ഫാഷന്‍ ലോകത്തെ ചോക്ലേറ്റ് വിസ്മയം !!!

431

chocolate-dress-pic-522262

 വസ്ത്രം നിര്‍മ്മിക്കാനും അതുടുക്കാനും ഇനി തുണിതന്നെ വേണമെന്നില്ല. ചോക്ലേറ്റുകൊണ്ടു പോലും വസ്ത്രം നിര്‍മ്മിച്ച്  ധരിക്കാനും സാധിക്കും.

വസ്ത്രാലങ്കാര വിദഗ്ദ്ധയായ കരോലിന്‍ മക്കാള്‍ ആണ് ചോക്ലേറ്റ് കൊണ്ട് വസ്ത്രമുണ്ടാക്കിയത്. ഒന്‍പത് പാല്‍ക്കട്ടകളും, ഡാര്‍ക്ക്‌വൈറ്റ് ചോക്ലേറ്റുകളും ഉപയോഗിച്ചായിരുന്നു വസ്ത്രത്തിനു ഊടും പാവും നെയ്തത്.
Choc dress 4

മൊത്തം അറുപത് കിലോയോളം വരുന്ന ലിണ്ട് എക്‌സലന്‍സ് ചോക്ലേറ്റ് ഉപയോഗിച്ചാണ് ഗൗണ്‍ തയ്യാറാക്കിയിരിക്കുന്നത്. ഫുഡ് ആര്‍ട്ടിസ്റ്റായ പോള്‍ വെയ്ന്‍ ഗ്രിഗറിയുടെ സഹായവും ചോക്ലേറ്റ് ഗൗണിനു പിന്നിലുണ്ടായിരുന്നു. ഒക്ടോബര്‍ 16ന് നടക്കുന്ന ചോക്ലേറ്റ് ഷോയില്‍ വസ്ത്രം പ്രദര്‍ശിപ്പിക്കും.