Arun Kaimal’s Column

ഫേസ്ബുക്കില്‍ അയ്യായിരം കൂട്ടുകാരും നൂറു കമന്‍റും ഇരുനൂറു ലൈക്കും ഉണ്ടെന്നുകരുതി ഞെളിയാന്‍ വരട്ടെ ! പുതിയ ഗവേഷണങ്ങള്‍ കണ്ടെത്തുന്നത് ഫേസ്ബുക്കില്‍ എത്രത്തോളം സുഹൃത്തുക്കള്‍ നിങ്ങള്ക്ക് കൂടുന്നോ, അത്രത്തോളം നിങ്ങള്‍ ഒരു ‘സോഷ്യലി ഡിസ്റപ്ടീവ് നാര്‍സിസിസ്റ്റ് (പച്ചമലയാളത്തില്‍ സാമൂഹ്യ വിരുദ്ധനായ നാറി) ആണെന്നാണ്. നമ്മുടെ അഭിമാനമായ കേരള സര്‍ക്കാര്‍ ഗുണ്ടകളെയും റൌഡികളെയും വേര്‍തിരിക്കുന്ന നിയമം കൊണ്ട് വരുകയും, നമ്മുടെ ജീവന്‍ സംരക്ഷിക്കുന്ന കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതി പറഞ്ഞതനുസ്സരിച്ചു ഐ ടി നിയമം ഭേദഗതി ചെയ്തു ഫേസ് ബുക്കില്‍ അര്‍മാദിക്കാന്‍ നമുക്ക് അവസരം തരുകയും ചെയ്യുന്നതിനാല്‍ നാം എല്ലാം ഇന്ന് വിജ്രുംഭിതര്‍ ആണല്ലോ.

അങ്ങനെ സൈബര്‍ഗുണ്ടകളെയും സൈബര്‍റൌഡികളെയും മുഖ്യമന്ത്രി അംഗീകരിച്ച നിര്‍വചനമനുസ്സരിച്ചു കണ്ടെത്തി ഫേസ്ബുക്കില്‍ അനധികൃത ടാഗ്ഗിങ്ങും, ‘പോക്ക്’ ഇടപാടുകളും ഉള്‍പ്പെടെയുള്ള സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനം നടത്തുന്നവരെ ഫേസ്ബുക്ക് ഗുണ്ടകളെന്നും; കൂലികമന്‍റ്, കൊട്ടേഷന്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരെ റൌഡികളെന്നും കണക്കാക്കി ഒരു വര്‍ഷം വരെ ബ്ലോക്കണം എന്നും, രണ്ടു തവണ പോക്കിയാല്‍ ഗുണ്ടക്കും, മൂന്നു പോക്കിയാല്‍ റൌഡിക്കും നല്ല തടവ്‌ കൊടുക്കണം [പ്രത്യേകിച്ച് തടവാന്‍ പറ്റിയ ചില ഗുണ്ടികളെയും കണ്ടുവെച്ചു] എന്നും ഒക്കെ കരുതിയിരുന്നപ്പോള്‍ ആണ്, ഫേസ്ബുക്കില്‍ ഒരുപാട് കൂട്ടുകാര്‍ ഉള്ളവര്‍ ആണ് സാമൂഹ്യവിരുദ്ധര്‍ എന്ന ഗവേഷണഫലം ശ്രദ്ധയില്‍പ്പെട്ടത്.

ഈ പഠനം വായിച്ചശേഷം ഫേസ്ബുക്കിലെ സാമൂഹ്യവിരുദ്ധ നാര്‍സിസിസ്റ്റുകള്‍ അഴിഞ്ഞാടുന്ന മലയാള സൈബര്‍ലോകത്ത്‌, ഫേസ്ബുക്കില്‍ അയ്യായിരം സുഹൃത്തുക്കളുമായി പല്ല് മുപ്പത്തിരണ്ടും കാട്ടി വെളുക്കെ ചിരിച്ചിരിക്കുന്ന കറുത്ത മുഖങ്ങളിക്ക് നോക്കി കുറേനേരം ഞാന്‍ ഞെട്ടിത്തരിച്ചിരുന്നു പോയി. നാര്‍സിസിസം വഴിഞ്ഞൊഴുകുന്ന ചിരിയും, സൌഹൃദത്തിനു ആര്‍ത്തിപൂണ്ട കൂര്‍ത്ത നോട്ടവുമായി ഇരിക്കുന്ന ഇവറ്റകളെ ഇത്രകാലം തിരിച്ചറിയാതെയാണല്ലോ വാരിക്കോരി ലൈക്കുകളും, കമന്റുകളും കൊടുത്തത്. ‘എന്റെ കുട്ടി ശാസ്താവേ’, അറിയാതെ വിളിച്ചുപോയി..

നോക്കിയിരിക്കെ പലഫേസ് ബുക്ക്‌ കൊണാണ്ടര്‍മാര്‍ക്കും അവരുടെ പ്രൊഫൈല്‍ പടങ്ങളില്‍ കുട്ടൂസന്റെയും, ഡാകിനിയുടെയും, വിക്രമന്റെയും എന്തിനു മുത്തുവിന്റെയും വരെ മുഖഭാവങ്ങള്‍ തെളിഞ്ഞു വരുന്നതായി കാണുവാന്‍ കഴിഞ്ഞു. അമേരിക്കയില്‍ ഇത്തരം കുട്ടൂസന്‍മാരെയും ഡാകിനികളെയും പിടിച്ചു പേഴ്സനാലിറ്റി ഇന്‍വെന്‍ട്രി ടെസ്റ്റിനു വിധേയരാക്കിയപ്പോള്‍ കൂടുതല്‍ സുഹൃത്തുക്കള്‍ ഉള്ളവര്‍ സ്വന്തം അപ്രമാദിത്വത്തില്‍ വിശ്വസിക്കുന്നവരും സുഹൃത്തുക്കളെ കീടങ്ങളെപ്പോലെ കരുതി സ്വന്തം ഇമേജു കൂട്ടുക എന്ന ഒരു ലക്‌ഷ്യം മാത്രം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്നവരും ആണെന്ന് കണ്ടെത്തി.

