പ്രായം 14 മാത്രമാണെങ്കിലും ഇവള്‍ ഒരു കിടിലന്‍ ലെഗ് സ്പിന്നര്‍ : വീഡിയോ

0
268

eight_col_amelia

ക്രിക്കറ്റില്‍ ഒരു ലെഗ് സ്പിന്നര്‍ ആകുക എന്നത് അത്ര എളുപ്പമുള്ള കാര്യമൊന്നുമല്ല. എന്നാല്‍ വനിതകളുടെ ക്രിക്കറ്റില്‍  ഒരു 14 വയസ്സുകാരി നന്നായി ലെഗ് സ്പിന്‍ ബോള്‍ ചെയ്യുകയാണ്. അതും വളരെ നന്നായി സീനിയര്‍ താരങ്ങളുടെ കൂടെ.

വെല്ലിംഗ്ടന്‍ കാരിയായ അമേലിയ കെര്‍ ആണ് ന്യൂസിലന്‍ഡില്‍ നടന്ന നാഷണല്‍ ട്വന്റി ട്വന്റി ചാമ്പ്യന്‍ഷിപ്പില്‍ മാസ്മരിക പ്രകടനം കാഴ്ചവെച്ചത്. എറിഞ്ഞ 4 ഓവറുകളില്‍ വെറും 19 റണ്‍സ് വഴങ്ങി 3 വിക്കറ്റുകളാണ് വീഴ്ത്തിയത്. സ്വന്തം ടീമിന് വിജയം നേടിക്കൊടുക്കുന്നതില്‍ വലിയൊരു പങ്ക് വഹിക്കുകയും ചെയ്തു. ഒട്ടോഗോക്ക് എതിരെ 28 ബോളുകള്‍ ബാക്കി നില്‍ക്കെ വെല്ലിംഗ്ടന്‍ വിജയം കൈവരിക്കുകയും ചെയ്തു.

ഈ 14 കാരിയെ നാളത്തെ വാഗ്ദാനമായിട്ടാണ് എല്ലാവരും കാണുന്നത്. ഈ കൊച്ചു മിടുക്കിയുടെ പ്രകടനം കണ്ടു നോക്കൂ …