ഫാന്‍സിനെ പേടിച്ച് ലാല്‍ ജോസ് മമ്മൂട്ടിയെ വച്ച് 10 വര്‍ഷത്തേക്ക് സിനിമ ചെയ്തില്ല

  142

  new

  ലാല്‍ ജോസ് മമ്മൂക്കയെ വച്ച് വളരെ പ്രതീക്ഷയോടെ എടുത്ത ചിത്രമാണ് പട്ടാളം. പക്ഷെ ചിത്രം എട്ടു നിലയില്‍ പൊട്ടി. ഈ തകര്‍ച്ച ലാല്‍ ജോസിനെ തളര്‍ത്തി. മമ്മൂക്കയേയും ഈ പരാജയം ബാധിച്ചിരുന്നു.

  ചിത്രം പൊട്ടിയതിന്റെ വിഷമത്തില്‍ ഇരിക്കുകയായിരുന്ന ലാല്‍ ജോസിന്റെ വീട്ടിലേക്ക് ഒരു ദിവസം ഒരു ഫോണ്‍ കോള്‍ വന്നു. ചാവക്കാടുള്ള മമ്മൂട്ടി ഫാന്‍സ് അസോസിയേഷനിലെ ഒരാളാണ്. ലാല്‍ ജോസിന്റെ മകളാണ് ഫോണ്‍ എടുത്തത്. മമ്മൂട്ടിയെ പോലൊരു മഹാ നടനെ കോമാളിയാക്കി ചിത്രീകരിച്ച തന്റെ അച്ഛന്റെ തലവെട്ടുമെന്നായിരുന്നു ഫോണ്‍ഭീഷണി. ഭീഷണിയില്‍ പേടിച്ചു പോയ മകള്‍ പിന്നെ കുറച്ചു കാലത്തേക്ക് തന്നെ പുറത്ത് ഇറങ്ങാന്‍ അനുവദിച്ചിട്ടില്ല എന്ന് ലാല്‍ ജോസ് പറയുന്നു.

  അതിന് ശേഷം മമ്മൂട്ടിയെ അഭിമുഖീകരിക്കാനും ലാല്‍ ജോസിനു മടിയായിരുന്നു. മമ്മൂട്ടിയ്ക്കും സിനിമയുടെ പരാജയം വല്ലാതെ ബാധിച്ചു. അങ്ങനെ ആ പിണക്കം പറയാതെയും അറിയാതെയും നീണ്ടുപോയി. അറിയാത്തൊരു പിണക്കമായിരുന്നു തങ്ങള്‍ക്കിടയില്‍ വന്നതെന്നാണ് ഇതേ കുറിച്ച് ലാല്‍ ജോസ് പറഞ്ഞത്.

  പട്ടാളമെന്ന ചിത്രത്തിന് ശേഷം കൃത്യം പത്ത് വര്‍ഷം കഴിഞ്ഞാണ് ലാല്‍ ജോസ് പിന്നെ മമ്മൂട്ടിയെ നായകനാക്കി ഒരു ചിത്രമെടുത്ത്, ഇമ്മാനുവല്‍. അത് സൂപ്പര്‍ ഹിറ്റായി മാറുകയും ചെയ്തു.