പ്രേക്ഷക പ്രശംസ നേടിയ അന്താരാഷ്ട്ര മലയാള ചലച്ചിത്രം : ഇവിടെ

169

new

അന്തരാഷ്ട്ര നിലവാരമുള്ള ക്രൈം ത്രില്ലര്‍ ചിത്രമാണ് ശ്യാമപ്രസാദ് സംവിധാനത്തില്‍ പൃഥ്വിരാജ്, നിവിന്‍ പോളി ഭാവന തുടങ്ങിയവര്‍ മുഖ്യവേഷത്തിലെത്തിയ ഇവിടെ.

വരുണ്‍ ബാല്‍കെ എന്ന കഥാപാത്രമായിട്ടാണ് പൃഥ്വിരാജ് എത്തുന്നത്. ആറ് വയസ്സുമുല്‍ അമേരിക്കയില്‍ ജീവിക്കുന്ന അരുണ്‍ ബാല്‍കെ എന്ന കഥാപാത്രത്തെ അവതരിപ്പിയ്ക്കാന്‍ ഇന്ന് മലയാള സിനിമയില്‍ പൃഥ്വിരാജല്ലാതെ മറ്റൊരു നടിനില്ലെന്ന് തീര്‍ത്ത് പറയാം.

അമേരിക്കയിലെ ഒരു ഐടി കമ്പനിയിലെ സിഇഒ ആയ കൃഷ് ഹെബ്ബാറിനെയാണ് നിവിന്‍ പോളി ആവതരിപ്പിയ്ക്കുന്നത്.

റോഷ്ണി എന്ന കഥാപാത്രമായെത്തിയ ഭാവനയുടെ ഡീസന്റ് അഭിനയമാണ്. പ്രകാശ് ബാരെ, ദാനിഷ് കാര്‍ത്തിക്, ജിയ പട്ടേല്‍, ദീപ്തി നായര്‍, ഹരിദേവ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍.

ശക്തമായ പ്ലോട്ട് ഉണ്ടാക്കിയെടുക്കുന്നതില്‍ തിരക്കഥാകൃത്ത് അജയ് വേണുഗോപാലിന് ചെറുതായൊന്ന് പാളിയത് കൊണ്ടാകും രണ്ടാം പകുതിയും ക്ലൈമാക്‌സും ഒരു സാധാരണക്കാരനായ പ്രേക്ഷകന് അത്രയങ്ങോട്ട് അംഗീകരിക്കാന്‍ കഴിയാതെ പോകുന്നത്.

ശ്യാമപ്രസാദിന്റെ മറ്റ് ചിത്രങ്ങളില്‍ നിന്ന് വലിയ പ്രത്യേകതയൊന്നും അവകാശപ്പെടാന്‍ ഇവിടെയ്ക്ക് ഇല്ലെങ്കിലും സംവിധായകന്റെ കരിയറില്‍ ഒരു അടയാളപ്പെടുത്തലായിരിക്കും ചിത്രം. സാങ്കേതിക വശമാണ് ചിത്രത്തിന്റെ ഏറ്റവും വലിയ വിജയം. അവതരണ മികവു കൊണ്ടും ദൃശ്യവത്കരണം കൊണ്ടും ഇവിടെ ഒരു ഇന്റര്‍നാഷണല്‍ ലെവല്‍ നിലനിര്‍ത്തുന്നു.

എറിക് ഡിക്‌നിക് സണ്‍ എന്ന അമേരിക്കന്‍ ഛായാഗ്രഹകനാണ് ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിച്ചത്. അറ്റലാന്റയുടെ ഭംഗി അദ്ദേഹം വളരെ മനോഹരമായി ക്യാമറയില്‍ പകര്‍ത്തി. ഒരു വലിച്ചു നീട്ടല്‍ മനോജിന്റെ എഡിറ്റിങില്‍ അനുഭവപ്പെട്ടു. ദേശീയ പുരസ്‌കാര ജേതാവായ ഗോപി സുന്ദറാണ് ചിത്രത്തിന് വേണ്ടി ഗാനങ്ങള്‍ ഒരുക്കിയത്. ഏതോ തീരങ്ങള്‍, ആഴങ്ങളില്‍ ദിനരാവുകള്‍ എന്നീ പാട്ടുകള്‍ സാഹചര്യത്തിന് അനിയോജ്യമായതുകൊണ്ട് തന്നെ ആസ്വാദ്യകരമാണ്.

ഹോളിവുഡ് എന്ന് തീരത്ത് പറയാന്‍ സാധിക്കുകയില്ലയെങ്കിലും മലയാളത്തിലെ ഒരു ഹോളിവുഡ് മേക്കിംഗ് സിനിമയാണ് ഇവിടെ. സസ്പന്‍സ് ത്രില്ലര്‍ ആയത് കൊണ്ട് കഥ പറയാന്‍ പറ്റിലല്ലോ..എങ്കിലും ഒന്ന് പറയാം അമിത പ്രതീക്ഷയൊന്നുമില്ലാതെ പോയാല്‍ കണ്ടിരിക്കാവുന്ന ചിത്രമാണ് ഇവിടെ.