Youth
പ്രൌഡ് ടു ബി ബോണ്‍ ഇന്‍ 90’s
എണ്‍പതുകളുടെ അവസാനവും തൊണ്ണൂറുകളുടെ ആദ്യവും ജനിച്ചവരാണോ നിങ്ങള്‍
140 total views

എണ്‍പതുകളുടെ അവസാനവും തൊണ്ണൂറുകളുടെ ആദ്യവും ജനിച്ചവരാണോ നിങ്ങള്‍.എങ്കില്‍ അഭിമാനത്തോടെ പറഞ്ഞോളു ഈ ലോകത്തിലെ ഏറ്റവും അനുഗ്രഹീതരായ തലമുറ ഞങ്ങളുടെതാണ്…കാരണം പലതാണ്..
വല്യ മാറ്റങ്ങളുടെയും ഒരിക്കലും ഇനി തിരിച്ച് കിട്ടാത്ത അനുഭവങ്ങളുടെയും സംഭവവികാസങ്ങളുടെയും വസ്തുതകളുടെയും ആദ്യ കാഴ്ച്ചക്കാരാകാന്‍ ഭാഗ്യം ലഭിച്ച തലമുറയാണ് നമ്മുടേത്..
ബാല്യം മുതല്‍ അല്ലെങ്കില്‍ ജനിച്ചു വീണ നാളുമുതല്‍ ദൈവത്തെ കണ്ടുകൊണ്ട് വളരാന്‍ ഭാഗ്യം ലഭിച്ചവരാണ് നമ്മള്.ദൈവം ബാറ്റുമേന്തി ക്രീസിലേക്ക് ഇറങ്ങുമ്പോള്‍ ഓരോ ഇന്ത്യക്കാരനേയും പോലെ നമ്മളും പ്രാര്‍ഥിച്ചു,നമ്മുക്ക് നല്ലത് വരാനല്ല,ദൈവത്തിന് നല്ലത് വരാന്‍..സച്ചിന് ഗ്യാംഗുലി ദ്രാവിഡ് ഇനി ഒരിക്കലും അവതാരം എടുക്കാത്ത ഈ ത്രിമൂര്‍ത്തികളിലൂടെ ക്രിക്കറ്റിനെ സ്നേഹിക്കാന്‍ പഠിച്ച ഏത് തലമുറയുണ്ട് വേറെ..
ഇവര്‍ക്ക് വേണ്ടി നമ്മള് അന്നും ഇന്നും വാക്ക്പ്പോരിലാണ് .സ്കൂള്‍ കാലഘട്ടത്തില്‍ തുടങ്ങി പല സൌഹൃദ സദസ്സുകളും പിന്നിട്ട് കോളേജ് ലൈഫ് തീര്‍ന്നിട്ടും നമ്മള് ആ പോര് നിര്‍ത്തിയിട്ടില്ല..ആരാണ് കേമന്‍
“ മമ്മൂട്ടിയോ മോഹന്‍ലാലോ ?…..”…ഇവരെ നമ്മള് കണ്ടു തുടങ്ങിയത് തന്നെ താരങ്ങളായിട്ടായിരുന്നു… രജനികാന്ത് കമലഹാസ്സന് മമ്മൂട്ടി മോഹന്‍ലാല്‍ അമിതാഭ് ഇനി ഒരിക്കലും അവതരിക്കാത്ത ഈ വിസ്മയങ്ങളുടെ കാലഘട്ടത്തില്‍ ജനിക്കുകയും അവരെ കണ്ടാസ്വദിക്കാനും സാധിച്ച നമ്മള് ഭാഗ്യവാന്മാരാണ്.
