പ്രവാസികള്‍: എണ്ണയില്‍ ഉടക്കിയ ജീവിതങ്ങള്‍

0
376

01

ക്രൂഡ് ഓയിലിന്‍റെ വില നാള്‍ക്ക് നാള്‍ കുറഞ്ഞ് കുറഞ്ഞ് വരികയാണ്. ഈ വിലയിടിവ് പ്രവാസിയുടെ നെഞ്ചിടിപ്പ് കൂട്ടി കൊണ്ട് വരുന്നു. എണ്ണ വില കുറവ് ഇന്ത്യ പോലുള്ള രാജ്യങ്ങള്‍ക്ക് പുരോഗതിയുടെ ഒര് വന്‍ കുതിച്ചുചാട്ടം തന്നെ ഉണ്ടാകും എന്ന കാര്യം നിശ്ചയം. പക്ഷെ ഇതില്‍ നിന്നും പതിന്‍മടങ്ങ്‌ വിപരീതമാണ് ഗള്‍ഫ്‌ രാജ്യങ്ങളുടെ അവസ്ഥ. ഗള്‍ഫില്‍ എണ്ണ വിറ്റുള്ള ലാഭമാണ് പ്രധാന വരുമാനം. ഈ ലാഭം തന്നെയാണ്‌ ഒട്ടകം വളര്‍ത്തലും, മീന്‍ പിടിത്തവുമായി കാലം കഴിച്ചിരുന്ന അറബികളെ ലാന്‍ഡ്‌ ക്രൂസര്‍, ഫെരാരി പോലുള്ള വണ്ടികളിലേക്കും ആടംമ്പര ജീവിതത്തിലേക്കും അവരെ നയിച്ചത്.

ഇങ്ങനെ ഒട്ടനവധി ജീവിത പുരോഗതി നേടിയപ്പോള്‍ അതവര്‍ പല സ്ഥലത്തും സംരംഭങ്ങള്‍ തുടങ്ങാനും തങ്കളുടെ പണം ലാഭമുള്ള ബിസിനസ്സില്‍ നിക്ഷേപികാനും തുടങ്ങി. ഈ നിക്ഷേപങ്ങളുടെ അനന്ധരഫലമായി ഒട്ടനവധി തൊഴിലവസരങ്ങള്‍ പല മേഖലയിലും സൃഷ്ട്ടികപ്പെട്ടു. ഈ അവസരങ്ങള്‍ ഇന്ത്യ പോലുള്ള മാനവവിഭവശേഷി കൂടിയ രാജ്യങ്ങളിലെ ജനങ്ങള്‍ തന്‍റെ ജീവിത നിലവാരം മെച്ചപെടുത്താനായി വലിയ അളവില്‍ ഗള്‍ഫ്‌ രാജ്യങ്ങളെ ആശ്രയിച്ചു തുടങ്ങി. അറബികള്‍ ഇങ്ങനെ പല പ്രോജക്ടിലും പണം നിക്ഷേപികുന്നതിന്‍റെ അടിസ്ഥാന ഉറവിടം എണ്ണയില്‍ നിന്നുള്ള ലാഭം തന്നെയായിരുന്നു. പക്ഷെ ഇപ്പോള്‍ സ്ഥിതിയാകെ തകിടം മറിയുന്ന അവസ്ഥയാണ് സംച്ചാധമായിരിക്കുന്നത്.

അമേരിക്കന്‍ ഐക്യനാടുകള്‍ പെട്രോളിന് പകരമായി പുതിയ ഒരിന്ധനം കണ്ട് പിടിച്ചു എന്നുള്ളതാണ് പുതിയ ഗള്‍ഫ്‌ രാജ്യങ്ങളെ ഞെട്ടിപ്പിച്ചിരിക്കുന്നത്. ഇങ്ങനെ അമേരിക ഇന്ധനം പെട്രോളിനെക്കാള്‍ വില കുറവില്‍ വിപണിയില്‍ എത്തിച്ചാല്‍ ഭാവിയില്‍ ഇത് ക്രൂഡ് ഓയിലിന്‍റെ ആവശ്യകത കുറയുകയും തീരെ ഡിമാന്‍റെ ഇല്ലാതെ വരികയും ചെയ്യുമെന്ന് അറബ് ജനത വിലയിരുത്തുന്നു. അത് കൊണ്ട് തന്നെ സൗദി പോലുള്ള നാടുകള്‍ വന്‍ തോതില്‍ എണ്ണ ഉല്‍പ്പാദനം കൂട്ടി. ഇങ്ങനെ എണ്ണ ഉല്‍പ്പാദനം കൂട്ടിയപ്പൊള്‍ പൊതു വിപണിയില്‍ എണ്ണയുടെ കരുതല്‍ കൂടുകയും, എണ്ണക്ക് തീരെ ഡിമാന്‍ഡ് കുറയുകയും വില കുത്തനെ ഇടിഞ്ഞു എന്നുള്ളതാണ് ഇപ്പോഴത്തെ അവസ്ഥ. ഏറ്റവും വലിയ സമ്പന്ന രാഷ്ട്രമായി ഖത്തര്‍ മാറിയതും അമേരിക്കന്‍ സാമ്പത്തിക മാന്ദ്യത്തില്‍ ഗള്‍ഫ്‌ രാജ്യങ്ങള്‍ ശക്തി ഒട്ടും ചോരാതിരുന്നതും അമേരികന്‍ ചാര കണ്ണുകള്‍ ഗള്‍ഫിലേക്ക് നീളുകയും, ഗള്‍ഫ്‌ രാജ്യങ്ങളെ തകര്‍ക്കാനുള്ള ഒരു കുടില തന്ത്രമാണൊ എന്ന് ഈ എണ്ണ പ്രശ്നത്തെ സംശയികാവുന്നതാണ്.

