പ്രഷറും ഷുഗറും ഉണ്ടോ ..? എങ്കില്‍ ഇനി ഗള്‍ഫിലേക്ക് നോ എന്‍ട്രി….!!

303

pravasi

രക്തസമ്മര്‍ദ്ദവും, പ്രമേഹവും ഉണ്ടോ..? എങ്കില്‍ ഇനി മുതല്‍ നിങ്ങള്‍ക്ക് ഗള്‍ഫ് രാജ്യങ്ങളിലേക്ക് പ്രവേശനമില്ല. കഴിഞ്ഞിടെയായി വിദേശികളായ തൊഴിലാളികളെ ഒഴിവാക്കാന്‍ അറബ് രാജ്യങ്ങളില്‍ കൂട്ടമായ തീരുമാനം എടുത്തതിനാല്‍ വിദേശീയരെ പരമാവതി ഒഴിവാക്കാനുള്ള നടപടികള്‍ കൈക്കൊള്ളുകയായിരുന്നു. അതിനെതുടര്‍ന്നാണ് ഇപ്പോള്‍ ഇത്തരമൊരു നടപടി ഗള്‍ഫ് ആരോഗ്യ മന്ത്രാലയ സമിതി കൈക്കൊണ്ടത്.

വിദേശ രാജ്യങ്ങളില്‍ നിന്നുള്ള റിക്രൂട്ടിംഗ് ഏജന്‍സികള്‍ കര്‍ശനമായ ആരോഗ്യചെക്കപ്പുകള്‍ നടത്തുന്നുണ്ടെങ്കിലും അതിലും വന്‍ അഴിമതികള്‍ നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇത്തരത്തില്‍ വിവിധ രാജ്യങ്ങളില്‍ തുടങ്ങിയ ഏജന്‍സികള്‍ നിര്‍ത്തലാക്കിയതായി ഗള്‍ഫ് ആരോഗ്യമന്ത്രാലയ സമിതി അറിയിച്ചു.

ജിസിസിയിലെ ആറ് അംഗരാഷ്ട്രങ്ങളിലേക്കും ഏറ്റവുമധികം പേരെ ജോലിക്കായി റിക്രൂട്ട ചെയ്യുന്ന ഇന്ത്യ, പാകിസ്താന്‍, ഫിലിപ്പൈന്‍സ്, ബംഗ്ലാദേശ്, ഈജിപ്ത് തുടങ്ങി 18 രാജ്യങ്ങളിലായി ജിസിസി മെഡിക്കല്‍ സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.രോഗങ്ങള്‍ പകരാതിരിക്കാനാണ് തൊഴിലാളികളെ ജോലിക്കെടുക്കുന്നതിന് മുമ്പ് വൈദ്യ പരിശോധന നടത്തുന്നത്. എന്നാല്‍ അര്‍ബുദം പോലുളള രോഗങ്ങള്‍ കണ്ടെത്താന്‍ ഈ പരിശോധനയിലൂടെ കഴിയില്ല. ഇതിനായി പ്രത്യേക പരിശോധന ആവശ്യമാണ്. എന്നാല്‍ ഇത് റിക്രൂട്ടിംഗിന്റെ ചെലവ് വര്‍ധിപ്പിക്കും. തുടര്‍ന്ന് തൊഴിലാളികള്‍ രാജ്യത്തെത്തിയാല്‍ വീണ്ടും പരിശോധനയ്ക്ക് വിധേയരാക്കും. കണ്ടെത്താന്‍ കഴിയാതെ പോയ രോഗങ്ങള്‍ തിരിച്ചറിയാന്‍ ഇത് സഹായിക്കും.