Narmam
ഫേസ്ബുക്കിംഗ്
ഒരു ഭര്‍ത്താവ് തന്ടെ ഭാര്യ പ്രസവത്തിനു ആശുപത്രിയില്‍ കയറിയപ്പോള്‍ നേരം പോക്കാന്‍ ആയി ഫേസ് ബുക്കില്‍ ഒരു ചെറിയ ചിന്ത കൊടുത്തു. ഇംഗ്ലീഷ് പരിജ്ഞാനം കുറവാണ് അത് കൊണ്ട് ഇങ്ങനെ കൊടുത്തു,
73 total views, 1 views today
ഒരു ഭര്‍ത്താവ് തന്ടെ ഭാര്യ പ്രസവത്തിനു ആശുപത്രിയില്‍ കയറിയപ്പോള്‍ നേരം പോക്കാന്‍ ആയി ഫേസ് ബുക്കില്‍ ഒരു ചെറിയ ചിന്ത കൊടുത്തു. ഇംഗ്ലീഷ് പരിജ്ഞാനം കുറവാണ് അത് കൊണ്ട് ഇങ്ങനെ കൊടുത്തു,
ഇന്‍ ഹോസ്പിറ്റല്‍
ദേ വരുന്നു നൂറു ചോദ്യങ്ങള്‍ ഇംഗ്ലീഷില്‍, വാട്ട് ? വൈ? അങ്ങനെ അങ്ങനെ നൂറു ചോദ്യങ്ങള്‍. ഉത്തരം കൊടുക്കാതിരിക്കാന്‍ പറ്റില്ലല്ലോ? ഉത്തരം ഇങ്ങനെ കൊടുത്തു,
വൈഫ് ഈസ് ഗോയിംഗ് ടൂ ഡെലിവറി ഐ ആം ആള്‍സോ കമിംഗ്
(പണ്ടാരം പിടിക്കാന്‍ ഒരു കാര്യം ഇല്ലാതെ കുറെ പേരെ കൂട്ട് കാര്‍ ആക്കി ഒരു ഗമക്ക് ചെയ്തതാണ് ഇപ്പോള്‍ പെട്ട് പോയി. എന്തൊക്കെയോ പിടി കിട്ടിയ ഫേസ് ബുക്ക് സുഹൃത്തുക്കള്‍ ഗെറ്റ് വെല്‍ സൂണ്‍, വില്‍ പ്രേ ഫോര്‍ യു അങ്ങനെ അങ്ങനെ പലതും അടിച്ചു. (എന്തൊരു ആശ്വാസം എന്റെ ഇംഗ്ലീഷ് മോശം അല്ല). അപ്പോള്‍ തന്നെ അകത്തു നിന്ന് ഒരു കുഞ്ഞി കരച്ചില് കേട്ട് വേഗം തന്നെ അടിച്ചു,
ഡോവ്ട്ടിംഗ് മൈ വൈഫ് ഡെലിവറി
(ഭാര്യ പ്രസവിച്ചു എന്ന് സംശയിക്കുന്നു, ഇതാണ് ഉദ്ദേശിച്ചത് അതിനും മറുപടി)
കന്ഗ്രാട്സ്.. ചെലവു ചെയ്യണം
(അത് ഏതോ മലയാളി എരപ്പാളി അടിച്ചതാണ് (അച്ഛന് ചത്ത് അടിയന്തിരം കഴിഞ്ഞു എന്ന് കഴിഞ്ഞ പ്രാവശ്യം അടിച്ചപ്പോളും അവന് ഇത് തന്നെ പറഞ്ഞു). കുറച്ചു കഴിഞ്ഞപ്പോള്‍ നേഴ്സ് വന്നു ഭാര്യയുടെ പേര് പറഞ്ഞു ഓടി ചെന്നു അപ്പോള്‍ പറഞ്ഞു,
കുറച്ചു ബ്ലഡ് വേണം
ഉടനെ തന്നെ അടിച്ചു വിട്ടു,
എമര്‍ജന്‍സി ബ്ലഡ് നീടിംഗ്
(ഇതിനെന്തോ രക്ത ദാഹി ആണ് എന്ന് വിചാരിച്ചു ആരും ഒരു കമന്റ് അടിച്ചില്ല). രക്തം കൊണ്ട് കൊടുത്തു കുറച്ചു കഴിഞ്ഞപ്പോഴേക്കും നേഴ്സ് വന്നു പറഞ്ഞു.
കന്ഗ്രാട്സ് ആണ്‍കുട്ടി
ഉടനെ സ്റ്റാറ്റസ് അപ്പ് ടെഷന്
വൈഫ് ഡെലിവറി സുക്സെസ്സ് ഫുള്‍, ഐ ആം എ ഫാദര്‍ ഓഫ് ബോയ് ചൈല്‍ഡ് നോ, വൈടിംഗ് ഫോര്‍ റൂം കമിംഗ്
(അര്‍ഥം ഭാര്യ വിജയ പ്രദം ആയി പ്രസവിച്ചു. ഞാന്‍ ഒരു ആണ്‍കുഞ്ഞിന്റെ അച്ഛന് ആയി, കുട്ടിയെ മുറിയിലേക്ക് കൊണ്ട് വരാന്‍ കാത്തിരിക്കുന്നു.
74 total views, 2 views today