ഫയര്‍ഫോക്സ്സിലെ സേവ്ഡ് പാസ്സ്‌വേര്‍ഡ് സുരക്ഷിതമാക്കാന്‍ !!

211

മോസില്ല ഫയര്‍ഫോക്സ് ഉപോയോഗിക്കാത്തവര്‍ വളരെ ചുരുക്കം മാത്രം. ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍ ഉപയോഗിച്ച് മടുത്തവര്‍ക്ക്കിടയിലേക്ക് പുത്തന്‍ ഫീച്ചറുകളുമായി വന്ന ഫയര്‍ഫോക്സ് അധികം താമസിക്കാതെ തന്നെ ജനപ്രിയ ബ്രൌസര്‍ ആയി മാറി. ജാവാ സ്ക്രിപ്ടിന്റെയും സ്റ്റൈല്‍ ഷീറ്റുകളുടെയും സാധ്യതകള്‍ പരിചയപ്പെടുത്തിയ ഫയര്‍ഫോക്സ് ഒരു പുത്തന്‍ ബ്രൌസിംഗ് അനുഭവം തന്നെ പ്രദാനം ചെയ്തു എന്നതില്‍ സംശയമില്ല.

ഫയര്‍ ഫോക്ക്സ് ആദ്യമായി കൊണ്ടു വരുകയും ഇപ്പോള്‍ മറ്റു എല്ലാ ബ്രൌസറുകളിലും കണ്ടു വരുന്നതുമായ ഒരു ഫീച്ചര്‍ ആണു പാസ്സ്‌വേര്‍ഡ്‌ റിമെമ്പര്‍ . നമ്മള്‍ എപ്പോഴും കയറാറുള്ള വെബ്‌സൈറ്റ്കളുടെ ലോഗിന്‍ പാസ്സ്‌വേര്‍ഡ്‌ സിസ്റ്റത്തില്‍ സേവ് ചെയ്തു വയ്കുകയും ലോഗിന്‍ ചെയ്യുന്ന സമയത്ത് എപ്പോഴും പാസ്സ്‌വേര്‍ഡ്‌ അടിച്ചു കൊടുക്കുക എന്നാ ‘ചടങ്ങില്‍ ‘നിന്നു ഒഴിവാക്കി തരുകയും ചെയ്യുന്നു. വളരേ ഉപകാരപ്രദം എന്നു തോന്നുന്ന ഈ സൌകര്യത്തിനു ഒരു ചീത്ത വശവും ഉണ്ട് എന്നുള്ളത് എത്ര പേര്‍ക്ക് അറിയാം? പാസ്‌വേര്‍ഡ്‌കള്‍ നമ്മുടെ സിസ്റ്റത്തില്‍ തന്നേയ് സേവ് ചെയ്തു വയ്ക്കുന്നതിനാല്‍ നമ്മുടെ സിസ്റ്റത്തില്‍ നിന്നും ഫയര്‍ഫോക്സ് ഉപയോഗിക്കുന്ന ഏതൊരാള്‍ക്കും പാസ്സ്‌വേര്‍ഡ്‌ കാണാം സാധിക്കും.

ഫയര്‍ഫോക്സ് ഓപ്പണ്‍ ചെയ്തിടു അതിലെ ഓപ്ഷന്‍സ് വിന്‍ഡോ ഓപ്പണ്‍ ചെയ്യുക. അതില്‍ security എന്ന ടാബില്‍ saved passwords എന്ന ബട്ടണ്‍ കാണാം. അത് ക്ലിക്ക് ചെയ്തു കഴിഞ്ഞാല്‍ തുറന്നു വരുന്ന വിന്‍ഡോയില്‍ show passwords ബട്ടണ്‍ പ്രസ്സ് ചെയ്തുകഴിഞ്ഞാല്‍ നിങ്ങളുടെ സിസ്റ്റത്തില്‍ ഫയര്‍ഫോക്സ് സേവ് ചെയ്തു വച്ചിരിക്കുന്ന യൂസര്‍ നെയിമുകളും പാസ്സ്‌വേര്‍ഡ്‌കളും കാണാം. എന്താ ഞെട്ടിയോ…(ഇതു നേരെത്തെ അറിയുന്നവര്‍ ഞെട്ടാന്‍ ഇടയില്ല. അറിയാത്തവര്‍ക്ക് വേണ്ടിയുള്ള ലേഖനമാണ് ക്ഷമിക്കുക.)

