ഫയര്‍ഫോക്സ് ഫോണുമായി എല്‍ ജിയും..

151

1

ടെലിഫോണിക, അല്‍കാടെല്‍ , സെഡ് ടി ഇ എന്നിവരാണ് ഫയര്‍ ഫോക്സ് ഓ എസ്സില്‍ പ്രവത്തിക്കുന്ന ഫോണുകള്‍ ആദ്യം വിപണിയില്‍ എത്തിച്ചത്. ഇപ്പോള്‍ എല്‍ ജിയും അത്തരം ഒരു ഫോണുമായി രംഗത്ത് വന്നിരിക്കുകയാണ്. ഫയര്‍ വെബ്‌ എന്നാണ് ഇതിനു പേര് നല്‍കിയിരിക്കുന്നത്. 5 മെഗാ പിക്സല്‍ ക്യാമറ, 1 ജിഗാ ഹെര്‍ട്സ് പ്രോസേസ്സര്‍, 4 ഇഞ്ച്‌ സ്ക്രീന്‍ എന്നിവയടങ്ങിയ 3 ജി ഫോണ്‍ ആണ് ഇത്.

കാഴ്ചയില്‍ ആന്‍ഡ്രോയിഡിനോട് വളരെ സാമ്യം പുലര്‍ത്തുന്നതാണ്. ഫയര്‍ ഫോക്സ് 1.1 എന്ന ഈ ഓ എസ്. വില എത്രയാകും എന്ന് അറിവായിട്ടില്ല. നോക്കിയ 501 നോട് കിടപിടിക്കാവുന്ന വിലയെ ഉള്ളു എങ്കില്‍ അല്പം ആശ്വാസത്തിനു വകയുണ്ട്. വില അതിലും കൂടുതല്‍ ആണെങ്കില്‍ കാര്യമായ വില്പനയ്ക്ക് സാധ്യതയില്ല. പുതിയ സിംബിയാന്‍ ഓ എസ്സുമായി രംഗത്ത് ഇറങ്ങിയിരിക്കുന്ന നോക്കിയക്കും ഫയര്‍ ഫോക്സ് ഓ എസ് ഒന്ന് പരീക്ഷിച്ചു നോക്കാവുന്നതാണ്. എന്നിരുന്നാല്‍ തന്നെയും ആന്‍ഡ്രോയിഡിന്‍റെ ഏകാധിപത്യം അവസാനിപ്പിക്കുക എന്ന ലക്‌ഷ്യവുമായി അവതരിച്ച ഫയര്‍ ഫോക്സ് ഓ എസ്സിന് ലക്‌ഷ്യം നേടാന്‍ വളരെയധികം കഷ്ടപെടേണ്ടിവരും.

ഫയര്‍ ഫോക്സ് ഓ എസ് നെ കുറിച്ച് കൂടുതലായി അറിയാനായി ഈ ലിങ്ക് ക്ലിക്ക് ചെയ്യുക.