പ്രവാസിക്ക് ഇനി കാര്‍ഡ്‌ ഇല്ലാതെ പണം എടുക്കാം..!!!

154

Untitled-1

കാര്‍ഡ് ഇല്ലാതെയും എടിഎം കൌണ്ടര്‍ വഴി പണം എടുക്കാന്‍ സാധിക്കുന്ന സംവിധാനം വരുന്നു. വരുന്നത് നമ്മുടെ കേരളത്തില്‍ ഒന്നും അല്ലെങ്കിലും ഇതിന്റെ ഉപയോഗം കിട്ടാന്‍ പോകുന്ന ഒരുപ്പാട് മലയാളികള്‍ ഉണ്ട്. കാര്‍ഡ് ഇല്ലാതെയും 5000 ദിര്‍ഹം വരെ എടുക്കാനുള്ള സംവിധാനം ഒരുക്കുന്നത് യു.എ.ഇയിലെ പ്രമുഖ ബാങ്കുകളിലൊന്നായ റാക് ബാങ്ക് ആണ്.

ബാങ്കിന്റെ മൊബൈല്‍ ബാങ്കിങ് ആപ്ലിക്കേഷന്‍ പ്ലാറ്റ്‌ഫോം വഴി നടപ്പാക്കുന്ന ഈ സംവിധാനം ഉപയോഗിച്ച് റാക് ബാങ്കിന്റെ ഏത് എ.ടി.എമ്മില്‍ നിന്നും പണമെടുക്കാം.  4 മണിക്കൂര്‍ നേരത്തേക്ക് മാത്രം പ്രവര്‍ത്തിക്കുന്ന ഒരു രഹസ്യ പിന്‍ നമ്പര്‍ ഉപയോഗിച്ചാണ് പണം എടുക്കാന്‍ സാധിക്കുന്നത്.

മൊബൈല്‍ കാഷ് എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതിക്ക് ബാങ്ക് പ്രതേകിച്ച് സര്‍വീസ് ചാര്‍ജ് ഒന്നും ഇടാക്കുന്നില്ല. അതു കൊണ്ട് തന്നെ നല്ല പ്രതികരണമാണ് ഇതുവരെ ലഭിച്ചിട്ടുള്ളതും. പണം എടുക്കാനെത്തുമ്പോള്‍ എ.ടി.എം. കാര്‍ഡ് മറന്നുപോയാലും ഇനി വിഷമിക്കണ്ട, മൊബൈല്‍ കാഷ് ഉണ്ടല്ലോ..!!!