ഫുട്ബോള്‍ ബൂലോകം: എട്ടു ലോകകപ്പ് കണ്ട ഇന്ത്യന്‍ ദമ്പതികളുടെ കഥ

260

01

ഇന്ന് ഫുട്ബോള്‍ ബൂലോകം പറയുന്നത് കളത്തിനു പുറത്തെ കഥയാണ്‌. 1982നു ശേഷം നടന്ന എട്ടു ലോകകപ്പുകളും നേരില്‍ കണ്ട ഇന്ത്യന്‍ ദമ്പതികളുടെ കഥ.

81 കാരനായ പന്നാലാല്‍ ചറ്റര്‍ജീയും അദ്ദേഹത്തിന്റെ പത്നി 71കാരി ചൈതലിയും ഇതുവരെ തുടര്‍ച്ചയായി എട്ടു ലോകകപ്പുകള്‍ നേരില്‍ കണ്ടു കഴിഞ്ഞു. ഒമ്പതാമത്തെ ലോകകപ്പ്‌ കാണാന്‍ ഈ ദമ്പതികള്‍ ഈ മാസം 17നു ബ്രസീലിലേക്ക് വിമാനം കയറും.

ഇന്ത്യന്‍ ഫൂട്ട്ബാളിന്റെ തറവാടായ കൊല്‍ക്കട്ട നഗരത്തില്‍ ജനിച്ചു’ വളര്‍ന്ന പനലാലും ചൈതലിയും ലണ്ടനില്‍ ഒരു സുഹ്രത്തിനെ കാണാന്‍ പോയപ്പോള്‍ ആണ് 1982 സ്പയിന്‍ ലോകകപ്പ്‌ നടക്കുന്നത്. ലണ്ടനില്‍ എത്തിയ ഇവര്‍ക്ക് ഒരു മോഹം, ലോകകപ്പ്‌ നേരില്‍ കാണണം എന്നു, പിന്നെ രണ്ടാമത് ഒന്ന് ആലോചിച്ചില്ല..നേരെ വച്ച് പിടിച്ചു സ്പയിനിലേക്ക്…

02

അന്നു ആ ലോകകപ്പ്‌ നേരില്‍ കണ്ട ആവേശവും സന്തോഷവും കെടാതെ സൂക്ഷിച്ച ഇവര്‍ പിന്നെ എല്ലാ ലോകകപ്പുകളും നേരില്‍ കണ്ടു. ഇതില്‍ മറഡോണ നേടിയ “ദൈവത്തിന്റെ കൈ” ഗോള്‍ നേരില്‍ കാണാന്‍ സാധിച്ചതാണ് മറക്കാന്‍ ആകാത്ത ഓര്‍മയെന്നു പനലാല്‍ പറഞ്ഞു.

മുന്‍ കൊല്‍ക്കട്ട തുറമുഖ വകുപ്പ് ഉദ്യോഗസ്തന്‍ ആയിരുന്ന പനലാലിന്റെ പെന്‍ഷന്‍ 7,5൦൦ രൂപ മാത്രമാണ്. പിന്നെ ഇവര്‍ക്ക് ചില്ലറ സാരി കച്ചവടവും ഉണ്ട്. ഈ പൈസകള്‍ കൂട്ടി കൂട്ടി വച്ചാണ് ഈ ദമ്പതികള്‍ നാല് വര്‍ഷത്തില്‍ ഒരിക്കല്‍ ലോകകപ്പ്‌ കാഴ്ചകള്‍ കാണാന്‍ പറക്കുന്നത്.