Untitled 2 copydfgdf
പ്രേമം തട്ട് പൊളിപ്പന്‍ യുവത്വവും കുറെയേറെ അരാഷ്ട്രീയ തമാശകളും മാത്രമുള്ളൊരു സിനിമ. എന്നാല്‍ ഇന്ന് പ്രേമം പറയുന്ന രാഷ്ട്രീയം, സിനിമാ മേഖലയിലെ ലൈറ്റ് ബോയെ  മുതല്‍ സംവിധായകന്മാരെ വരെ ബാധിക്കുന്ന ഒന്നാണ്. സിനിമാ മേഖലയുടെ ഭാവി അനിശ്ചിതത്തില്‍ ആക്കി കൊണ്ട് പ്രേമത്തിന്റെ വ്യാജ കോപ്പികള്‍ പ്രചരിക്കുകയാണ്..

പ്രേമം റിലീസ് ചെയ്ത് രണ്ടാം ദിവസം നെറ്റില്‍ വ്യാജ കോപ്പി അപ്‌ലോഡ്‌ ചെയ്ത മൂന്ന്‍ പ്ലസ്‌ 1 വിദ്യാര്‍ത്ഥികള്‍ കൊല്ലത്ത് അറസ്റ്റിലായി. സിനിമയുടെ സെന്‍സര്‍ പതിപ്പാണ് ഇവര്‍ നെറ്റില്‍ അപ്‌ലോഡ്‌ ചെയ്തിരിക്കുന്നത് എന്നതിനാല്‍ തന്നെ അന്വേഷണം അവരില്‍ അവസാനിക്കുന്നില്ല. സിനിമ അപ്‌ലോഡ് ചെയ്യാനുള്ള കോപ്പി എത്തിച്ച പെന്‍ ഡ്രൈവും ആന്റി പൈറസി സെല്‍ പിടിച്ചെടുത്തു. സംഭവത്തിന് പിന്നില്‍ വിദേശബന്ധമുള്ള റാക്കറ്റാണെന്ന് അന്വേഷണ സംഘത്തിന് സൂചന ലഭിച്ചിട്ടുണ്ട്.

എന്നാല്‍ പ്രേമം അപ്‌ലോഡ്‌ ചെയ്തെന്നു ആരോപിച്ച് പോലീസ് അറസ്റ്റ് ചെയ്ത വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ സംഭവത്തിനെതിരെ രംഗത്ത് എത്തി. വീട്ടില്‍ കമ്പ്യൂട്ടറോ ഫോണോ ഇല്ലെന്നും കുട്ടിയുടെ അമ്മ പറഞ്ഞു. മകന് ആരുടെയോ കൈയില്‍ നിന്ന് കിട്ടിയതാണെന്നും കുട്ടിയുടെ അമ്മ പറഞ്ഞു. സെന്‍സര്‍ കോപ്പി എവിടെ നിന്നാണ് പോയതെന്നല്ലേ കണ്ടുപിടിക്കേണ്ടത്? അല്ലാതെ കുട്ടികളെ അറസ്റ്റ് ചെയ്തിട്ട് എന്ത് പ്രയോജനം എന്നും കുട്ടിയുടെ അമ്മ ചോദിച്ചു. വ്യാജ കോപ്പി ഇന്റര്‍നെറ്റില്‍ അപ് ലോഡ് ചെയ്തുവെന്ന് ആരോപിച്ച് കൊല്ലം സ്വദേശികളായ മൂന്ന് വിദ്യാര്‍ത്ഥികളെ രാവിലെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.ജൂണ്‍ 22നാണ് ചിത്രം ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്തത്.സംശയത്തെ തുടര്‍ന്ന് കഴിഞ്ഞ കുറേ ദിവസങ്ങളായി വിദ്യാര്‍ഥികളെ പൊലീസ് നിരീക്ഷിച്ചു വരികയായിരുന്നു.