സംഗീതം കൊണ്ട് ലോകം കീരടക്കിയ എംജെ യുടെയും റഹ്മാന്റെയും ഇളയരാജയുടെയും ജോണ്സണ് മാഷിന്റെയും പാട്ടുകള്‍ കേട്ട് വളരാന്‍ സാധിച്ചതില്‍ അഭിമാനിക്കാം..ഒരിക്കല്‍ നമ്മുക്ക് അന്യമായിരുന്ന ഓസ്കാര്‍
ടൂണ്‍ ചെയ്തെടുത്ത റഹ്മാനും അദ്ധെഹത്തിന്റെ പാട്ടുകള്‍ക്കും നമ്മുടെ അതെ പ്രായമാണ് എന്നത് ഇതിനോട് ചേര്‍ത്ത് വായിക്കേണ്ടതാണ്…
ഇന്ത്യ കണ്ട ഏറ്റവും മികച്ച പ്രസിഡന്റിന്റെ കാലഘട്ടത്തില്‍ സ്കൂള്‍ ജീവിതം നയിക്കാനായി എന്നത് വിസ്മരിക്കാനാകാത്തതാണ്… അദ്ധെഹത്തിന്റെത്രയും സ്വാധീനം ചെലുത്തിയ വേറൊരു രാഷ്ട്രപതി ഭാരതത്തില്‍ ഉണ്ടായിട്ടില്ല എന്നത് ഓര്‍മ്മിക്കേണ്ടതാണ്. ഓര്‍ക്കാം ഇന്ത്യയുടെ മിസ്സയില് മാനെ, എ പി ജെ യെ…..
സക്കീര്‍ ഹുസൈന് ,യേശുദാസ് ,ലതാ മങ്കേഷ്കര്‍,ഹരിഹരന്,എസ് പി ബി, രവീന്ദ്രന് മാഷ്,മെസ്സി,ക്രിസ്റ്റ്യാനോ റൊണാള്‍ഡോ , റോജെര്‍ ഫെടെറര്‍, നദാല്‍,ഷൂമാക്കര്‍,സ്ടീഫെന്‍ ഹോക്കിംഗ്,നെല്‍സണ്‍ മണ്ടേല,മദര്‍ തെരേസ,ഇ കെ നായനാര്‍,ജെയിംസ് കാമറൂണ്‍,മണിരത്നം ,ശങ്കര്‍,പീറ്റര്‍ ജാക്ക്സണ്, ഉസ്സൈന്‍ ബോള്‍ട്ട്,നോളന്,സക്കേര്‍ ബര്‍ഗ്,ബില്‍ ഗേറ്റ്സ്,സ്റ്റീവ് ജോബ്സ്, പറഞ്ഞാല്‍ തീരില്ല ലിസ്റ്റ് വളരെ വലുതാണ്…
കത്ത് കളിലൂടെയും പിന്നീട് ഫോണിലൂടെയും SMS ലൂടെയും ഇപ്പോള്‍ ഓണ്‍ലൈനിലൂടെയും പ്രണയിക്കാന്‍ കഴിഞ്ഞ വേറെ ഏത് തലമുറയാണ് ലോകത്തിലുള്ളത്..
