ഫേക്ക് ഐ ഡി – ഒരു അന്വേഷണം

266

accident-08

ഫെസ്ബൂക്കിനെ ഫേക്ക്ബുക്ക് ഇന്നു വിശേഷിപ്പിചാലും അതില്‍ തെറ്റ് പറയാന്‍ ആകില്ല .ഫെസ്ബൂക് ഫെക്കുകളുടെ കൂട്ടായ്മ ആയി മാറിയിരിക്കുന്നു . എത്രയോ എണ്ണം …. പെണ്ണുങ്ങള്‍ക്ക് ഒരു ഫോട്ടോ അപ്‌ലോഡ് ചെയ്യാന്‍ പറ്റാതെ ആയി .നിമിഷങ്ങള്‍ക്ക് അകം വേറൊരു പേരില്‍ ഒരു അക്കൗണ്ട് രൂപപ്പെട്ടിട്ടുണ്ടാകും. ഒരു രീതിയില്‍ പറഞ്ഞാല്‍ പെണ്‍കുട്ടികള്‍ക്ക് അത് ഒരു സംരക്ഷണം ആണ് നല്‍കുന്നത് . ഫേക്ക് അക്കൗണ്ട് ആണെന്ന് കരുതി പലരും ഒര്ജിനലില്‍ നിന്ന് വഴി മാറി പോകുന്നുണ്ട് . ഫേക്ക് അക്കൗണ്ടകല്‍ അപകടകാരിയും ആണ് . പണം തട്ടാന്‍ മിടുക്കര്‍ ആണ് അവര്‍ . പെണ്‍കുട്ടികളുടെ ഫോട്ടോ മോര്‍ഫ് ചെയ്തു അശ്ലീലം കയറ്റി പുറത് വിടുന്നു . ഫെസ്ബൂക് ഇത് വരെ ഇവര്‍ക്ക് എതിരെ ഒരു നടപടിയും എടുതില്ലെന്നാണ് വളരെ വല്ല്യ കാര്യം

ഫേസ്ബുക്ക് ഫെക്കുകളെ ഭയക്കുന്നുണ്ടോ . ഇവര്‍ക്ക് അറിയാമെങ്കിലും എന്ത് കൊണ്ട് ഇവര്‍ കാര്യമായ നടപടിയൊന്നും എടുക്കുന്നില്ല . ദിനം പ്രതി എത്ര പേരാണ് ഫെക്കുകളുടെ കയ്യില്‍ പെടുന്നത് .ഇതില്‍ തെറ്റ് ആരുടേത് ആണെന്ന് ആര്‍ക്കറിയാം .ഫെക്കുകള്‍ ഉണ്ടെന്നു അറിഞ്ഞിട്ടും എന്തെ ആരും മുന്‍കരുതല്‍ എടുക്കുന്നില്ല.

ഏതോ ഒരു പെണ്‍കുട്ടി അല്ലെങ്കില്‍ അവരുടെ സുഹൃത്ത് / ബന്ധു ഇന്റര്‍നെറ്റില്‍ പോസ്റ്റ് ചെയ്ത ഫോട്ടോ ആണിത്. നിമിഷങ്ങള്‍ കൊണ്ട് പലരും ഡൌണ്‍ലോഡ് ചെയ്തു. പലരും ഫേക്ക് ഐ ഡി ഉണ്ടാക്കാന്‍ ഈ ഫോട്ടോ ഉപയോഗിച്ചു. ചിലര്‍ അതെടുത്ത് അശ്ലീല വെബ് സൈറ്റുകളില്‍ പോസ്റ്റ് ചെയ്തു. ഇപ്പോള്‍ ഇന്ത്യക്കകത്തും പുറത്തുമായി നിരവധി പേര്‍ ഈ ഫോട്ടോ ദുരുപയോഗം ചെയ്തു കഴിഞ്ഞു. പലരും ആ ഫോട്ടോ പ്രൊഫൈലില്‍ നിന്ന് മാറ്റി എങ്കിലും ആല്‍ബങ്ങളില്‍ സൂക്ഷിച്ചിട്ടുണ്ട്.പ്രൊഫൈലില്‍ നിന്ന് മാറ്റാത്ത ചിലരുടെ ലിങ്കുകള്‍ താഴെ ചേര്‍ക്കുന്നു.

20130914_222712

ഇത് പോലുള്ള പോസ്റ്റുകള്‍ കാണുമ്പോള്‍ പലരും പ്രൊഫൈല്‍ ഫോട്ടോ മാറ്റാറുണ്ട്. താഴെ കാണുന്ന ഫോട്ടോയിലുള്ള പെണ്‍കുട്ടിയുടെ ഏതെങ്കിലും വ്യാജ പ്രൊഫൈലില്‍ നിങ്ങളും കുറെ കാലമായി സുഹൃത്തായി തുടരുന്നുണ്ടാകാം. അതൊന്നു പരിശോധിക്കുക. ഇത്തരം ഫ്രോഡുകളെ ഫ്രെണ്ട് ആക്കിയാല്‍ നിങ്ങളുടെ പ്രൊഫൈലിലെ ഫോട്ടോകള്‍ കാണാനും ഡൌണ്‍ലോഡ് ചെയ്യാനും അവര്‍ക്ക് നിഷ്പ്രയാസം സാധിക്കും

ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള സ്വകാര്യ ഫോട്ടോകള്‍ വരെ ഫേസ്ബുക്കില്‍ ഇട്ട് കൂട്ടുകാരുടെ ലൈക്കും ഷെയറും വാങ്ങി നിര്‍വൃതി അടയുന്നവര്‍ ഒന്ന് കൂടി ചിന്തിക്കുക !

കഴിയുന്നതും സ്ത്രീകളുടെ ഫോട്ടോ ഫേസ്ബുക്ക് പോലുള്ള സൈറ്റുകളില്‍ പോസ്റ്റ് ചെയ്യാതിരിക്കുക. സ്വന്തം വീട്ടിലെ സ്ത്രീകളെ പ്രദര്‍ശന വസ്തു ആക്കാതെ, ചതിക്കുഴികളില്‍ വീഴാതെ സംരക്ഷിക്കാന്‍ നിങ്ങള്‍ തന്നെ തീരുമാനിക്കണം !! അല്ലെങ്കില്‍ ഈ പെണ്‍കുട്ടിയുടെ അവസ്ഥ നിങ്ങള്‍ക്കും വന്നേക്കാം !!

അപരിചിതരെ ഫ്രെണ്ട് ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നത് ഇനിയെങ്കിലും നിര്‍ത്തുക. ഇല്ലെങ്കില്‍ പത്രത്താളുകളിലെ ദുരന്തവാര്‍ത്തയില്‍ ഒരിക്കല്‍ നിങ്ങളുടെ പേരും കാണാം !!

വിവാഹം കഴിഞ്ഞ ഉടന്‍ തന്നെ സ്വന്തം ഭാര്യയുടെ ഫോട്ടോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത് നാട്ടുകാരെ കാണിക്കുക എന്നത് പലരുടെയും ഹോബി ആണ്.

എന്തായാലും അശ്ലീല വെബ്‌സൈറ്റുകള്‍ നടത്തുന്നവര്‍ക്ക് ഇപ്പോള്‍ ചാകരയാണ്. ചുമ്മാ ഫേസ്ബുക്കിലൊന്ന് കയറിയാല്‍ പോരേ !!

എല്ലാ ടൈപ്പും കിട്ടും.

Advertisements