Share The Article

Celine-in-Premam-Madonna-Sebatian-Premam-Actress-onlookers-media

കേരളത്തിന് പ്രേമം തലയ്ക്ക് പിടിച്ചിരിക്കുകയാണെന്നല്ലേ പറയുന്നത്.

ജോര്‍ജും മേരിയും മലരും മാത്രമല്ല, പ്രേമത്തില്‍ മറ്റൊരു നടികൂടെയുണ്ട്, സെലിന്‍ സെലിന്‍ എന്ന കഥാപാത്രമായി പ്രേമത്തില്‍ എത്തിയ മഡോണ സെബാസ്റ്റിന്‍ വഴിമാറി വന്നതാണ്.

പാട്ടുകാരിയായി സിനിമയിലെത്തിയ മഡോണയ്ക്ക് അഭിനയത്തെ പ്രേമിക്കാന്‍ പഠിച്ചത് പ്രേമം എന്ന ചിത്രമാണ്.

സെലിന്‍ ആ കഥ പറയുന്നു…

“പഠനം പൂര്‍ത്തിയാക്കി തിരിവനന്തപുരത്ത് തിരിച്ചെത്തിയ ഒരു ദിവസം. അത്രസുഖമില്ലാത്ത അവസ്ഥയായതിനാല്‍ അല്പം റിലാക്‌സ് ചെയ്തിരിക്കാന്‍ തീരുമാനിച്ചിരിയ്ക്കുകയായിരുന്നു. അപ്പോഴാണ് അല്‍ഫോണ്‍സ് പുത്രന്റെ കോള്‍ വന്നത്. ഫോര്‍ട്ട് കൊച്ചിയില്‍ വരെ ഒന്നു വന്ന് കാണാമോ എന്നായിരുന്നു കോളിന്റെ ആവശ്യം. കൊച്ചിയില്‍ പോയി അല്‍ഫോണ്‍സിനെ കണ്ടു. സെലിന്‍ എന്ന കഥാപാത്രത്തെ കുറച്ചു പറഞ്ഞു. മറ്റൊന്നും ആലോചിക്കാതെ ചെയ്യാം എന്ന് പറഞ്ഞു. അന്ന് രാത്രി തന്നെ ഷൂട്ടിങും തുടങ്ങി. ഒരുപക്ഷെ മറുത്തൊന്നും ആലോചിക്കാതെ എസ് എന്ന് പറഞ്ഞത് കഥാപാത്രം നന്നാക്കാന്‍ സാധിച്ചു ”

ഒരു പാട്ടുകാരിയാകുക എന്നതായിരുന്നു മഡോണയുടെ ആഗ്രഹം. കര്‍ണാട്ടിക് സംഗീതവും വെസ്‌റ്റേണ്‍ സംഗീതവും പഠിച്ചിട്ടുണ്ട്. ബികോം കഴിഞ്ഞ് ബാംഗ്ലൂരില്‍ നിന്ന് കേരളത്തില്‍ തിരിച്ചെത്തിയപ്പോള്‍ പാട്ടിലേക്ക് കൂടുതല്‍ ശ്രദ്ധകൊടുക്കുക എന്നതായിരുന്നു ലക്ഷ്യം. ഗോപി സുന്ദറിന്റെയും ദീപക് ദേവിന്റെയും ചില ട്രാക്കുകള്‍ പാടിയിട്ടുമുണ്ട്

“എന്നെ എങ്ങനെ പ്രേമത്തിലേക്ക് എടുത്തു എന്നെനിക്കറിയില്ല. സൂര്യ ടിവിയില്‍ ഒരു പരിപാടി ഹോസ്റ്റ് ചെയ്യുന്നുണ്ട്. അത് കണ്ടിട്ടാവും അല്‍ഫോണ്‍സ് വിളിച്ചതെന്ന് ഞാന്‍ ഊഹിക്കുന്നു. ആദ്യം ചിത്രത്തിന് വേണ്ടി മേരി എന്ന കഥാപാത്രത്തെ ചെയ്യാനാണ് എന്നോട് ആവശ്യപ്പെട്ടിരുന്നത്. പിന്നീടത് അനുപമ പരമേശ്വരന്‍ ചെയ്തു. എനിക്ക് പറ്റിയ വേഷം സെലിന്‍ തന്നെയായിരുന്നു എന്ന് അല്‍ഫോണ്‍സിന് പിന്നീട് തോന്നിയതാവാം. ഞാനും സെലിനിലാണ് കംഫര്‍ട്ടബിള്‍.” മഡോണ പറയുന്നു.