പ്രേതം ഉണ്ടോ ഇല്ലയോ എന്നൊന്നും എനിക്കറിയില്ല, ഇല്ല എന്നാണു എന്റെ വിശ്വാസം എങ്കിലും പ്രേതങ്ങള്‍ ശല്യം ചെയ്യുന്നു എന്ന് പറയപ്പെടുന്ന ചില സ്ഥലങ്ങളില്‍ പ്രധാനപെട്ട ചില സ്ഥലങ്ങള്‍ ഇതാ.
1. ചാങ്ങ്-ഈ ബീച്, സിംഗപ്പൂര്‍.
രണ്ടാം ലോക മഹായുദ്ധ കാലത്ത് ആയിരക്കണക്കിന് ജപ്പാന് വിരുദ്ധരായ ചൈനക്കാരുടെ കുരുതി ചെയ്യപ്പെട്ട ചാങ്ങ്-ഈ ബീച്. ഇപ്പോള്‍ അപരിചിതമായ കരച്ചിലുകളും അലര്‍ച്ചകളും ഈ പ്രദേശത്ത് നിന്ന് കേള്‍ക്കുന്നു എന്ന് സ്ഥലവാസികള്‍ പറയുന്നു. മരിച്ചവരുടെ തലയോട്ടികള്‍ പറന്നു നടക്കുന്നതും തലയില്ലാത്ത ശരീരം ബീച്ചിലൂടെ നടക്കുന്നത് കണ്ടു എന്നും ചിലര്‍ അവകാശപ്പെടുന്നു. പലപ്പോഴും പിറ്റേ ദിവസം ബീച്ചില്‍ അവിടിവിടെ ആയി രക്തക്കറ കാണപ്പെടുന്നു എന്നതാണ്ഏറ്റവും പേടിപ്പെടുത്തുന്ന കാര്യം. രാത്രി കാലങ്ങളില്‍ മൃതദേഹം കുഴിച്ചിടാനെന്നവണ്ണമുള്ള കുഴികള്‍ പലരും ഇവിടെ കണ്ടിട്ടുണ്ട്.
2. ഓഹിയോ യുനിവേഴ്സിറ്റി, അമേരിക്ക
ഓഹിയോ യുനിവേഴ്സിറ്റി, ലോകത്തിലെ ഏറ്റവും കൂടുതല്‍ ‘പ്രേത ശല്യം’ ഉള്ള ക്യാമ്പസ് ആയി അറിയപ്പെടുന്നു. കാമ്പസിലെ പല ഭാഗങ്ങളും പ്രേത ശല്യമുള്ളതായി ലോകത്തിലെ തന്നെ ബ്രിട്ടീഷ് സൊസൈറ്റി ഫോര്‍ സൈക്കിക് റിസേര്‍ച്ച് പറയപ്പെടുന്നു. അസാധാരണമായ കാര്യങ്ങള്‍ രക്തം കൊണ്ട് ചുവരില്‍ എഴുതി പിന്നീട് ആത്മഹത്യാ ചെയ്ത ഒരു പെണ്‍കുട്ടിയുടെ ആത്മാവിന്റെ സാന്നിധ്യം ഇപ്പോഴും വില്‍സണ്‍ ഹാളില്‍ ഉണ്ടാവാറുണ്ട്. ദുരൂഹ സാഹചര്യത്തില്‍ മരിച്ച ഒരു ബാസ്കറ്റ് ബോള്‍ ടീം ആണ് വാഷിംഗ്ട്ടന് ഹാളിനെ ഭയപ്പെടുത്തുന്നത്, രാത്രി കാലങ്ങളില്‍ ബാസ്കറ്റ് ബോള്‍ കളിക്കുന്ന ശബ്ദം അവിടെ കേള്‍ക്കാം എന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. ഇത്തരത്തില്‍ ഒരുപാട് ഭയപ്പെടുത്തുന്ന അനുഭവങ്ങള്‍ ഓരോ തുടരെ തുടരെ ഇവിടെ ഉണ്ടായിട്ടുണ്ട്.
