Untitled-1

ഒരു കൂട്ടം പേരുടെ അശ്രദ്ധ, ഒരു കുരുന്നിന്റെ ജീവിതത്തിന് വിലപറയുന്നു. എന്തൊരു മഹാ പാപികളാണ് ഇവരെല്ലാം കൈപ്പിഴയോ.., അല്ലെങ്കില്‍ ഞങ്ങളെക്കൊണ്ടിത് കഴിയും എന്നുള്ള അമിത വിശ്വാസത്തില്‍ നിന്ന് ഉടലെടുത്ത അഹങ്കാരത്തിന്റെ പരിണിതഫലമോ? സ്വാഭാവിക പ്രസവം നടക്കില്ലെന്ന് അമ്മ കേണുപറഞ്ഞിട്ടും, പ്രസവം നടത്തിയ വിദഗ്ധര്‍ക്ക് അത് തോന്നാഞ്ഞത് ആശ്ച്യരകരം.! ഒരു പക്ഷേ, ആവശ്യത്തിനും, അനാവശ്യത്തിനും പ്രസവങ്ങള്‍ സിസേറിയന്‍ ആക്കപ്പെടുന്നു എന്നുള്ള പരാതികളുടെ മേല്‍, മേല്‍ക്കോയ്മ നേടാനായുള്ള കടുംകൈ ആയിപ്പോയോ ഇത്..?

എന്തോക്കെയായായലും അതിന് വില നല്‍കേണ്ടി വന്നത് ആ പിഞ്ചു കുഞ്ഞാണ.! ലോകം എന്തെന്ന് അറിയുന്നതിനു മുന്‍പേ, നിറങ്ങള്‍ എന്തെന്ന് അറിയുന്നതിന് മുന്‍പേ, ഒരു തീരാ രോഗിയായി മാറിയിരിക്കുന്നു; ആ കുഞ്ഞ്.!

വേദന താങ്ങാനാകാതെ, ആ കുഞ്ഞു മോണകള്‍ കാട്ടി ഒന്നുറക്കെ കരയുവാന്‍ പോലും ത്രാണിയില്ലാതെ ആ, കുഞ്ഞ് നീറുമ്പോള്‍, അത് കണ്ടു നില്‍ക്കുന്ന മാതാപിതാക്കളുടെ ഹൃദയ വേദന എത്ര ഭേദകമായിരിക്കും .? പ്രസവത്തോടെ ഞാന്‍ മരിച്ചാല്‍ മതിയായിരുന്നു എന്ന് പരിതപിക്കുന്ന ആ മാതാവിന്റെ കണ്ണുനീര്‍ത്തുള്ളികള്‍ തന്നെ അതിനു സാക്ഷ്യം.

എന്തിന്റെ പേരിലായാലും സ്വന്തം ഉത്തരവാധിത്വത്തില്‍ നിന്നും വ്യതിചലിച്ച്, അധാര്‍മ്മീകതയുടെ തീരങ്ങളിലൂടെ ചരിക്കുന്ന, അനേകം പേര്‍ക്കുള്ള കണ്ണുതുറപ്പിക്കലാകട്ടെ; ആ പിഞ്ചു കുഞ്ഞിന്റെ രോദനം.! സമരങ്ങള്‍ക്കോ, എതിര്‍പ്പുകള്‍ക്കോ,അധാര്‍മ്മീകതയെ തൂത്തെറിയാനാവില്ല, അതിനു വേണ്ടത് ഓരോരുത്തരുടേയും ഉള്ളില്‍ ഉറപൊട്ടുന്ന കരുണയുടേയും, സ്‌നേഹത്തിന്റേയും ദീപ്തതയാണ.!, ഞാനും., അവരും., ഈ സമൂഹത്തിന്റെ ഭാഗമാണ്,, അവര്‍ക്കും ഇവിടെ ജീവിക്കാനുള്ള അവകാശവും., അധികാരവും ഉണ്ട്, അവരും എന്റെ സഹജീവികള്‍ ആണ, എന്റെ നിഷ്‌ക്രിയത്വം അവരുടെ ജീവന് വെല്ലുവിളിയാകരുത്, എന്നുള്ള പ്രകാശമാണ് ഓരോരുത്തരുടെയും ഉള്ളില്‍ വിരിയേണ്ടത്.!

ഒരു നിമിഷത്തെ അശ്രദ്ധ, കൈപ്പിഴ അതുമൂലം ജീവിതം തീരാദുഖത്തിലേക്ക് വഴുതി വീഴപ്പെട്ട, ആ പിഞ്ചു കുഞ്ഞിന്റെ രോദനം,മിണ്ടാന്‍ പോലും സാധിക്കാത്ത അവന്റെ നിഷ്‌ക്കളങ്കമായ കണ്ണുകള്‍ കൊണ്ടുള്ള ചോദ്യത്തിന് ഉത്തരം പറയാന്‍ നാം ഓരോരുത്തരും ബാധ്യസ്ഥരാണ്!

കാണാപ്പുറത്തുള്ള നിന്റെ വേദനയില്‍ ഞാനും പങ്കുചേരുന്നു. എത്രയും പെട്ടെന്ന് നിനക്ക് സുഖമായിത്തീരട്ടെ, നിന്റെ പിഞ്ചു കാലുകള്‍ കൊണ്ട് നീ ഈ ഭൂമിയില്‍ ഓടി ച്ചാടി നടക്കട്ടെ, വേദനയുടെ തീവ്രതക്കപ്പുറത്ത് …, സന്തോഷത്തിന്റെ സ്വാന്തനകരങ്ങള്‍ നിന്നെ എത്രയും പെട്ടെന്ന് തേടിയെത്തട്ടെ, എന്ന് നിനക്കായി ഈശ്വരനോട് പ്രാര്‍ഥിച്ചു കൊണ്ട.
സ്‌നേഹപൂര്‍വ്വം ….!

 

Advertisements