ഫുട്ബോള്‍ ലോകത്തെ 5 അസാമാന്യഗോളുകള്‍ – വീഡിയോ

94396092

കാണികള്‍ക്കും കളിക്കാര്‍ക്കും ഒരുപോലെ ആവേശം ജനിപ്പിക്കുന്ന കളിയാണ് ഫുട്‌ബോള്‍. അതുപോലെ തന്നെ ലോകത്തില്‍ ഏറ്റവും കൂടുതല്‍ ജനപ്രിയതയുള്ള കായിക വിനോദമാണ് ഈ കാല്‍പന്തുകളി.

പ്രധാന രാജ്യാന്തര ഫുട്‌ബോള്‍ മത്സരങ്ങള്‍

ഫുട്‌ബോളിലെ ഏറ്റവും പ്രധാന മത്സരം ലോക കപ്പ് ആണ്. നാലു വര്‍ഷം കൂടുമ്പോള്‍ ഫിഫയാണ് ഈ ഫുട്‌ബോള്‍ മേള സംഘടിപ്പിക്കുന്നത്. പ്രാഥമിക തലത്തില്‍ മത്സരിക്കുന്ന 190 ദേശീയ ടീമുകളില്‍ നിന്നും 32 ടീമുകള്‍ ഒരു മാസം നീണ്ടു നില്‍ക്കുന്ന ലോക കപ്പ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിനു യോഗ്യത നേടുന്നു. ലോക കപ്പ് മത്സരങ്ങള്‍ നടക്കുന്നതിനു മുന്‍പുള്ള 3 വര്‍ഷക്കാലയളവില്‍ നടക്കുന്ന യോഗ്യതാ റൗണ്ട് മല്‍സരങ്ങളിലൂടെയാണ് ഇപ്രകാരം 32 രാജ്യങ്ങള്‍ യോഗ്യത നേടുന്നത്. ഇപ്പോള്‍ ബ്രസീലില്‍ നടക്കുന്ന ലോക കപ്പിനു വേണ്ടിയുള്ള പ്രാഥമിക തല മല്‍സരങ്ങള്‍ 2011ല്‍ ആരംഭിച്ചു കഴിഞ്ഞു. വന്‍കരകളുടെ അടിസ്ഥാനത്തിലാണ് ആദ്യ ഘട്ട മത്സരങ്ങള്‍ നടക്കുന്നത്. ഒളിമ്പിക്‌സ് ഫുട്‌ബോള്‍ ആണ് മറ്റൊരു പ്രധാന മത്സരം.

മറ്റു പ്രധാന മത്സരങ്ങള്‍

യൂറോ കപ്പ്
യുവേഫ ചാമ്പ്യന്‍സ് കപ്പ്
യുവേഫ കപ്പ്
കോപ അമേരിക്ക
കോപ ലിബര്‍ട്ടഡോറസ്
ആഫ്രിക്കന്‍സ് നേഷന്‍സ് കപ്പ്
ഏഷ്യന്‍ കപ്പ്
എ. എഫ്. സി. ചാമ്പ്യന്‍സ് ലീഗ്
കോണ്‍കാഫ് ഗോള്‍ഡ് കപ്പ്
ഓഷ്യാന കപ്പ്
മെര്‍ദേക്ക കപ്പ്
കോണ്‍ഫെഡറേഷന്‍സ് കപ്പ്

Advertisements