നിങ്ങളുടെ സിസ്റ്റത്തില്‍ കയറുന്ന ഏതൊരാള്‍ക്കും അപ്പോള്‍ നിങ്ങളുടെ സേവ്ട് പാസ്സ്‌വേര്‍ഡ്‌സ്, യൂസര്‍ നെയിം അടക്കം കിട്ടും. പക്ഷേ പേടിക്കണ്ട ഇതിനു ഒരു പ്രതിവിധിയും ഫയര്‍ഫോക്സ് ഒരുക്കിയിട്ടുണ്ട്. അതാണ് മാസ്റ്റര്‍ പാസ്സ്‌വേര്‍ഡ്‌ . ഫയര്‍ഫോക്സില്‍ ഒരു മാസ്റ്റര്‍ പാസ്സ്‌വേര്‍ഡ്‌ ഒരുക്കി കഴിഞ്ഞാല്‍ പിന്നെ നേരെത്തെ പറഞ്ഞപോലെ ആരെങ്കിലും show passwords ബട്ടണ്‍ ക്ലിക്ക് ചെയ്യ്തു പാസ്സ്‌വേര്‍ഡ്‌ അടിച്ചു മാറ്റാന്‍ ശ്രമിച്ചാല്‍ ഫയര്‍ഫോക്സ് ആദ്യം തന്നേയ് മാസ്റ്റര്‍ പാസ്സ്‌വേര്‍ഡ്‌ ചോദിക്കും. മാസ്റ്റര്‍ പാസ്സ്‌വേര്‍ഡ്‌ കറക്റ്റ് ആയി എന്റര്‍ ചെയ്‌താല്‍ മാത്രമേ സേവ്ഡ് പാസ്സ്‌വേര്‍ഡ്‌കള്‍ കാണാന്‍ സാധിക്കൂ. മാസ്റ്റര്‍ പാസ്സ്‌വേര്‍ഡ്‌ സെറ്റ് ചെയുന്നത് എങ്ങനെയാണെന്ന് നോക്കാം.

 

 

 

 

 

 

 

 

 

 

 

 

(ചിത്രങ്ങള്‍ വലുതായി കാണുവാന്‍ ക്ലിക്ക് ചെയ്യുക)

നേരത്തെ പറഞ്ഞപോലെ തന്നെ options വിന്‍ഡോ ഓപ്പണ്‍ ചെയ്യുക. അതില്‍ security ടാബ് ക്ലിക്ക് ചെയ്യുക. security ടാബില്‍ use masterpassword എന്നതിന് നേരെ ഒരു ടിക്ക് കൊടുക്കുക. ഇപ്പോള്‍ പുതിയ ഒരു വിന്‍ഡോ ഓപ്പണ്‍ ചെയ്തു വരും അതില്‍ നിങ്ങളുടെ സെക്യൂരിറ്റി പാസ്സ്‌വേര്‍ഡ്‌ കൊടുക്ക ok ബട്ടണ്‍ ക്ലിക്ക് ചെയ്യുക. സംഗതി ഓക്കെ!! ഇനി നിങ്ങള്‍ സേവ്ഡ് പാസ്സ്‌വേര്‍ഡ്‌കള്‍ കാണാന്‍ ശ്രമിച്ചു നോക്ക് ഫയര്‍ഫോക്സ് മാസ്റ്റര്‍ പാസ്സ്‌വേര്‍ഡ്‌ ചോദിക്കുന്നതായിരിക്കും.

ഗൂഗിള്‍ ക്രോമിനും ഇതു പോലെ സേവ്ഡ് പാസ്സ്‌വേര്‍ഡ്‌ എന്നാ സംഗതി ഉണ്ടെങ്കിലും അവര്‍ ഇതുവരെയും മാസ്റ്റര്‍ പാസ്സ്‌വേര്‍ഡ്‌ കൊടുക്കാനുള്ള ഓപ്ഷന്‍ നല്‍കിയിട്ടില്ല.

ഈ ലേഖനത്തില്‍ പറഞ്ഞ കാര്യങ്ങള്‍ ഇതിനു മുന്‍പ് അറിയാത്തവര്‍ ഉണ്ടെങ്കിലും, ഈ ടിപ്പ്സ് ഉപകാരപ്രദം എന്ന് തോന്നുനവര്‍ ഉണ്ടെങ്കിലും ഇതു ഷെയര്‍ ചെയ്യുമെന്നു പ്രതീക്ഷിക്കുന്നു!! :)