പ്രേമത്തില്‍ പ്രേമം മാത്രമേയുള്ളൂ, യുദ്ധം ഇല്ല : അല്‍ഫോന്‍സ്‌ പുത്രന്‍

266

new

തന്റെ പുതിയ സിനിമയെ കുറിച്ച് അല്‍ഫോന്‍സ്‌ പുത്രന്‍ എന്നാ സംവിധായകന് പറയാന്‍ ഇത്രയും മാത്രമേയുള്ളൂ, “പ്രേമത്തില്‍ പ്രേമവും അല്‍പ്പം തമാശയും മാത്രമേയുള്ളൂ, ആരും ഒരു യുദ്ധം പ്രതീക്ഷിച്ചു തീയറ്ററുകളിലേക്ക് പോകേണ്ട കാര്യമില്ല”.

വലിയ പ്രതീക്ഷകളാണ് മിക്ക സിനമകളുടെയും പരാജയം എന്ന സത്യം മനസിലാക്കിയ സംവിധായകനാണ് അല്‍ഫോന്‍സ്‌ പുത്രന്‍ എന്ന് അദ്ദേഹത്തിന്റെ ഈ വാക്കുകളില്‍ നിന്നും വ്യക്തമാണ്. നിവിന്‍ പോളി എന്നാ നായകനെ ഉപയോഗിച്ച് നേരം പോലെയൊരു സൂപ്പര്‍ ഹിറ്റ്‌ ഒരുക്കിയ സംവിധായകനില്‍ നിന്നും പ്രേക്ഷകര്‍ അമിതമായി ഒന്നും പ്രതീക്ഷിക്കരുത് എന്നും ഇത് ഒരു സാധാരണമായ കൊച്ചു സിനിമയാണ് എന്നുമാണ് അദ്ദേഹം പറയാതെ പറയുന്നത്.

അല്‍ഫോണ്‍സിന് ചില കാര്യങ്ങള്‍ പ്രേക്ഷകരോട് പറയാനുണ്ട്.

‘പ്രേമം എന്ന ചലച്ചിത്രത്തിന്റെ ചിത്രസംയോജനം മിനിഞാനോടെ (13052015, ബുധന്‍) ഏതാണ്ട് ഒരു നിലയിലായി. ഈ പടതിന്റെ നീളം 2 മണികൂറും 45 മിനിറ്റുകളുമാണ്. കാണികളുടെ ശ്രദ്ധയ്ക്ക്, ചെറുതും വെലുതുമായി 17 പുതുമുഖങ്ങള്‍ ഈ പടത്തിലുണ്ട്. അതല്ലാതെ വയറു നിറച്ചു പാട്ടുണ്ട് പടത്തില്‍…പിന്നെ 2 ചെറിയ തല്ലും. പ്രേമത്തില്‍ പ്രേമവും കൊറച്ചു തമാശയും മാത്രെമേ ഉണ്ടാവു…യുദ്ധം പ്രതീക്ഷിച്ചു ആരും ആ വഴി വരരുത്”

ഇന്നലെ എഫ്ബിയില്‍ ഇട്ട പോസ്റ്റിലൂടെയാണ് അദ്ദേഹം ഈ കാര്യങ്ങള്‍ പറയുന്നത്.