് വെച്ചു. ഒരു അന്താരാഷ്ട്ര കോളിന് ലോാക്കല്‍ നെറ്റ്‌വര്‍ക്കിന് നല്‌കേണ്ട തുക ഏകീകരിച്ചുകൊണ്ട് ട്രായ് വാര്‍ത്താക്കുറിപ്പ് പുറത്തിറക്കി.

പുതിയ നിര്‍ദ്ദേശം ഏറ്റവും കൂടുതല്‍ ഗുണമാകുന്നത് പ്രവാസി മലയാളി കുടുംബങ്ങള്‍ക്കാണ്. ദിവസേന കണക്കറ്റതുകയാണ് മലയാളി വീട്ടമ്മമാര്‍ ഗള്‍ഫ് കോളുകള്‍ക്കായി മുടക്കുന്നത്. പുതിയ നിര്‍ദ്ദേശം അനുസരിച്ച് വയര്‍ലെസ് കോളിന് 40 പൈസയും,വയര്‍ലൈന്‍ കോളുകള്‍ക്ക് 1.20 പൈസയുമാണ് മിനിട്ടിന് ഈടാക്കാന്‍ അനുമതി.

ലോക്കല്‍ നെറ്റ്‌വര്‍ക്കിനെ ആശ്രയിക്കാതെ അന്താരാഷ്ട കോളിംഗ് സംവിധാനമൊരുക്കുന്ന കാര്‍ഡ് സംവിധാനത്തിനും ട്രയ് അനുമതി നല്കിയിട്ടുണ്ട്. മൊബൈല്‍ സേവനദാതക്കളുടെ സമ്മര്‍ദത്തെ തുടര്‍ന്ന് വൈകിയ നിര്‍ദ്ദേശങ്ങളാണ് ട്രായ് ഇന്ന് പുറത്ത് വിട്ടിട്ടുള്ളത്. പുതിയ നിര്‍ദ്ദേശങ്ങളും തീരുമാനങ്ങളും നടപ്പിലാകുന്നതോടെ ഐ.എസ്.ഡി കോളുകള്‍ വളരെ കുറഞ്ഞ തുകയ്ക്ക് വിളിക്കാനാകും.