Featured
പ്രേമം എങ്ങനെ ഹിറ്റായി, അല്ല ഹിറ്റാക്കി?
പ്രേമത്തെ ബോക്സ് ഓഫീസില്‍ ഇത്ര വലിയ വിജയമാക്കിയത് എന്താണ് എന്ന് നിങ്ങള്‍ക്ക് അറിയാമോ?
136 total views

പ്രേമത്തെ ബോക്സ് ഓഫീസില്‍ ഇത്ര വലിയ വിജയമാക്കിയത് എന്താണ് എന്ന് നിങ്ങള്‍ക്ക് അറിയാമോ? ഒന്ന് ചിന്തിച്ചു നോക്കു, ഇതെല്ലാം അല്ലെ..
തങ്ങളുടെ സിനിമയുടെ ടാര്‍ജറ്റ് ഓഡിയന്‍സ് ആരാണെന്ന് വ്യക്തമായ ബോധമുള്ള ഒരു നിര്‍മ്മാതാവും സംവിധായകനും ആണ് ‘പ്രേമ’ത്തിനു പിന്നില്‍ (അന്‍വര്‍ റഷീദും അല്‍ഫോണ്‍സ് പുത്രനും). ഒരുപ്രായത്തില്പെട്ട വിഭാഗത്തെ കൃത്യമായി ലക്ഷ്യമിട്ടാണ് പ്രേമം നിര്‍മ്മിച്ചിരിക്കുന്നത്. മറ്റു പ്രായത്തില്‍പെട്ടവരും റിപ്പീറ്റ് ഓഡിയന്‍സും ബോണസ് ആണെന്നു മാത്രം.
സിനിമയുടെ’ പേര്. പ്രേമം. സിമ്പിള്‍ പേര്….ഫെബ്രുവരി 2014ല്‍ സിനിമയുടെ ടൈറ്റില്‍ തീരുമാനമായ ശേഷം ഏതാണ്ട് എട്ടു മാസമെടുത്ത് ഒക്ടോബറിലാണ് ടൈറ്റില്‍ ഡിസൈന്‍ പൂര്‍ത്തീകരിക്കുന്നത്.
തന്റെ ശക്തിയും പരിമിതിയും കൃത്യമായി അറിയുന്ന നിവിന്‍ പോളി എന്ന നടന്ഇരുപത് വര്‍ഷങ്ങളുടെ രൂപഭാവ മാറ്റങ്ങള്‍ മനോഹരമായി സ്ക്രീനില്‍ പ്രതിഫലിപ്പിച്ചു. കൂടെ മലരും..!!!
വിജയ് യേശുദാസ്, വിനീത് ശ്രീനിവാസന്, അനിരുദ്ധ് രവിചന്ദര്‍, മുരളി ഗോപി, ശബരീഷ് വര്‍മ്മ എന്നിവര്‍ പാടിയ 9 വെറൈറ്റി പാട്ടുകള്‍..!
കഥാ സന്ദര്‍ഭങ്ങളുടെ സാംഗത്യത്തെക്കുറിച്ച് വേവലാതിപ്പെടാതെ പൂമ്പാറ്റകള്‍, ഉറുമ്പ്, കുരുവി, തവള എന്നിങ്ങനെ ചുറ്റുമുള്ള കാഴ്ചകളിലേക്ക് ഫോക്കസ് ചെയ്യുന്ന ക്യാമറ പുതിയൊരു കാഴ്ചാനുഭവം പ്രേക്ഷകന് നല്കുന്നു.
അല്‍ഫോണ്‍സ് പുത്രന്. സംവിധായകനും എഡിറ്ററും ഒരാള്‍ തന്നെ. അതും ഈ സിനിമയിലെ പല ഭാഗങ്ങളുടെ പരിപൂര്‍ണതയ്ക്കും ഒരു വിജയ ഖടകമായി.
137 total views, 1 views today