mark_zuckenberg_boolokam
ഫെയ്‌സ്ബുക്ക് എന്ന നവയുഗ വിപ്ലവത്തിന്റെ സൃഷ്ടാവ് മാര്‍ക്ക് സുക്കന്‍ബെര്‍ഗ് 31 വയസ് പിന്നിടുകയാണ്. ഇത്രയും പ്രശസ്തനായ ഒരു വ്യതിയെക്കുറിച്ചു അറിയുവാന്‍ നമുക്ക് ഇനിയും ഒരുപാട് കാര്യങ്ങള്‍ ഉണ്ടെന്നതാണ് ഏറ്റവും വലിയ രസം. അത്തരം ചില വിവരങ്ങളിലേയ്ക്ക്:

 • പന്ത്രണ്ടാം വയസില്‍ തന്നെ കോഡിംഗ് തുടങ്ങിയ ആളാണ് സുക്കന്‍ബെര്‍ഗ്. പിതാവിന്റെ ഡെന്റല്‍ ക്ലിനിക്കില്‍ ഉപയോഗിക്കുവാന്‍ ബേസിക് എന്ന കമ്പ്യൂട്ടര്‍ ഭാഷയില്‍ ഒരു മെസേജിംഗ് ആപ്പ് ആണ് ആദ്യം എഴുതിയ പ്രോഗ്രാം.
 • ഒരു ആഴ്ച 50-60 മണിക്കൂറുകള്‍ ആണ് സുക്കന്‍ബെര്‍ഗ് ജോലിയ്ക്കായി നീക്കി വെച്ചിരിക്കുന്നത്. അതായത് ഒരു ശരാശരി പ്രോഗ്രാമര്‍ക്ക് തുല്യം. പക്ഷെ സുക്കന്‍ബെര്‍ഗ് പറയുന്നത് ഒരാള്‍ തന്റെ ലക്ഷ്യത്തെക്കുറിച്ച് ചിന്തിക്കാനും അത് എങ്ങനെ നേടിയെടുക്കാം എന്നതിന് വഴികള്‍ കണ്ടെത്താനും ജീവിതത്തിന്റെ എത്ര ശതമാനം സമയം ഉപയോഗിക്കുന്നു എന്നതിലാണ് കാര്യം എന്ന്. ആളുകളുടെ പരസ്പര ആശയ വിനിമയം കൂടുതല്‍ സുഗമമാക്കുക എന്നാ തന്റെ തന്റെ ലക്ഷ്യത്തെക്കുറിച്ച് ഇപ്പോഴും ചിന്തിക്കുന്ന ആളാണ് മാര്‍ക്ക്.
 • സുക്കന്‍ബെര്‍ഗ് നേരിട്ട് തിരഞ്ഞെടുക്കുന്ന ജോലിക്കാര്‍ക്ക് ഒരു പ്രത്യേകത ഉണ്ട്. തന്റെ ബോസ്സ് ആവാന്‍ കഴിവുള്ള ആളുകളെ മാത്രമേ ഈ ചെറുപ്പക്കാരന്‍ നേരിട്ട് തിരഞ്ഞെടുക്കൂ. ബാക്കി കമ്പനി മുതലാളിമാരൊക്കെ കണ്ടു പഠിക്കട്ടെ.
 • സുക്കന്‍ബെര്‍ഗിനു ഇഷ്ടപ്പെട്ട മൂന്ന് ഉദ്ധരണികള്‍ ഇവയാണ്:
  “Fortune favours the bold”: Virgil, Aeneid X.284
  “All children are artists. The problem is how to remain an artist once you grow up”: Pablo Picasso
  “Make things as simple as possible but no simpler”: Albert Einstein
 • ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ബില്ല്യണയര്‍ എന്ന റിക്കോര്‍ഡും സുക്കന്‍ബെര്‍ഗിനു തന്നെ. ഇരുപത്തിമൂന്നാം വയസില്‍ ആണ് ഈ നേട്ടം സുക്കന്‍ബെര്‍ഗ് കൈവരിച്ചത്.
 • എന്തുകൊണ്ടാണ് ഫെയ്‌സ്ബുക്കിനു നീലനിറം എന്ന് ചിന്തിച്ചിട്ടുണ്ടോ? സുക്കന്‍ബെര്‍ഗിനു കളര്‍ ബ്ലൈന്‍ഡ്‌നെസ് പ്രശ്‌നം ഉണ്ട്. പച്ചചുവപ്പ് നിറങ്ങള്‍ക്ക് ആണ് പ്രശ്‌നം. അതുകൊണ്ട് സുക്കന്‍ബെര്‍ഗിനു ഏറ്റവും നന്നായി കാണാവുന്ന നിറം നീല തന്നെ.
 • 2011ല്‍ നടത്തിയ ഒരു സര്‍വെയില്‍ സിലിക്കണ്‍ വാലിയിലെ ഏറ്റവും മോശമായി വസ്ത്രം ശരിക്കുന്ന ആളെന്ന പട്ടം സുക്കന്‍ ബെര്‍ഗിനു ലഭിച്ചിട്ടുണ്ട്. മിക്കവാറും ജീന്‍സും ടീഷര്‍ട്ടും ആണ് വേഷം. ഒരേ വസ്ത്രങ്ങള്‍ തന്നെ ഒന്നിലധികം എണ്ണം സുക്കന്‍ ബെര്‍ഗിനു ഉണ്ട്.
 • രണ്ടാഴ്ചയില്‍ ഒരിക്കല്‍ ഒരു പുതിയ ബുക്ക് തന്റെ ഫോളോവേഴ്‌സിനായി നിര്‍ദേശിക്കുന്ന ഒരു പേജ് ഈ വര്ഷം സുക്കന്‍ബെര്‍ഗ് ആരംഭിച്ചു. ‘A Year Of Books’ എന്ന ഈ ഫെയ്‌സ്ബുക്ക് പെയ്ജിലൂടെ ഇതുവരെ 10 ബുക്കുകള്‍ നിര്‍ദേശിക്കപ്പെട്ടുകഴിഞ്ഞു.
 • സുക്കന്‍ബെര്‍ഗിനു ഒരു വളര്‍ത്തു നായ ഉണ്ട്. ഹങ്കേറിയന്‍ ഷീപ്‌ഡോഗ് ഇനത്തില്‍ പെട്ട ബീസ്റ്റ് എന്ന ഈ നായയ്ക്ക് 2 ബില്ല്യണ്‍ ഫോളോവേഴ്‌സ് ഉണ്ട് ഫെയ്‌സ്ബുക്കില്‍. സുക്കന്‍ ബെര്‍ഗിന്റെ അല്ലേ നായ, ആളുകള്‍ വെറുതെ വിടുമോ അല്ലേ???
 • മാതാപിതാക്കള്‍ ജൂതന്മാര്‍ ആണെങ്കിലും സുക്കന്‍ബെര്‍ഗ് ഒരു നിരീശ്വരവാദിയാണ്.
 • സുക്കന്‍ബെര്‍ഗിനു സ്വന്തമായി ഒരു ടെലിവിഷന്‍ ഇല്ല. ആവശ്യമില്ല എന്ന് പറയുന്നതാവും ശരി. ഉണ്ടായാലും അതിനു മുന്നില്‍ ഇരിക്കാന്‍ സമയം കിട്ടണ്ടേ!!!
You May Also Like

