ഫസ്റ്റ് ഡേ ഫസ്റ്റ് ഷോയ്ക്ക് പോയ ധനുഷിന് കിട്ടിയ എട്ടിന്റെ പണി

264

dhanush-01

തമിഴ് നടന്‍ ധനുഷിനാണ് ആരാധകരുടെ വക ഇങ്ങനെ ഒരു പണി കിട്ടിയത്. സ്വന്തം സിനിമ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ തീയറ്ററില്‍ ചെന്നിരുന്നു നേരിട്ട് കാണണം എന്ന് ഒരു ആഗ്രഹം ധനുഷിന് തോന്നി. പക്ഷെ ആ ആഗ്രഹം ഇങ്ങനെ ഒരു പണിയായി തീരുമെന്ന് ധനുഷ് സ്വപ്നത്തില്‍ പോലും പ്രതീക്ഷിച്ചു കാണില്ല.

തന്റെ പുതിയ ചിത്രമായ അനേകന്‍ കാണാനാണ് ധനുഷും ഭാര്യ ഐശ്വര്യയും സുഹൃത്ത് അനിരുദ്ധും കൂടി തിയറ്ററില്‍ എത്തിയത്. ആവശ്യത്തിനു സുരക്ഷ ഉദ്യോഗസ്തര്‍ ഇല്ലാതെ എത്തിയ ധനുഷിനെ കണ്ടപ്പോള്‍ തിയറ്ററില്‍ തടിച്ചു കൂടി നിന്ന ആരാധകരുടെ സര്‍വ്വ കണ്ട്രോളും പോയി എന്ന് തന്നെ പറയാം..!

ധനുഷ് കാറില്‍ നിന്നും ഇറങ്ങും മുന്‍പ് ആരാധകര്‍ കാര്‍ വളഞ്ഞു. അദ്ദേഹത്തെ ഒന്ന് കാണനും തൊടാനുമായി പിന്നെ മത്സരം. ഇതിന്റെ ഇടയില്‍ പെട്ട് അദ്ദേഹത്തിന്റെ കാറിനു അല്ലറ ചില്ലറ പരിക്ക് ഏല്‍ക്കുകയും ചെയ്തു.

കാറില്‍ നിന്നും ഇറങ്ങിയ ശേഷം നടന്ന സ്നേഹപ്രകടനങ്ങള്‍ക്ക് ശേഷം ഒരുവിധം തിയറ്ററിനു അകത് എത്തിയപ്പോള്‍ ആണ് ധനുഷ് അത് ശ്രദ്ധിക്കുന്നത്. ഭാര്യ ഐശ്വര്യ ഒപ്പമ്മില്ല. ഭാര്യയെ തപ്പി ധനുഷ് ഒന്ന് വട്ടം കറങ്ങിയപ്പോള്‍ ഇതാ വരുന്നു ഐശ്വര്യാ. ആരാധകര്‍ക്ക് ഇടയില്‍ തന്നെ ഒറ്റയ്ക്ക് ഇട്ടിട്ടു പോയ പരിഭവം മുഖത് ഉണ്ട്. തമിഴ് നാട്ടിലെ തന്‍റെ ആരാധകരെ തനിക്ക് പോലും നിയന്ത്രിക്കാന്‍ സാധിക്കില്ലയെന്ന്‍ മനസിലാക്കിയ ധനുഷ് അങ്ങനെ ഒരു തീരുമാനം എടുത്തു. ഇനി സ്വന്തം സിനിമ ഒരിക്കലും ഫസ്റ്റ് ഡേ ഫസ്റ്റ് ഷോയ്ക്ക് പോയി കാണില്ല.

Advertisements