മലയാളത്തിലെ ഏറ്റവും മികച്ച പുതുമുഖ നായകനടന്മാരില്‍ പ്രമുഖനായ ഫഹദ് ഫാസിലും, മലയാളികളുടെ പ്രിയങ്കരിയായ നടി നസ്രിയയും തമ്മിലുള്ള വിവാഹത്തിന് ശേഷം ആദ്യം വരുന്ന ന്യൂഇയറാണ് ഇത്. എന്നാല്‍ ലോകത്തില്‍ അല്ലെങ്കില്‍ ഇന്ത്യയില്‍ തന്നെ വളരെ മനോഹരങ്ങളായ പല സ്ഥലങ്ങള്‍ ഉണ്ടെങ്കിലും, എന്തിനാണ് ഇവര്‍ രണ്ടുപേരും ന്യൂഇയര്‍ ആഘോഷിക്കാന്‍ ഗുജറാത്തില്‍ തന്നെ പോകുന്നത്..?
ഉത്തരം മോറ്റൊന്നുമല്ല, വിനീത് കുമാര്‍ സംവിധാനം ചെയ്യുന്ന, ഫഹദ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമായ “അയാള്‍ ഞാനല്ല” എന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ടാണ് ഇരുവരും ഗുജറാത്തില്‍ എത്തിയിരിക്കുന്നത്. ഗുജറാത്തില്‍ സെറ്റില്‍ഡ് ആയ ഒരു മലയാളി ബിസ്‌നസ്സുകാരന്റെ വേഷത്തിലാണ് ചിത്രത്തില്‍ ഫഹദ് ഫാസില്‍ അഭിനയിക്കുന്നത്. ബാലതാരമായി സിനിമയിലെത്തി, ഇന്നും അഭിനയം തുടരുന്ന വിനീത് കുമാറിന്റെ ആദ്യ സംവിധാന സംരംഭമാണിത്.