പ്രേമത്തിനും അന്‍വറിനും മമ്മൂട്ടിയുടെ പിന്തുണ

265

premam
പ്രേമം സിനിമയുടെ സെന്‍സര്‍ കോപ്പി വിവാദത്തില്‍ ചിത്രത്തിനും നിര്‍മാതാവ് അന്‍വര്‍ റഷീദിനും മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ സമ്പൂര്‍ണ പിന്തുണ. ഫേസ്ബുക്കില്‍ സ്വന്തം പ്രൊഫൈലിലൂടെയാണ് താരം പ്രേമത്തിന് തന്റെ പിന്തുണ അറിയിച്ചത്.

‘പൈറസി തടയുക. ഞങ്ങള്‍ (സിനിമാക്കാര്‍) ആശയങ്ങള്‍ മോഷ്ടിക്കുന്നത് നിങ്ങള്‍ ഇഷ്ടപ്പെടുന്നില്ല. ഞങ്ങളുടെ ചിത്രങ്ങളും മോഷ്ടിക്കാതിരിക്കുക. അന്‍വറിനും പ്രേമം ടീമിനും എന്റെ പിന്തുണ ഞാന്‍ പ്രഖ്യാപിക്കുന്നു. നിവിനും അല്‍ഫോന്‍സിനും പ്രേമത്തിലെ എല്ലാവര്‍ക്കും ആശംസകള്‍ നേരുന്നു.’ ഫേസ്ബുക്ക് പോസ്റ്റില്‍ മമ്മൂട്ടി എഴുതി.

View post on imgur.com

നേരത്തെ ചിത്രത്തിന്റെ സെന്‍സര്‍ കോപ്പി പുറത്തായതിനെതിരെ നടപടി എടുക്കാന്‍ വൈകുന്നതില്‍ നിര്‍മാതാവ് അന്‍വര്‍ റഷീദ് ശക്തമായി പ്രതികരിച്ചിരുന്നു. അതിനെത്തുടര്‍ന്ന് വ്യാജ സിഡി പ്രചരിപ്പിച്ച ഏതാനും പേരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. എന്നാല്‍, സെന്‍സര്‍ കോപ്പി ഇറങ്ങിയെങ്കിലും പ്രേമത്തിന്റെ കളക്ഷന്‍ ഒട്ടും കുറഞ്ഞിട്ടില്ല എന്നതാണ് വാസ്തവം. പ്രേമത്തിനും അന്‍വര്‍ റഷീദിനും മമ്മൂക്കയ്ക്ക് ഒപ്പം ബൂലോകത്തിന്റെയും പിന്തുണ ഈ അവസരത്തില്‍ ഞങ്ങള്‍ പ്രഖ്യാപിക്കുകയും ചെയ്യുന്നു.

Advertisements