ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ – ചെറു കഥ

285

ഒരു കുട്ട നിറയെ കഴിവുകളുമായി ഒരാള്‍ വന്നു . കുട്ട തലയിലാണ് വച്ചിരുന്നത് . അത് കൊണ്ട് അത് എത്തിപ്പിടിക്കാന്നോ, അതിലെന്താനെന്നോ ആരും അറിഞ്ഞില്ല . ഒരാള്‍ ചോദിച്ചു .
‘ഇതിലെന്താണ് ?’
‘ചലിക്കുന്ന ചിത്രങ്ങള്‍ , അവ നിര്‍മിക്കാന്‍ അവശ്യ മായ സാധനങ്ങള്‍ ‘

ഇനി കുട്ടയിലുള്ളത് കഥ ,തിരക്കഥ ,സംഭാഷണം ,സംവിധാനം ,തുടങ്ങി സിനിമക്ക് വേണ്ടതെല്ലാം .
ഒരു കീറത്തുണിയില്‍ അയാള്‍ ഓടുന്ന ചിത്രങ്ങളെ ജനങ്ങളെ കാണിച്ചു . അവരതില്‍ ലയിച്ചു . ഒരൊറ്റ നിറത്തില്‍ മിന്നിമറയുന്ന ചിത്രങ്ങള്‍ക്ക് പിന്നാലെ ആളുകള്‍ ഓടി . ചിലര്‍ പകച്ചു നിന്നു , ചിലര്‍ അതിനു നേരെ കല്ലെറിഞ്ഞു , ചിലരീ ആദ്ഭുധം കണ്ടു കണ്ണ് തള്ളി നിന്നു . ആ ജന മധ്യത്തിലൂടെ അയാള്‍ നടന്നു നീങ്ങി . ഇത് കണ്ട ചിലര്‍ അയാളുടെ കയ്യില്‍ പിടിച്ചു ചോദിച്ചു

‘ഞങ്ങളെയും കൂട്ടുമോ ?’
അയാള്‍ സമ്മധിച്ചില്ല. അയാളൊരു പുതിയ ലോകത്തിന്റെ സ്വപ്ന വളയതിലയിരുന്നു .അയാള്‍ അറിയാതെ ചിലെരെല്ലാം അയാളുടെ കുപ്പായത്തിലും , വിരലിലും ,മുടിയിലും മറ്റു പലയിടത്തും കയറിക്കൂടി . ചിലരത്തിലെ ദുര്‍ഗന്തം സഹിക്കവയ്യാതെ കൊഴിഞ്ഞു വീണു . മറ്റു ചിലര്‍ കയറിക്കയറി കുട്ടയില്‍ തൊട്ടു . ചിലര്‍ കുട്ടയിലുള്ള ചിലതൊക്കെ എടുത്തു .

ഋധു ഭേദങ്ങള്‍ പ്രകൃതിക്ക് വര്‍ണം നല്‍കുന്നതുപോലെ ആ കീറത്തുണിയിലും നിറങ്ങള്‍ പകര്‍ന്നു . അത് പുതിയ പല അനുഭവങ്ങളും പ്രേക്ഷകനു നല്‍കി .

അങ്ങനെ ചലിക്കും ചിത്രങ്ങള്‍ ലോകം കീഴടക്കി തുടങ്ങി . കുട്ടയുമായി വന്നവനെ പിന്നെ ആരും കണ്ടില്ല . മറ്റു പലരുടെ കയ്യിലുമായി കുട്ടകള്‍ . അവരും ജന മധ്യത്തിലൂടെ നടന്നകന്നു . കാലം നീങ്ങിയപ്പോള്‍ പലര്ക്കിടയിലും ഞാനുമെത്തി . അവരോടു ഞാന്‍ ചോദിച്ചു എന്നെയും കൂടെ കൂട്ടുമോയെന്നു . ചിലര്‍ കാര്‍ക്കിച്ചു തുപ്പി , ചിലര്‍ കളിയാക്കി , മറ്റു ചിലര്‍ ഒന്നും മിണ്ടിയില്ല . പണ്ട് പ്ര്ഷ്ട്ടത്തില്‍ ഇരുന്നവന്റെ തലയിലാണ് കുട്ടയെന്നു അവന്‍ മറന്നു . എനിക്കവനോട് ദേഷ്യം തോന്നിയില്ല . അവന്‍ ആ സ്വപ്നടന വളയതിലാനെന്നു ഞാന്‍ തിരിച്ചറിഞ്ഞിരുന്നു .
ഇവിടം വരെ എത്തിപ്പെടാന്‍ അവന്‍ എന്തൊക്കെ ചെയ്തു അതെല്ലാം അവന്‍ മറന്നു . എന്താ ഇനി ചെയ്യാ ….

ഒരു കാലന്‍ കോഴി കൂവി അതിരാവിലെ ‘എണീറ്റ് പോയി തീറ്റ നോക്കടാ നായിന്റെ മോനെ ! ‘
കണ്ണു തിരുമ്മി ഞാന്‍ എണീറ്റ് പോയി . എന്റെ കാലിലും,വിരലിലും തൂങ്ങാന്‍ നോക്കുന്ന മറ്റാരെയും അപ്പോള്‍ ഞാന്‍ കണ്ടില്ല. ഞാനും ആ സ്വപ്നത്തിന്റെ ഭാഗമായിരുന്നെന്ന തിരിച്ചറിവ് ഞാനിനി അറിയുമോ ?