പ്രവാസി മരണപ്പെട്ടാല്‍………… ?

198

man-silhouette-question-mark

കുന്‍ഫുധയില്‍ പ്രവാസി അസോസിയേഷനുമായി ബന്ധപ്പെട്ട പരിപാടിയില്‍ പങ്കെടുക്കാന്‍ ക്ഷണിക്കാനായിരുന്നു ഞങ്ങള്‍ ഡല്‍ഹി സ്വദേശിയുടെ ജോലി സ്ഥലത്തും എത്തിയത്. അസോസോയിഷനെ കുറിച്ചും പരിപാടിയില്‍ പങ്കെടുക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചുമൊക്കെ വിശദീകരിച്ചപ്പോള്‍ അയാള്‍ വിങ്ങിപ്പൊട്ടി. വാഹനാപകടത്തില്‍ മരണപെട്ട് മോര്‍ച്ചറിയില്‍ കഴിയുന്ന അയാളുടെ കൂട്ടുകാരന്റെ മൃതദേഹം മറവു ചെയ്യാനോ നാട്ടിലേക്ക് കൊണ്ട് പോവാനോ കഴിയാത്ത വിഷമമായിരുന്നു അത്. ഗള്‍ഫില്‍ മരണപ്പെട്ടാല്‍ എന്ത് ചെയ്യണം എന്ന അറിവില്ലായ്പയായിരുന്നു ആ മൃതദേഹം സംസ്‌കരിക്കാന്‍ ഇത്രയും വൈകിയത്. വേണ്ട മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ അയാള്‍ക്ക് പറഞ്ഞു കൊടുത്തപ്പോള്‍ ഒരാഴ്ചകൊണ്ട് ആ മൃതദേഹം മറവു ചെയ്യാന്‍ സാധിച്ചു .!!

‘ഇത്രയും കാലം പ്രവാസിയായിട്ടും ഒന്നും സമ്പാദിച്ചിട്ടില്ല അതിലൊന്നും ഒരു വിഷമവും ഇല്ല. ഒരേയൊരു ആഗ്രഹമേയുള്ളൂ, മരിക്കുകയണേല്‍ നാട്ടില്‍ നിന്നും മരിച്ചാല്‍ മതി. മാസങ്ങള്‍ മോര്‍ച്ചറിയില്‍ കിടക്കണം, എല്ലാര്‍ക്കും ഒരു ഭാരമായി. അവിടെയാകുമ്പോള്‍ കര്‍മ്മങ്ങള്‍ ചെയ്യാനും പ്രാര്‍ത്ഥനക്കുമൊക്കെ എല്ലാരും ഉണ്ടാകുമല്ലോ ‘? പ്രായംചെന്ന ഒരു പരിചയക്കാരന്‍ ഒരിക്കല്‍ പറഞ്ഞ വാക്കുകളാണിത്.

ഗള്‍ഫില്‍ മരണപ്പെട്ടാല്‍ ഇങ്ങിനെ കാലതാമസം വരുന്നത് പൊതുവേ അറിവില്ലായ്മ കൊണ്ട് മാത്രമാണ്. ശെരിയായ രീതിയില്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചാല്‍ മൂന്നോ നാലോ ദിവസങ്ങള്‍ കൊണ്ട് മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനോ മറവു ചെയ്യാനോ സാധിക്കും. അതെങ്ങിനെയെന്നു പരിമിതമായ അറിവുകളില്‍ പങ്കുവെക്കുകായാണ് ഈ പോസ്റ്റില്‍ കൂടി ! സൌദിഅറേബ്യയിലായതിനാല്‍ ഇവിടുത്തെ നിയമങ്ങള്‍ മാത്രമാണു പറയുന്നത് .മറ്റു രാജ്യങ്ങളില്‍ ചില മാറ്റങ്ങള്‍ ഉണ്ടാവാം !

