പ്രായം കുറയ്ക്കാന്‍ നായയെ വളര്‍ത്തിയാല്‍ മതി..!!!

0
370

 

Untitled-1

നിങ്ങള്‍ക്ക് പ്രായമായി തുടങ്ങിയെന്നു വിഷമമുണ്ടോ ? പഴയപോലെ ശരീരവും മനസ്സുമോന്നും പ്രവര്‍ത്തിക്കുന്നില്ലയെന്നു തോന്നുണ്ടോ ? എങ്കില്‍ നിങ്ങള്‍ക്ക് വേണ്ടി പ്രായം കുറയ്ക്കാന്‍ ഒരു വിദ്യയുമായി വരികയാണ് ലണ്ടനിലെ സൈന്റ്‌റ് അന്ദ്രയുസ് സര്‍വകാലശാലയിലെ ഗവേഷകര്‍.

‘ഒരു നായയെ വളര്‍ത്തുക, 10 വയസുകുറയും. 65ല്‍ എത്തി നില്‍ക്കുന്നയാള്‍ 55ന്റെ ചുറുചുറുക്ക് കാണിക്കും. ‘ഗവേഷകര്‍ പറയുന്നു. ഒരു നായയോടൊപ്പം നടക്കുമ്പോള്‍ ആരും കുടുതല്‍ സജീവമാകും. അവരുടെ മാനസികാരോഗ്യം പുഷ്ടിപ്പെടും. അവരുടെ വിഷാദരോഗം, രക്തസമ്മര്‍ദം എന്നിവയും മാറികിട്ടും. ഇതൊക്കെ ഗവേഷകര്‍ നിരവധി വയോധികരെ നീരിക്ഷിച്ചു നടത്തിയ പഠനങ്ങളുടെ പരിണിത ഫലമാണ്.

70നും 80 നും ഇടയില്‍ പ്രായമുള്ള 547 പേരെ വച്ച് നടത്തിയ പഠനത്തില്‍ 9% പേര്‍ സ്വന്തമായി നായയെ വളര്‍ത്തുന്നവരായിരുന്നു. അവരുടെ ജീവിത രീതിയും ചിന്താഗതിയും മറ്റുള്ളവരില്‍ നിന്നും തീര്‍ത്തും വ്യത്യസ്തവും ആരോഗ്യപൂരണവും ആണെന്ന് കണ്ടെത്തുകയുണ്ടായി.