3. ഭാന്ഗര് ഫോര്‍ട്ട് , ഇന്ത്യ(Bhangarh Fort)
രാജസ്ഥാനില്‍ സ്ഥിതി ചെയ്യുന്ന ഭാന്ഗര് ഫോര്‍ട്ട് ജൈപുരില്‍ നിന്ന് അല്വാറിലെക്കുള്ള വഴിയില്‍ സ്ഥിതി ചെയ്യുന്ന ഈ ഫോര്‍ട്ട് ഇന്ത്യയിലെ ഏറ്റവും നിഗൂഡമായ സ്ഥലം എന്ന് വിശേഷിപ്പിക്കപ്പെടുന്നു. നാട്ടുകഥകള്‍ പ്രകാരം ഈ പ്രദേശം ഒരു ദുര്‍മന്ത്രവാദിയുടെ ശാപം കൊണ്ട് നശിച്ച ഗ്രാമം ആണ്, രാത്രി ഇവിടെ തുടരുന്നവര്‍ മരണപ്പെടുകയും പുനര്‍ജ്ജന്മം ഇല്ലാതെ വര്‍ഷങ്ങള്‍ ഇവിടെ തലക്കപ്പെടുകയും ചെയ്യും എന്ന് കരുതപ്പെടുന്നു. മറ്റൊരു പ്രത്യകത ഈ പ്രദേശത്തെ എല്ലാ കെട്ടിടങ്ങള്‍ക്കും മേല്ക്കുറ ഇല്ല എന്നതാണ്, മേല്‍ക്കൂര വെക്കാന്‍ ശ്രമിച്ചപ്പോഴെല്ലാം അത് തകര്‍ന്നു വീണ അനുഭവം ആണ് സ്ഥലവസികള്ക്ക്. ഈ സ്ഥലം സന്ദര്‍ശിച്ചവര്‍ എല്ലാം തന്നെ ഇവിടെ ഒരു നിഗൂഡത അനുഭവപ്പെടുന്നു എന്ന് പറയുന്നു. ഫോര്‍ട്ടില്‍ സൂര്യാസ്തമയത്തിനു ശേഷം തങ്ങിയ ആരും ഇത് വരെ തിരിച്ചു വന്നിട്ടില്ല. ഇന്ത്യന്‍ ഗവണ്മെന്റ് ഇവിടെ സ്ഥാപിച്ച സുരക്ഷ ബോര്ടില് എഴുതിയത് നോക്കു: Staying after sunset is strictly prohibited in this area.
4.ബെറി പൊമെറോയ് കാസ്റ്റില്‍, ഇംഗ്ലണ്ട്
ഇംഗ്ലണ്ടിലെ ഏറ്റവും പ്രശസ്തമായ ‘പ്രേതാലയമാണ്’ ബെറി പൊമെറോയ് കാസ്റ്റില്‍. പതിനാലാം നൂറ്റാണ്ടില്‍ നിര്‍മിച്ച ഈ കെട്ടിടത്തെ കുറിച്ച് അനവധി കഥകള്‍ പ്രചരിക്കുന്നു. എന്നാല്‍ രണ്ടു പെണ്‍കുട്ടികളാണ്(വെളുത്ത കുട്ടിയും നീലകുട്ടിയും) എല്ലാത്തിലെയും കഥാപത്രങ്ങള്‍. വെളുത്ത പെണ്‍കുട്ടിയോട് അസൂയ മൂത്ത അവളുടെ സഹോദരി വീട്ടു തടങ്കലിലിട്ടു, അവിടെ വച്ച് പട്ടിണി കിടന്നു മരിച്ചു. അവളുടെ പ്രേതം രാത്രിയില്‍ ആ മുറിയില്‍ ഉയിര്ത്തെഴുനെല്ക്കും എന്ന് പറയപ്പെടുന്നു. എന്നാല്‍ നീല പെണ്‍കുട്ടിയുടെ പ്രേതത്തിന് പ്രത്യേക സ്ഥല പരിമിതി ഒന്നും ബാധകമല്ല ആ കെട്ടിടത്തിന്റെ ചുറ്റുവട്ടത്ത് രാത്രി കാലങ്ങളില്‍ വരുന്ന മിക്കവരെയും വശീകരിച്ചു, പിന്നെ കൊല്ലുകയും ചെയ്യുന്നു എന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
5. ഡൊമിനിക്കന്‍ ഹില്‍, ഫിലിപ്പിന്‍സ്
ലോകമഹാ യുദ്ധ കാലത്ത് ഇവിടെ വച്ച് കൊല്ലപ്പെട്ടവരുടെ പ്രേതം ഇപ്പോഴും ഈ സ്ഥലത്തെ വേട്ടയാടുന്നു എന്ന് സ്ഥലവാസികള്‍ പറയുന്നു. രാത്രി കാലങ്ങളില്‍ ശക്തമായി വാതിലുകള്‍ അടയുന്നതും തുറക്കുന്നതുമായ ശബ്ദങ്ങളും, ഭീതിപ്പെടുത്തുന്ന അലര്‍ച്ചകളും ഇവിടെ പതിവാണ്. രാത്രി കാലത്ത് ഇങ്ങോട്ട് വരുന്നവരുടെ ജീവന് വരെ നഷ്ട്ടപ്പെട്ടിട്ടുണ്ട് എന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഇതേ വിഷയത്തില്‍ എഴുതപ്പെട്ട മറൊരു പോസ്റ്റ് ഇവിടെയും വായിക്കാം.