പ്രേതാനുഭവങ്ങള്‍: മനസും, ശരീരവും, പ്രകൃതിയും ഒരുക്കുന്ന നാടകം..

791

01

1998ല്‍ Vic Tandy എന്ന ഒരു ഇംഗ്ലീഷ് എന്ജിനീയര്‍ക്ക് ഉണ്ടായ ചില HAUNTING അനുഭവങ്ങളും, അതിനെക്കുറിച്ച് അദ്ദേഹം നടത്തിയ പഠനങ്ങളും The Ghost in The Machine എന്ന പേരില്‍ പ്രസിദ്ധപ്പെടുത്തുകയുണ്ടായി.

സംഭവം ഇങ്ങനെ.

അദ്ദേഹം വര്‍ക്ക്‌ ചെയ്യുന്ന ലാബിലെ സ്റ്റാഫുകളും, റിസര്‍ചേഴ്സും പ്രസ്തുത സ്ഥലം HAUNTED ആണെന്ന് പലപ്പോളായി പരാതിപ്പെടുകയുണ്ടായി. ഏതോ അജ്ഞാത ശക്തി പിന്തുടരുന്നതായുള്ള തോന്നല്‍, അകാരണമായ ഭയം, അസാധാരണമായ ശബ്ദങ്ങള്‍.. ഇതിനൊക്കെ പുറമേ നൈമിഷികമായി മുന്നില്‍ പ്രത്യക്ഷപ്പെട്ട് മാഞ്ഞു പോകുന്ന ഇരുണ്ട രൂപങ്ങള്‍!

തീര്‍ത്തും ഒരു സ്കെപ്ടിക് ആയിരുന്ന, Tandy ക്ക് പോലും ഇത്തരം അനുഭവങ്ങള്‍ ഉണ്ടായി തുടങ്ങി. അദ്ദേഹം തന്നെ അതിനെക്കുറിച്ച് ഇങ്ങനെ പറയുന്നു “മുടിയില്‍ സ്പര്‍ശിക്കുന്ന പ്രതീതി, മുറിയിലെ ചില ലോഹ തകിടുകള്‍ മറ്റൊന്നുമായും സമ്പര്‍ക്കം കൂടാതെ അസാധാരണമായി വൈബ്രെറ്റ് ചെയ്യുന്നു. കൂടാതെ മനുഷ്യന്റെത് എന്ന് തോന്നുന്ന ചില നിഴല്‍ രൂപങ്ങള്‍ മുന്നില്‍ വന്നു മാഞ്ഞു പോകുന്ന കാഴ്ചകള്‍.”

എന്നാല്‍ ഒന്നിലും അന്ധമായി വിശ്വസിക്കാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല.

വസ്തുതകള്‍..

ലാബിലെ ഒരു EXHAUST FAN ഓഫ് ചെയ്യുന്നതോടെ മേല്‍പറഞ്ഞ അകാരണമായി ഉണ്ടാവുന്ന ലോഹ വസ്തുക്കളുടെ വൈബ്രേഷന്‍ നിലയ്ക്കുന്നതായി അദ്ദേഹം കണ്ടെത്തി. ശബ്ദ തരംഗങ്ങളുടെ ഇടപെടല്‍ വെളിവായതോടെ തുടര്‍ന്നുള്ള പഠനങ്ങള്‍ അതിനെക്കുറിച്ച് ആയിരുന്നു.

മനുഷ്യന്റെ ശരാശരി കേള്‍വി പരിധി, 20 Hz മുതല്‍ 20000 Hz വരെ ആണ്. 20 Hzല്‍ താഴെ ഉള്ള ശബ്ദം INFRASOUND എന്ന് അറിയപ്പെടുന്നു. ശബ്ദം കേള്‍ക്കാന്‍ കഴിയില്ലെങ്കിലും, 12 Hz താഴെ വരെ മനുഷ്യന് അതിനെ തിരിച്ചറിയാന്‍ കഴിയും എന്ന് പഠനങ്ങള്‍ പറയുന്നു. ഫിസിക്കല്‍ വൈബ്രേഷന്‍ വഴി 4 Hz വരെ മനസിലാക്കാന്‍ ആകും എന്നും കണ്ടെത്തിയിട്ടുണ്ട്.