പ്രേമം സിനിമ മേയ് പതിനെട്ടിന് സെന്‍സര്‍ ബോര്‍ഡ് അംഗങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചത്തിന്റെ പിറ്റേന്ന് പത്തൊമ്പതാം തീയതി ആണ് ചോര്ന്നത്തെന്ന് ആന്റി പൈറസി സെല്‍ സ്ഥിരീകരിച്ചു. ഓണ്‍ലൈനിലും വാട്‌സ്ആപ്പിലും പ്രചരിക്കുന്നത് സെന്‍സര്‍ ബോര്‍ഡിന് നല്‍കിയ സിഡിയുടെ പകര്‍പ്പ് തന്നെയെന്നും അന്വേഷണസംഘം കണ്ടെത്തി. ഇതോടെ, സെന്‍സര്‍ ബോര്‍ഡിന്റെ പക്കലുള്ള സിഡികള്‍ കൈമാറണമെന്ന് ആന്റിപൈറസി സെല്‍ ആവശ്യപ്പെട്ടു. മേയ് പത്തൊന്‍പതിന് തന്നെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് അനുവദിക്കുകയും ചെയ്തു. സെന്‍സറിങ് മുദ്രയുളള പകര്‍പ്പ് ചോര്‍ന്നത് കൊണ്ടുതന്നെ സെന്‍സര്‍ ബോര്‍ഡ് സംശയത്തിന്റെ നിശലിലാണ്. സിനിമയുടെ എഡിറ്റിങും സെന്‍സറിങിനുളള പകര്‍പ്പെന്ന മുദ്രയും അടയാളപ്പെടുത്തിയ എറണാകുളത്തെ സ്റ്റുഡിയോ, സെന്‍സറിങിനിടെ എഡിറ്റിങ് നടത്തിയ തിരുവനന്തപുരത്തെ സ്റ്റുഡിയോ തുടങ്ങിയവ അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലാണ്.

You May Also Like

സ്വപ്നം അത് ഒട്ടും അകലെയല്ല – ഇജാസ് ഖാന്‍..

ഒരു തട്ടുപൊളിപ്പന്‍ മസാല ഫിലിമിലെ നായകന്റെ സ്വപ്നതുല്യമായ വളര്‍ച്ചയുടെ കഥയല്ല മുകളില്‍ പറഞ്ഞിരിക്കുന്നത്. മറിച്ച് ഈ കാലഘട്ടത്തില്‍ ഏവര്‍ക്കും പ്രചോദനമാകുന്ന ഒരു ചെറുപ്പക്കാരന്റെ ലക്ഷ്യത്തിലേക്കുള്ള യാത്രയുടെ കഥ…

നാടോടിക്കാറ്റിന്റെ പരിഷ്ക്കരിച്ച രൂപമാണോ വടക്കന്‍ സെല്‍ഫി ?

അപ്പോള്‍ അച്ഛന്റെ ചിത്രവും മകന്റെ ചിത്രവും തമ്മില്‍ ചില ബന്ധങ്ങള്‍ ഒക്കെയുണ്ട് അല്ലെ?

“സ്ത്രീകളുടെയും അവസ്ഥ എന്നൊരു ഉടായിപ്പ് സന്ദേശവും…അതുകണ്ടു കയ്യടിക്കാൻ വിവരവും വിദ്യാഭ്യാസവും ഉള്ള കുറെ മണ്ടന്മാരും”

“അടുക്കളയിൽ നിന്നും അരങ്ങേത്തേയ്ക്ക്”… സ്ത്രീ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള നാടകമായിരുന്നോ…? ബി എൻ ഷജീർ ഷാ കേരളത്തിൽ…

എന്റെ ക്ലീഷകളെയും അവര്‍ കളിയാക്കി, ചിറക് ഒടിഞ്ഞ കിനാവുകളെ പ്രശംസിച്ചു മമ്മൂക്ക

മലയാളത്തിലെ ആദ്യത്തെ സ്പൂഫ് ചിത്രമെന്ന വിശേഷണവുമായി മുന്നേറുന്ന ഈ ചിത്രത്തെ വെറുമൊരു സ്പൂഫായി മാത്രം കാണാന്‍ മമ്മൂട്ടി ഒരുക്കമല്ല