ഐക്യ രാഷ്ട്രസഭയും അമേരികയും ലോകത്തിലെ നാലാമത് എണ്ണയുല്‍പ്പാദന രാഷ്ട്രമായ ഇറാന് ഏര്‍പ്പെടുത്തിയിരുന്ന ഉപരോധം നീക്കിയതും ആര്‍ക്കും വിലകുറവില്‍ ഇറാനില്‍ നിന്നും എണ്ണ വാങ്ങാം എന്ന അവസ്ഥയില്‍ കൊണ്ടെത്തിച്ചു എന്നുള്ളതും ഒരു വാസ്തവം. ഗള്‍ഫ്‌ രാജ്യങ്ങളെ സംബന്ധിച്ച് വികസന പ്രവര്‍ത്തനങ്ങളില്‍ നിന്നും എണ്ണയുടെ വില പഴയപടി ആകുന്നതു വരെ അവര്‍ വിട്ട് നില്‍ക്കും. വികസന പ്രവര്‍ത്തനങ്ങളില്‍ നിന്ന് മാത്രം ലാഭം കിട്ടി കൊണ്ടിരുന്ന പല രാജ്യകാരുടെ കമ്പനികളെ ഇത് പ്രദികൂലമായി ബാധിക്കും. എണ്ണ വിലയിടിവിന് മുന്നെ വന്‍ ലാഭത്തില്‍ ഉണ്ടായിരുന്ന പല കമ്പനികളും വരും കാലങ്ങളിലെ വികസന പ്രവര്‍ത്തനങ്ങള്‍കായി പരമാവധി അനുബന്ധ ഉപകരണങ്ങള്‍ വാങ്ങുകയും പരമാവധി ആളുകളെ ജോലികായി നിയമിക്കുകയും ചെയ്തു. അതില്‍ ശുപാര്‍ശ വഴിയുള്ള അധിക നിയമനങ്ങള്‍ അനവധിയാണ്. കമ്പനിയുടെ വരുമാനം കുറയുന്നതോടെ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ പണം സ്വരൂപികാന്‍ കഴിയാതെ വരികയും കമ്പനി നഷ്ട്ടത്തിലാകുകയും ചെയ്യുന്നു. ഈ അവസ്ഥയില്‍ ആവശ്യത്തില്‍ അധികം ജോലികാരും അവര്‍ക്ക് ചെയാവുന്നത്ര ജോലി ഇല്ലാത്ത അവസ്ഥയും ഉണ്ടാകുന്നു. കമ്പനിക്ക് ഇവര്‍ക്ക് കൊടുക്കാന്‍ ശമ്പളം തികയാതെ വരുന്നു. ഈ അവസ്ഥയില്‍ ജോലികാരെ ഒര് നിശ്ചിത അനുപാതത്തില്‍ വെട്ടി ചുരുക്കാനുള്ള തീരുമാനത്തിലേക്ക് കമ്പനിയെ കൊണ്ടെത്തിക്കുന്നു. ഗള്‍ഫ്‌ രാജ്യങ്ങള്‍ മൊത്തമായി എടുത്താല്‍ നല്ലൊരു ശതമാനം ഇന്ത്യാകാര്‍ ജോലിയില്‍ നിന്ന് പിരിച്ചു വിടപ്പെട്ടു ദുരിതകയത്തില്‍ മുങ്ങി താഴുന്നു.

ഗള്‍ഫിലെ തൊഴിലവസരങ്ങള്‍ മുതലാക്കാന്‍ പഠിപ്പിച്ച സ്വന്തം മക്കള്‍ക്ക് അവസരങ്ങള്‍ ഇല്ലാതാകുകയും അതോടൊപ്പം തന്നെ ജീവിത നിലവാരം കുത്തനെ ഇടിയുന്നതോടെ വീട്ടമ്മമാരും, ഗള്‍ഫില്‍ ഉന്നത പദവി അലങ്കരിച്ചിരുന്ന പ്രവാസി നാട്ടില്‍ വരുമ്പോള്‍ എന്ത് ചെയ്യും എന്ന അന്ധാളിപ്പും, ഗള്‍ഫില്‍ നിന്നുള്ള വരുമാനം കൊണ്ട് മാത്രം ചെലവ് നടത്തി പോന്നിരുന്ന കേരള സമൂഹം അത് തീരുന്നതോടെ കേരളത്തില്‍ പട്ടിണിയും ആത്മഹത്യ നിരക്ക് കുത്തനെ കൂടാന്‍ വഴി വയ്ക്കുന്നു. താല്‍കാലികമായി ഗള്‍ഫില്‍ നിന്നുള്ള ഒരു വിട വാങ്ങല്‍ പോലും വര്‍ഷങ്ങളായി ഗള്‍ഫിനെ ആശ്രയിച്ച് ജീവിതം തള്ളി നീക്കിയിരുന്ന പ്രവാസികള്‍ക്ക് താങ്ങാവുന്നതിലും അപ്പുറമായിരിക്കും. ഇപ്പോള്‍ തുടര്‍ച്ചയായി വിലയിടിയുന്ന എണ്ണക്ക് പിന്നീട് ഡിമാന്‍റെ ഉണ്ടായി കര കയറുമായിരിക്കാം, പക്ഷെ അപ്പോഴേക്കും എല്ലാം അവസാനിചിട്ടുണ്ടാകും. എണ്ണ വിലയിടിവില്‍ മുന്നോട്ട് കുതിക്കുന്ന കേരളം, പിരിച്ചു വിടപ്പെട്ട പ്രവാസികളാല്‍ പിന്നോട്ട് പിന്‍ തള്ളപെടും എന്ന് നിസംശയം പറയാം.