Bollywood
പ്രേം രത്ന് ധന് പായോ : സല്മാന് ചിത്രത്തിന്റെ വിശേഷങ്ങള്‍
ഭജ്രംഗി ഭായിജാന് എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം സല്മാന് ഖാന് നായകനാകുന്ന ചിത്രമാണ് പ്രേം രത്ന് ധന് പായോ.
190 total views

ഭജ്രംഗി ഭായിജാന് എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം സല്മാന് ഖാന് നായകനാവുന്നപ്രേം രത്ന് ധന് പായോ ഒക്ടോബര്‍ 12ന് തിയേറ്ററുകളില്‍ എത്തുകയാണ്. കുടുംബബന്ധങ്ങളുടെ കഥപറയുന്ന ചിത്രത്തിന്റെ ട്രെയിലര്‍ ഇതിനോടകം തന്നെ പ്രേക്ഷകപ്രശംസ നേടിക്കഴിഞ്ഞു. ഈ സല്മാന് ചിത്രത്തിന്റെ കൂടുതല്‍ വിശേഷങ്ങള്‍ തുടര്‍ന്ന് വായിക്കാം.
- മേനെ പ്യാര് കിയാ, ഹാം ആപ്കെ ഹേ കോന്‍ എന്നീ സല്മാന് സൂപ്പര്‍ഹിറ്റുകള്‍ സംവിധാനം ചെയ്ത സൂരജ് ഭര്ജാത്യയാണ്പ്രേം രത്ന് ധന് പായോ സംവിധാനം ചെയ്യുന്നത്.
- ഏറെക്കാലത്തിന് ശേഷം സല്മാന് ഖാന് ഇരട്ടവേഷം കൈകാര്യം ചെയ്യുന്ന ചിത്രമാണ്പ്രേം രത്ന് ധന് പായോ. പ്രേം, വിജയ് എന്നിങ്ങനെയാണ് സല്മാന് ചെയ്യുന്ന കഥാപാത്രങ്ങളുടെ പേരുകള്‍.
- ഹം ആപ്കെ ഹേ കോന്‍ ഉള്‍പ്പടെ ഒട്ടേറെ ഹിറ്റ് ചിത്രങ്ങള്‍ ബോളിവുഡിന് സമ്മാനിച്ച രാജശ്രീ പ്രൊഡക്ഷന്‍സ് ആണ് ഈ ചിത്രം നിര്‍മിക്കുന്നത്.
- സോനം കപൂര്‍, നീല്‍ നിതിന്‍ മുകേഷ്, അനുപം ഖേര്‍, സ്വര ഭാസ്കര്‍ എന്നിവരാണ്പ്രേം രത്ന് ധന് പായോയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
- ഹിമേഷ് രശ്മിയ ആണ് ചിത്രത്തിന്റെ സംഗീതസംവിധായകന്. 10 പാട്ടുകള്‍ ഉള്ള ചിത്രത്തിന്റെ മ്യൂസിക് റൈറ്റ്സ് 17 കോടി രൂപ നല്‍കിയാണ് Tസീരിസ് വാങ്ങിയത്.
പ്രേം രത്ന് ധന് പായോയുടെ ട്രെയിലര്‍ ഇവിടെ കാണാം.
191 total views, 1 views today
Continue Reading