പ്രിയപെട്ടവരുടെ ചിതാഭസ്മം ഇനി ബഹിരാകാശത്ത്‌ നിമഞ്ജനം ചെയ്യാം

174

hj

നമുക്കറിയാം ലോകത്തിലെ പല സംസ്കാരങ്ങള്‍ക്കും പലവിധ ആചാരങ്ങളാണ്. മരണത്തിന്‍റെ കാര്യമെടുത്താലും അത് അങ്ങനെതന്നെയാണ്.

ചിലര്‍ ചിതഭസ്മം സൂക്ഷിച്ചുവയ്ക്കുമ്പോള്‍ ചിലര്‍ അത് നദികളിലും കടലിലുമൊക്കെയായി ഒഴുക്കികളയുന്നു. മെസോലോഫ്റ്റ് എന്ന കമ്പനി നിങ്ങളുടെ പ്രിയവട്ടവരുടെ ഓര്‍മയ്ക്കായി പുതിയൊരു മാര്‍ഗ്ഗം കണ്ടുപിടിച്ചിരിക്കുകയാണ്. ബഹിരാകാശത് നിങ്ങളുടെ  പ്രിയപെട്ടവരുടെ ചിതാഭസ്മം നിമഞ്ജനം ചെയ്യാന്‍ നിങ്ങള്‍ക്ക് അവസരം ഒരുക്കുകയാണ് മെസോലോഫ്റ്റ്.

കെന്‍റ്റുക്കി ആസ്ഥാനമായുള്ള കമ്പനി കാലാവസ്ഥ നിരീക്ഷണ ബലൂണുകള്‍ ഉപയോഗിച്ചാണ് ചിതാഭസ്മം ബഹിരാകശത്ത് നിമഞ്ജനം ചെയ്യുന്നത്. അതുമാത്രമല്ല ഗോപ്രൊ ക്യാമറകള്‍ ഉപയോഗിച്ച് ചടങ്ങിന്‍റെ തല്‍സമയ സംപ്രേക്ഷണം ബന്ധുക്കള്‍ക്ക് കാണിച്ചുകൊടുക്കാനും കമ്പനി സൗകര്യം ഒരുക്കുന്നുണ്ട്. ഭൂമിയില്‍ നിന്നും ഏകദേശം 22,800 മീറ്റര്‍ ഉയരത്തില്‍ എത്തിയ ശേഷം അന്തരീക്ഷത്തിന്റെ മാറ്റം മനസിലാക്കുമ്പോള്‍ സെന്‍സറുകള്‍ ഉപയോഗിച്ച് തുറക്കുന്ന ബലൂണുകളുടെ വാതിലുകള്‍ തുറക്കുകയും ചിതാഭസ്മം താഴേക്കു നിമഞ്ജനം ചെയ്യപെടുകയും ചെയ്യുന്നു.

v

2800 അമേരിക്കന്‍ ഡോളര്‍ മുതല്‍ 7500 ഡോളര്‍ വരെയാണ് ഈ ബലൂണുകളുടെ വില. നിങ്ങള്‍ ആവിശ്യപ്പെടുന്ന സ്ഥലത്ത്നിന്നും ബലൂണുകള്‍ വിക്ഷേപിക്കണമെങ്കില്‍ വീണ്ടും ചിലവ് കൂടും