ഫേസ്ബുക്കിനെ സംബന്ധിച്ചിടത്തോളം ഇതെല്ലാം അടിസ്ഥാനരഹിതമാണ്
ഫേസ്ബുക്കിനെക്കുറിച്ച് പല അബദ്ധ ധാരണകളും പ്രചരിക്കുന്നുണ്ട്. എഫ്ബിയെ കുറിച്ച് പറയപ്പെടുന്ന ചില അടിസ്ഥാനരഹിത പ്രസ്താവനകള്‍ ചുവടെ…
172 total views

ഫേസ്ബുക്കിനെക്കുറിച്ച് പല അബദ്ധ ധാരണകളും പ്രചരിക്കുന്നുണ്ട്. എഫ്ബിയെ കുറിച്ച് പറയപ്പെടുന്ന ചില അടിസ്ഥാനരഹിത പ്രസ്താവനകള്‍ ചുവടെ…
1. മാര്‍ക്ക് സക്കര്‍ബര്‍ഗിന് ഫേസ്ബുക്കിലുളള താല്‍പ്പര്യം നഷ്ടപ്പെട്ടുവെന്നും ഫേസ്ബുക്ക് അടച്ചു പൂട്ടാന്‍ പോകുകയാണെന്നുമുളള വാര്‍ത്തകള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ല.
2. നിങ്ങളുടെ സുഹൃത്തുക്കളുടെ സുഹൃത്തുക്കള്‍ക്ക് നിങ്ങളുടെ ടൈംലൈന്‍ കാണാന്‍ സാധിക്കുമെന്ന ധാരണകള്‍ അടിസ്ഥാനമില്ലാത്തതാണ്.
3. നിങ്ങളുടെ സുഹൃത്തുക്കള്‍ക്ക് അവരുടെ ടൈംലൈനില്‍ നിങ്ങള്‍ നോക്കിയെന്ന് അറിയാന്‍ സാധിക്കുമെന്ന പ്രചരണം തീര്‍ത്തും തെറ്റാണ്.
4. ഫേസ്ബുക്ക് സൗജന്യമാണെന്ന ധാരണ തെറ്റാണ്. നിങ്ങളെ സംബന്ധിച്ചും, നിങ്ങളുടെ ബന്ധങ്ങളെ സംബന്ധിച്ചും ഫേസ്ബുക്ക് കൂടുതല്‍ മനസ്സിലാക്കുന്നതിന് അനുസരിച്ച് അത്തരത്തിലുളള പരസ്യങ്ങള്‍ കൂടുതലായി നിങ്ങളുടെ wallല്‍ ഫേസ്ബുക്ക് ഇടുന്നതാണ്.
5. ഫേസ്ബുക്ക് നിങ്ങളുടെ സമയം കളയുന്നു എന്നത് ശരിയല്ല. നിങ്ങളുടെ പഴയ സുഹൃത്തുക്കളുമായും, വിദേശങ്ങളില്‍ താമസിക്കുന്ന സുഹൃത്തുക്കളുമായും ഇടപഴകാന്‍ ഫേസ്ബുക്ക് അവസരം ഒരുക്കുന്നു.
6. നിങ്ങള്‍ പോസ്റ്റ് ചെയ്യുന്ന എല്ലാ കാര്യങ്ങളും നിങ്ങളുടെ സുഹൃത്തുക്കള്‍ക്ക് കാണാന്‍ സാധിക്കുമെന്ന ധാരണ ശരിയല്ല
7. ഫേസ്ബുക്കില്‍ പബ്ലിക്കായി ഒരു പാര്‍ട്ടിക്ക് ക്ഷണം നല്കിയാല് 10,000 ആളുകള്‍ എത്തുമെന്ന ധാരണ നിങ്ങള്‍ക്കുണ്ടെങ്കില്‍, അത് തെറ്റാണ്.
173 total views, 1 views today