മുകളില്‍ പ്രതിപാദിച്ച സംഭവത്തില്‍ വില്ലനായത് EXHAUST FAN നിരന്തരം ഉണ്ടാക്കിക്കൊണ്ടിരുന്ന 18.9 Hz ആവൃത്തി തരംഗങ്ങള്‍ ആണെന്ന് Vic Tandy കണ്ടെത്തി. കേള്‍ക്കുന്നില്ല, എന്നാല്‍ അനുഭവയോഗ്യമാണ് താനും. FEAR FREQUENCY എന്ന് അറിയപ്പെടുന്ന ആവൃത്തിയില്‍  ഉള്ള ഇത്തരം തരംഗങ്ങള്‍, മനുഷ്യരില്‍ പല മാനസിക പിരിമുരുക്കങ്ങള്‍ക്കും കാരണമാവും. പോരാത്തതിനു നേത്ര ഗോളത്തിന്റെ RESONANCE FREQUENCY (അനുനാദം) ഏതാണ്ട് 18 Hz ആണ്. ഭൗതികശാസ്ത്രത്തില്‍ ഒരു വസ്തുവിന്റെ കമ്പനം (Vibration) കൊണ്ട് മറ്റൊരു വസ്തുവിന് അതേ ആവൃത്തിയില്‍ കമ്പനമുണ്ടാകുന്ന ഗുണവിശേഷമാണ് അനുനാദം. ലളിതമായി പറഞ്ഞാല്‍, നേത്രഗോളത്തില്‍ ഉണ്ടാക്കപ്പെടുന്ന ഈ വിറയല്‍ ഇല്ലാത്ത കാഴ്ചകള്‍ കാണാന്‍ കാരണമാകുന്നു. ഇതിന്‌ പുറമേ PAREIDOLIA എന്ന മനുഷ്യനില്‍ സ്വതസിദ്ധമായുള്ള മാനസിക പ്രതിഭാസവും… തികച്ചും സാധാരണമായ ഒന്നില്‍, ഇല്ലാത്ത ഒരു വസ്തുവിനെ കാണുന്നതാണ് ഈ പ്രതിഭാസം. Humans are pattern seeking animals... യേശുവിനെ ബ്രഡില്‍ കാണുന്നതും ആളുകളുടെ മുഖം ചന്ദ്രനില്‍ കാണുന്നതും മേഘങ്ങളില്‍ കാണുന്ന രൂപങ്ങളും എല്ലാം ഇക്കൂട്ടത്തില്‍ പെടും.

Vic Tandy പിന്നീട് ഒരുപാട് പ്രേത കഥകള്‍ പൊളിച്ചെഴുതി.

കൂടാതെ മേല്‍പറഞ്ഞ FEAR FREQUENCY പരിണാമത്തിനു പിന്തുണ നല്‍കുന്ന ഒന്നുകൂടെയാണ്. ചില പ്രകൃതി ദുരന്തങ്ങള്‍ മൃഗങ്ങള്‍ മുന്‍കൂട്ടി മനസിലാക്കുന്നതൊക്കെ ഇങ്ങനെ ആണ്. നാസികള്‍ രണ്ടാം ലോക മഹായുദ്ധത്തില്‍ ശത്രുക്കളെ ഭയപ്പെടുത്താന്‍ ഇന്ഫ്രാസൌണ്ട് ഉപയോഗിച്ചിരുന്നതായി സ്ഥിരീകരിക്കാത്ത ഒരു വാദം ഉണ്ട്. അപകടകരമായ സാഹചര്യങ്ങള്‍ കമ്മ്യുണിക്കെറ്റ് ചെയ്യുന്ന ഫ്രീക്വെന്‍സി, പരിണാമത്തിന്റെ ഏതോ ഘട്ടത്തില്‍ നമുക്ക് തിരിച്ചറിയാന്‍ പറ്റാത്തതായിമാറി. ഒരുപക്ഷെ ഭാഷ കൈകാര്യം ചെയ്യാന്‍ തുടങ്ങിയപ്പോള്‍ മുതല്‍.. പക്ഷേ, ഒന്ന് മാത്രം അറിയാം. എന്തോ അപകടം വരുന്നു. മൃഗങ്ങളില്‍ അത് പുലിയായും, ചെന്നായയായും വരും. നമ്മുടെ സാഹചര്യങ്ങളില്‍ അതൊക്കെ അസംഭവ്യം ആയതിനാല്‍ വിശ്വാസങ്ങളും കേട്ടുകേള്‍വികളും പ്രേതം എന്ന സാധ്യതയിലേക്ക്‌ നമ്മെ കൊണ്ടെത്തിക്കുന്നു.

പ്രേത ബാധയുണ്ടാക്കുന്ന മറ്റു ചില സാഹചര്യങ്ങള്‍

  1. കണ്ണിനെയോ, ബന്ധപ്പെട്ട ഞെരമ്പുകളെയോ ബാധിക്കുന്ന തകരാറുകള്‍. eg: Charles Bonnet syndrome (CBS) ( ജവാന്‍ ഓഫ് വെള്ളിമലയില്‍ നമ്മടെ ഇക്കായ്ക് ഉണ്ടായ സൂക്കേട്‌).
  2. തെറ്റായുള്ള ഇലക്ട്രിക്‌ വൈറിംഗ് മുറിക്കുള്ളില്‍ ഉണ്ടാക്കാവുന്ന electro magnetic field. – (RESULTS: skin irritation(& feel of being touched) , fear, anxiety, headache, temperature variation)
  3. garbage ന്റെയും, മറ്റ് മാലിന്യങ്ങളുടെയും സാന്നിധ്യത്തില്‍ ഉണ്ടാകാവുന്ന മീതേന്‍ പോലുള്ള വാതകങ്ങള്‍ – (RESULTS: difficulty in breathing, being unconscious, headache)
  4. കൃത്യമല്ലാത്ത കെട്ടിട നിര്‍മാണം. വായു സഞ്ചാരത്തിലെ അപാകത, നിരപ്പല്ലാത്ത തറ.
  5. ഭൂഗര്‍ഭ ജല പ്രവാഹങ്ങള്‍.

ഇനി അസാധാരണമായ അനുഭവങ്ങള്‍ ഉണ്ടാവുമ്പോള്‍ മന്ത്രവാദം ചെയ്യാനും, വ്യഞ്ചരിക്കാനും ഒക്കെ വരട്ടെ.. അതിനൊക്കെ മുന്നേ നല്ല ഒരു ഡോക്ടറെയും, ഇലക്ട്രീഷ്യനെയും കാണുക :)