01

ഒരു കാര്യം ഉറപ്പിച്ചോളൂ.. ഈ കണ്ടു പിടുത്തം ലോകത്തെ മാറ്റി മറിക്കുന്ന ഒന്നായി മാറുമെന്ന കാര്യത്തില്‍ യാതൊരു സംശയവും വേണ്ട തന്നെ. പ്ലാസ്റ്റികിനെ ഡീസലോ അല്ലെങ്കില്‍ പാചക വാതകമോ പോലെ ഒരു ഇന്ധനമാക്കി മാറ്റാവുന്ന ഒരു മെഷീന്‍ ആണ് ചെന്നൈ സ്വദേശിനിയായ ഒരു യുവതി രൂപപ്പെടുത്തിയിരിക്കുന്നത്. നീണ്ട 3 വര്‍ഷത്തെ പരീക്ഷണങ്ങള്‍ക്ക് ഒടുവിലാണ് ത്യാഗരാജന്‍ എന്ന യുവതി ഈ മെഷീനുമായി വന്നിരിക്കുന്നത്. ഇപ്പോള്‍ ഈ മെഷീന്റെ പേറ്റന്റിനായി അപേക്ഷിച്ച് കാത്തിരിക്കുകയാണ് നമ്മുടെയെല്ലാം ജീവിതം മാറ്റി മറിക്കുന്ന കണ്ടു പിടുത്തം നടത്തിയ ഈ യുവതി.

പൈരോ പ്ലാന്റ് എന്നാണ് അവള്‍ ഈ യന്ത്രത്തിന് പേരിട്ടിരിക്കുന്നത്. നമ്മുടെ കുടിവെള്ള ബോട്ടിലുകള്‍ ഒഴികെയുള്ള ഏതു പ്ലാസ്റ്റിക്‌ വേസ്റ്റും ഈ യുവതി നിര്‍മ്മിച്ച ചേംബറില്‍ ഇട്ട് ഓക്സിജന്റെ അഭാവത്തില്‍ ക്രോമിയം മൈക്രോ ബാന്‍ഡ് ഹീറ്ററില്‍ 350oC ക്കും 375oC ഇടയില്‍ ചൂടാക്കിയാല്‍ ഈ പ്ലാസ്റ്റിക്‌ ഒരു ഗ്യാസ് ആയി മാറുകയും അതിനെ രണ്ടു സൈഡിലും വാട്ടര്‍ കൂളന്റ് കൊയിലുകള്‍ ഉള്ള മറ്റൊരു ചേംബറിലേക്ക് കടത്തി വിടുകയും ചെയ്യുന്നു.

അത് പിന്നീടു പകുതി വെള്ളം നിറച്ച മറ്റൊരു ഭാഗത്തെ പംബ് ചെയ്യപ്പെടുന്നു. അതോടെ പുതുതായി ഉണ്ടായ ആ ഇന്ധനം വെള്ളത്തിന്‌ മുകളില്‍ പൊങ്ങിക്കിടക്കും. അവസാന സെക്ഷന് മുന്‍പേ ലഭിക്കുന്ന ഗ്യാസ് എല്‍പിജിക്ക് ബദലായി ഉപയോഗിക്കാം എന്ന് ത്യാഗരാജന്‍ പറയുന്നു.

എന്തായാലും ഈ കണ്ടു പിടുത്തം ഡീസല്‍, പാചകവാതക വിളകള്‍ വര്‍ധിക്കുന്ന ഇക്കാലത്ത് ലോകത്തിനു ഒരു കൈ സഹായമായിരിക്കുകയാണ്. ഭാവിയില്‍ ഇവ വ്യാവസായികമായി തുടങ്ങുവാന്‍ യുവതിക്ക് സാധിക്കട്ടെ എന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം.

Advertisements