തമിഴ് സിനിമയിലും ‘ട്വന്റി20’ ; ഒന്നിക്കുന്നത് അഞ്ച് സൂപ്പര്‍ സ്റ്റാറുകള്‍

തമിഴില്‍ വേനല്‍ മഴ പോലെയാണ് ഒരു മള്‍ട്ടിസ്റ്റാര്‍ ചിത്രമെത്തുന്നത്. താര ബാഹുല്യമുള്ള ചിത്രങ്ങള്‍ തുലോം കുറവ്. എന്നാല്‍ ചരിത്രം തിരുത്തി അഞ്ച് യുവ സൂപ്പര്‍ സ്റ്റാറുകള്‍ ഒരുമിക്കുവാന്‍ പോകുകയാണ്. പറഞ്ഞു വരുമ്പോള്‍ തമിഴിലെ ഒരു ‘ട്വന്റി-20’ തന്നെ

കാഴ്ച്ചകള്‍ക്കും വേണം ചില നമ്പറുകള്‍…

ഇന്നത്തെ ചാനല്‍ പ്രോഗ്രാമുകളില്‍ ഈ റേറ്റിനടിസ്ഥാനത്തില്‍ കാറ്റഗറൈസ് ചെയ്യുകയാണെങ്കില്‍ ഒരു പക്ഷെ U സര്‍ട്ടിഫികറ്റ് ന്യൂസ് വായനക്ക് മാത്രം ലഭിച്ചെന്ന് വരും. (അതും സംശയമാണ്).

ഭയങ്കര പനിയോ നല്ല പനിയോ?

പണ്ട് നമ്മള്‍ ‘നല്ലപനി’ എന്നാണല്ലൊ പനിവരുമ്പോള്‍ പറയാറ്. ഇന്നത് ‘ഭയങ്കര പനി’ എന്ന നിലയിലേക്ക് മാറ്റിച്ചിന്തിച്ചുതുടങ്ങിയിട്ട് കുറച്ചുകാലമായി. വീണ്ടും പഴയചിന്തയിലേക്ക് നമ്മള്‍ തിരിച്ചുപോകേണ്ടിയിരിക്കുന്നു. കാരണം പനി ഒരു രോഗമല്ല എന്നതുതന്നെ.!

ടെന്നീസ് ഗ്രാന്റ് സ്ലാമുകളെപ്പറ്റി (ലേഖനം)

ഹാര്‍ഡ് കോര്‍ട്ട്, ക്ലേ കോര്‍ട്ട്, ഗ്രാസ്സ് കോര്‍ട്ട് എന്നീ മൂന്ന് ഉപരിതലങ്ങളാണ് ഗ്രാന്റ് സ്ലാമുകള്‍ നടക്കുന്ന കോര്‍ട്ടുകള്‍ക്കുള്ളത്