പ്രവാസി മരണപ്പെട്ടാല്‍ നാട്ടിലുള്ളവരെ ഈ വിവരം അറിയിക്കുക എന്നത് തന്നെയാണ് ആദ്യത്തെ സ്‌റ്റെപ്.
ആശുപത്രിയുമായി ബന്ധപ്പെട്ടു മരണകാരണ റിപ്പോര്‍ട്ട് വാങ്ങുക
മരണപ്പെട്ടയാളുടെ ഏറ്റവും അടുത്തയാളോ കൂട്ടുകാരോ വീട്ടുകാര്‍ക്ക് ഏറ്റവും വിശ്വസ്തനായ ഒരാളെ കണ്ടെത്തുകയും ആ വ്യക്തിയുടെ പേരില്‍ വക്കാല (അധികാരപ്പെടുത്തല്‍ ) ഉണ്ടാക്കുകയും വേണം ..ഇതിനായി ഈ ചുമതല ഏറ്റെടുക്കാന്‍ മുന്നോട്ട് വരുന്നയാളുടെ പാസ്‌പ്പോര്‍ട്ട് ,ഇഖാമ ( ഐടി കാര്‍ഡ് ) മരണപ്പെട്ടയാളുടെ പാസ്‌പോര്‍ട്ട് ഇഖാമ എന്നിവ എത്രയും വേഗം നാട്ടിലേക്ക് ഫാക്‌സ് വഴിയോ ഇ മെയില്‍ വഴിയോ എത്തിക്കുക. കൂടെ ആശുപത്രിയില്‍ നിന്നും ലഭിച്ച മരണ റിപ്പോര്‍ട്ട് (Death Report)ന്റെ പകര്‍പ്പ് കൂടി സമര്‍പ്പിക്കുക. ഇത്രയും രേഖകള്‍ ഗള്‍ഫില്‍ നിന്നും ലഭിച്ചാല്‍ നാട്ടിലുള്ള അവകാശികള്‍ ചേര്‍ന്ന് (അതായത് ,ഭാര്യ ,കുട്ടികള്‍ , അവിവാഹിതരാണേല്‍ മാതാപിതാക്കള്‍ ) എന്നിവര്‍ ചേര്‍ന്ന് വക്കാല ഏറ്റെടുക്കാന്‍ തയ്യാറായ വ്യക്തിയുടെ പേരില്‍ മുദ്രപത്രത്തില്‍ അധികാരപ്പെടുത്തി നോട്ടറി അറ്റസ്‌റ്റേഷന്‍ ചെയ്തു തിരിച്ചയക്കുക .( ഒറിജിനല്‍ ആവശ്യമില്ല ,അത് കൊണ്ട് തന്നെ ഇ മെയിലയോ ഫാക്‌സ് വഴിയോ അയച്ചാല്‍ മതിയാവും ) മരണത്തില്‍ സംശയമുണ്ടെങ്കില്‍ പോസ്റ്റ്മാര്‍ട്ടം ആവശ്യപ്പെടാവുന്നതാണ് / ഇത്രയും കാര്യങ്ങള്‍ മാത്രമാണ് ഇന്ത്യയില്‍ നിന്നും ചെയ്യേണ്ടത് ,,മണിക്കൂറുകള്‍ കൊണ്ട് തീര്‍ക്കാവുന്നതാണ് ഇതെന്ന് മനസ്സിലായല്ലോ.
നാട്ടില്‍ നിന്നും വക്കാല പേപ്പര്‍ ലഭിച്ചാല്‍ മരണ സര്‍ട്ടിഫിക്കറ്റ് ,സ്വകാര്യ വ്യക്തികളുടെ കീഴില്‍ ജോലി ചെയ്യുന്നവാരാണങ്കില്‍ സ്‌പോണ്‍സരുടെ നോ ഒബ്ജക്ഷന്‍ ലെറ്റര്‍ ,വക്കാല ഏറ്റെടുക്കുന്ന ആളുടെ പാസ്‌പോര്‍ട്ട് കോപ്പി ഇഖാമയുടെ കോപ്പി , മരണപ്പെട്ട വ്യക്തിയുടെ പാസ്‌പോര്‍ട്ട് കോപ്പി ഇഖാമയുടെ കോപ്പി എന്നിവ ഇന്ത്യന്‍ എമ്പസ്സി യില്‍ അറ്റസ്റ്റ് ചെയ്യുക..ഇതിനായി അറബിക് തര്‍ജമ ചെയ്യേണ്ടതാണ് ( കമ്പനികള്‍ ക്ക് കീഴില്‍ ഉള്ളവരാണ് എങ്കില്‍ ഇന്ത്യന്‍ എമ്പസ്സിയില്‍ നിന്നുള്ള പ്രത്യേക ഫോമില്‍ ആവശ്യമുള്ള വിവരങ്ങള്‍ പൂരിപ്പിച്ചു വേണം അപേക്ഷിക്കാന്‍ ) അറ്റസ്റ്റ് ചെയ്ത വക്കാല പേപ്പറുകള്‍ പിന്നീട് ,വസാറ ഖാരിജിയ (ministry of external affairs) ഹാജരാക്കി സ്റ്റാമ്പ് ചെയ്യുക !!
ഇനി ചെയ്യേണ്ടത് സ്റ്റാമ്പ് ചെയ്ത വക്കാലത്ത് പേപ്പറുമായി മരണപ്പെട്ട സ്ഥലത്തെ പോലീസ് സ്‌റ്റേഷനുമായി ബന്ധപ്പെടുകയാണ് ,അവിടെ നിന്നും നിങ്ങള്‍ക്ക് ലഭിക്കുന്നത് ജനനന മരണ രജിസ്റ്റര്‍ ഓഫീസിലേക്കുള്ള ( ആഹവാല്‍ മദനി ) ഒരു കത്ത് ആയിരിക്കും ..ഈ കത്ത് അവിടെയുള്ള ഡായരക്ടരെ ഏല്പിക്കുകയും അവിടെ നിന്നും മരണസര്‍ട്ടിഫിക്കറ്റ് വാങ്ങുകയും ചെയ്യുക ( മരണം സംഭവിച്ചു ഒരു മാസം കഴിഞ്ഞാണ് പോകുന്നത് എങ്കില്‍ താമസിച്ചതിനുള്ള ഫൈന്‍ അടക്കേണ്ടി വരും )
മരണ സര്‍ട്ടിഫിക്കറ്റ്മായി വീണ്ടും പോലീസ് സ്‌റ്റേഷനില്‍ തന്നെ മടങ്ങുക ,അവിടെ നിന്നും ലേബര്‍ കോടതിയിലേക്ക് ഒരു കത്ത് തരും ,അതുമായി ലേബര്‍ കോടതിയില്‍ പോവുക ,,മരിച്ചയാള്‍ക്ക് എന്തെങ്കിലും ആനുകൂല്യം കിട്ടാന്‍ ബാക്കിയുണ്ടെങ്കില്‍ തൊഴിലുടമയുമായി പോയി ലേബര്‍ ഓഫീസറുടെ മുമ്പില്‍ വെച്ച് തീര്‍പ്പ് കല്പ്പിക്കാം.