ഫേസ്ബുക്കിലെ പഴയ പോസ്റ്റുകള്‍ ഇനി എളുപ്പത്തില്‍ തപ്പിയെടുക്കാം !

    233

    new

    ഈ ഫേസ്ബുക്കില്‍ നമ്മള്‍ ചില ദിവസങ്ങളില്‍ മൂന്നും നാലും പോസ്റ്റുകള്‍ ഒക്കെ ഇടാറുണ്ട്. ചിലര്‍ അതക്കും മേലയും..!!! ഇങ്ങനെ നമ്മള്‍ ഇട്ടു പോകുന്ന പോസ്റ്റുകള്‍ കുറച്ചു നാള്‍ കഴിയുമ്പോള്‍ വീണ്ടും ഒന്ന് കാണണം എന്ന് തോന്നിയാല്‍ നമ്മള്‍ എന്ത് ചെയ്യും.? കുറച്ചു ബുദ്ധിമുട്ടാണ് അല്ലെ..പക്ഷെ ഇനി നമ്മള്‍ പഴയത് പോലെ ബുദ്ധിമുട്ടേണ്ട കാര്യമില്ല…

    പഴയ പോസ്റ്റുകള്‍ തപ്പിയെടുക്കാന്‍ ഫേസ്ബുക്ക് ‘On This Day‘ സവിശേഷത അവതരിപ്പിക്കും. ഒരു പ്രത്യേക ദിവസത്തില്‍ മുന്‍പ് ഏതൊക്കെ പോസ്റ്റ് നിങ്ങള്‍ ഇട്ടിരുന്നു എന്നതാണ് ഇതുമൂലം പരിശോധിക്കാന്‍ സാധിക്കുക. ഇത് എഡിറ്റ് ചെയ്യാനും, ഡിലീറ്റ് ചെയ്യാനും സാധിക്കും. ഈ സംവിധാനത്തിലൂടെ പ്രിയപ്പെട്ടവരുടെ ജന്മദിനം, വിവാഹവര്‍ഷികം എന്നിവ എളുപ്പത്തില്‍ ഓര്‍ത്തെടുക്കാവുന്നതാണ്. ഒപ്പം ഇതിലെ വിവരങ്ങള്‍ ഏതൊക്കെ സുഹൃത്തുകള്‍ക്ക് കാണാം എന്നും നിശ്ചിയിക്കാന്‍ സാധിക്കും.