ഞായറാഴ്ചകളിലെ ദൂരദര്‍ശനിലെ ചിത്രഗീതവും വൈകിട്ടത്തെ സിനിമയും മാത്രം മിനിസ്ക്രീന്‍ വസന്തമായിരുന്ന ഒരു കാലഘട്ടത്തില്‍ നിന്നും 1993-ല്‍ ഏഷ്യാനെറ്റ് എന്ന മലയാളത്തിലേ രണ്ടാമത്തെ ചാനല്‍ അവതരിച്ചതു മുതല്‍ ടെലിവിഷന്‍ ജീവിതത്തില്‍ ഒരു അഭിവാജ്യ ഘടകമായതും പിന്നീട് കണ്ട ചാനെലുകളുടെ കുത്തോരുക്കും സീരിയലുകളുടെ ഏകാധിപത്യ ഭരണവും അതിനെ താഴെയിറക്കിയ റിയാലിറ്റി ഷോകളുടെ കടന്നുവരവും. കമ്പ്യൂട്ടര്‍ എന്ന മനുഷ്യന്റെ ഏറ്റവും വല്യ കണ്ടുപിടിത്തം ആവിര്‍ഭവിച്ചതും തരംഗമായതും. മൊബൈല്‍ ഫോണും ഇന്റര്‍നെറ്റും വീഡിയോ ഗെയിമും ഒരു വിപ്ലവമായി മാറിയതും അച്ചടി മാധ്യമങ്ങളെ പിറകിലെക്ക് തള്ളിവിട്ട് ദൃശ്യമാധ്യമങ്ങളും ഇപ്പോളിതാ ഓണ്‍ലൈന്‍ മാധ്യമങ്ങളും കടന്നുവന്നതും , ഓര്‍മ്മകളും കൂട്ടുകാരും ഓട്ടോഗ്രാഫ് ബുക്കില്‍ ഒതുങ്ങി പോയ കാലത്തില്‍ നിന്നും ഒരു മൗസ് ക്ലിക്ക് അകലെ എല്ലാവരെയും എന്നും കാണാനും ഓര്‍മകള്‍ പങ്കുവെയ്ക്കാനും കണ്ടു സംസാരിക്കാനും (വീഡിയോ കോള്‍) സഹായിച്ച ഓര്‍ക്കുട്ടും ഫേസ്ബുക്കും ഗൂഗിള്‍ പ്ലസ്സും യുടൂബും അവതരിച്ചതും ഒരു പക്ഷെ ഇന്ത്യയുടെ വരുംകാലത്തെ രാഷ്ട്രീയ-ഭരണ കാഴച്ചപാടുകള്‍ക്ക് തന്നെ മാറ്റം വരുത്താവുന്ന ആം ആദ്മി പാര്‍ട്ടിയുടെ കടന്നുവരവും അങ്ങനെ അങ്ങനെ ലോകത്തില്‍ ഉണ്ടായേക്കാവുന്ന ഏറ്റവും വല്യ മാറ്റങ്ങളെല്ലാം സംഭവിച്ചതും അതിന് സാക്ഷ്യം വഹിച്ചതും എണ്‍പതുകളുടെ അവസാനവും തൊണ്ണൂറുകളുടെ ആദ്യവും ജനിച്ച നമ്മുടെ ബാല്യവും കൌമാരവും യൌവ്വനവുമായിരുന്നു..
ഇപ്പോഴുള്ളതില്‍ നിന്നുള്ള ചെറിയ ചെറിയ അപ്ടെശനും വേഗത്തിലെ മാറ്റവും അല്ലാതെ വേറെ വല്യ മാറ്റങ്ങള്‍ ഒന്നും ഇനി ലോകത്തില്‍ ഉണ്ടാകാനിടയില്ല…അങ്ങനെ നോക്കുമ്പോള്‍ വിപ്ലവാത്മകമായ ഈ മാറ്റങ്ങള്‍ക്കെല്ലാം സാക്ഷ്യം വഹിച്ച അത്ഭുതങ്ങളായി മാറിയ കുറെ വ്യക്തിത്വങ്ങളുടെ കാലഘട്ടത്തില്‍ ജനിച്ച നമ്മള് ഭാഗ്യവാന്മാരാണ്…മറ്റാരേക്കാളും…
NB : നാളുകള്‍ക്കു മുന്‍പ് ബ്ലോഗില്‍ എഴുതിയതും ഇന്നലെ കോളേജിലെ സെന്റെ ഓഫിന് സംസാരിക്കാന്‍ ക്ഷണിച്ചപ്പോള്‍ ആദ്യം മനസ്സിലേക്ക് എത്തിയതുമായ കാര്യങ്ങളാണ് മുകളില്‍..മറ്റേത് ജെനറേഷനെക്കാളും എന്റെ ജെനറേഷന് അഭിമാനിക്കാവുന്ന വസ്തുതകള്‍..സത്യങ്ങള്‍..
141 total views, 1 views today