ഫാസ്റ്റ് ഫുഡ് എങ്ങനെ ഹെല്‍ത്തി ഫുഡാക്കി മാറ്റം ?

471

fast-food-top

ഫാസ്റ്റ്ഫുഡ് ആരോഗ്യകരമായെങ്കില്‍??? ഇങ്ങനെ സ്വപ്നം കാണുന്നവരാണ് നമ്മളില്‍ മിക്കയാലുകളും. ഇവര്‍ക്ക് വേണ്ടി ഇതാ ചില്ലറ പരിപാടികള്‍…

ഫാസ്റ്റ്ഫുഡ് ആരോഗ്യകരമായി കഴിയ്ക്കാന്‍ ചില വഴികളുണ്ട്.

1. ഫാസ്റ്റ്ഫുഡില്‍ ചിക്കന്‍ വിഭവങ്ങള്‍ പ്രധാനം. ഇവ ബേക്ക്, ഗ്രില്‍ ചെയ്തവ നോക്കി കഴിയ്ക്കുക.

2. ഫാസ്റ്റ്ഫുഡ് വാങ്ങുമ്പോള്‍ അധികം എണ്ണയും ക്രീമുമില്ലാത്തവ നോക്കി വാങ്ങുക. ഇവയുടെ പുറത്തെ ലേബലുകള്‍ വായിച്ചു നോക്കാം.

3. ഭക്ഷണത്തിന് ഓര്‍ഡര്‍ ചെയ്യുമ്പോള്‍ ചേരുവകളില്‍ ആരോഗ്യകരമായ മാറ്റങ്ങള്‍ വരുത്താന്‍ നിങ്ങള്‍ക്കാവശ്യപ്പെടാം. ബര്‍ഗറിന് ഗോതമ്പ് ബണ്ണിലുണ്ടാക്കാന്‍ ആവശ്യപ്പെടാം. സോസ്, ഡ്രസിംഗ് എന്നിവ കുറച്ച് പച്ചക്കറികള്‍ ചേര്‍ക്കാന്‍ ആവശ്യപ്പെടാം.

4. ഭക്ഷണങ്ങളില്‍ ഡ്രസിംഗിനു ചേര്‍ക്കുന്നവ ആരോഗ്യകരമാക്കുക. മയോണൈസിനു പകരം കെച്ചപ്പ്, മസ്റ്റാര്‍ഡ് സോസ് എന്നിവ ചേര്‍ക്കാം.

5. പഞ്ചസാര, കൊഴുപ്പ് എന്നിവയടങ്ങിയ പാനീയങ്ങള്‍ പകരം ഫ്രഷ് ജ്യൂസ് പോലുള്ളവ ഉള്‍പ്പെടുത്താം.

6. സൈഡ് ഡിഷുകള്‍ വാങ്ങുമ്പോള്‍ വറുത്തവ മാത്രം വാങ്ങാതെ ഒന്ന് സാലഡായോ മറ്റോ വാങ്ങാം.

7. ബേക്ക്, ഗ്രില്‍ ചെയ്തവ മാത്രം കഴിവതും വാങ്ങുക. പച്ചക്കറിയാണെങ്കിലും നോണ്‍ വെജാണെങ്കിലും.