ഇത്തരം ഫേസ്ബുക്ക്‌ മുട്ടാളന്മാരും മുട്ടാളിനികളും തുടരെ തുടരെ സ്ടാറ്റസ് അപ്പ്ഡേറ്റ് ചെയ്യുന്നവരും, കൊട്ടയിലും കോണകത്തിലും കൊള്ളാത്ത ഡയലോഗ് വിടുന്ന പുങ്കന്‍മാരും ആണെങ്കിലും അവര്‍ക്ക് സ്ഥായിയായ ഒരു സുഹൃത്ത് ബന്ധം സ്ഥാപിക്കുവാന്‍ പ്രയാസമത്രേ. സ്വന്തം ഇമേജ് എങ്ങിനെയെങ്കിലും ഊതിപ്പെരുപ്പിക്കുക എന്ന ലക്‌ഷ്യം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന ഈ ഫേസ്ബുക്ക്‌ ജന്തുക്കള്‍ തങ്ങളുടെ ഗ്ലാമര്‍ കൂട്ടിയുള്ള പടങ്ങള്‍ ഫോട്ടോഷോപ്പില്‍ പടച്ചുണ്ടാക്കി വിടുക, കമന്റുകിട്ടാന്‍ വല്ലവന്‍റെയും പുറം ചൊറിയുക, പെണ്ണുങ്ങളെ നക്കിയും ചൊറിഞ്ഞും ആളാകുക [പെണ്‍കൂതറകള്‍ തിരിച്ചു ആണുങ്ങളെയും] ഇങ്ങനെയുള്ള കലാ[പ]പരിപാടികളില്‍ ദൈനംദിനം വ്യാപൃതരാകുന്നു.

മുന്‍പ് നടന്ന പല പഠനങ്ങളും ഫേസ്ബുക്കിനെയും നാര്‍സിസിസത്തിനെയും ബന്ധിപ്പിച്ചിട്ടുണ്ടെങ്കിലും സുഹൃത്തുക്കളുടെ എണ്ണം കൂടുംതോറും ഫേസ്ബുക്ക്‌ കൊണാണ്ടറുടെ കൂതറത്തരം കൂടിവരുന്നു എന്ന് ആദ്യമായി സൂചിപ്പിച്ചത് വെസ്റ്റ് ഇല്ലിനോയിസ്‌ യൂണിവേര്സിറ്റി നടത്തിയ പഠനമാണ്. ഗ്രാന്ടിയോസ് എക്സിബിഷനിസം [പുങ്കത്തരം മൂത്ത് തുണിപൊക്കി നടക്കുന്ന അവസ്ഥ] ; എക്സ്പ്ലോയിടെറ്റീവ്നെസ്സ് [മുതലാക്കാനുള്ള ത്വര] എന്നീ സ്വഭാവവിശേഷങ്ങള്‍ കൂടുതലായുള്ള എഫ്ബി കൊണാണ്ടര്‍മാര്‍, സ്വയം പൊങ്ങല്‍, പൊങ്ങച്ചം, താന്‍ വലിയവന്‍ എന്ന ഭാവം, സാമൂഹ്യമായ എക്സിബിഷനിസം എന്നീ സ്വഭാവങ്ങള്‍ പ്രകടിപ്പിക്കുന്നു.

ഫ്രീ ഹിറ്റ്‌ : മകന്‍ ഗള്‍ഫില്‍ നിന്നും കൊണ്ടുവന്ന അണ്ടര്‍വെയര്‍ എല്ലാവരെയും കാണിക്കുവാന്‍ ലുംഗി പൊക്കിപ്പിടിച്ച് ദിവസവും കവലയില്‍ ഇറങ്ങിയ അപ്പച്ചന്‍ ഒരു ദിവസം അണ്ടര്‍വെയര്‍ ഇടാന്‍ മറക്കുകയും, എന്താ ചേട്ടാ ഇങ്ങനെ എന്ന് ചോദിച്ചവരോട് ‘ഇത് മകന്‍ ഗള്‍ഫീന്ന് കൊണ്ടുവന്നതാ, ഇതുപോലെ പന്ത്രണ്ടെണ്ണം വീട്ടില്‍ ഇരുപ്പുണ്ട്‌’ എന്ന് പറയുകയും ചെയ്ത കഥ കേട്ടിട്ടില്ലേ. അതിലെ അപ്പച്ചനെപ്പോലെയുള്ള നമ്മുടെ ഗ്രാണ്ടിയോസ് എക്സിബിഷനിസ്ടുകള്‍ നിറഞ്ഞാടുന്ന ഫേസ് ബുക്കില്‍ നിനക്ക് അയ്യായിരം ഫ്രണ്ട്സ് ഇല്ലാത്തതിന്റെ കുശുംബുകൊണ്ടാല്ലേഡാ ഇങ്ങനെ എഴുതിയത് എന്ന് ആരെങ്കിലും എന്നോട് ചോദിച്ചാല്‍ ആ ചോദിച്ചവന്‍ ഒരു പരമ സാമൂഹ്യ വിരുദ്ധനായ ഒരു കുരങ്ങന്‍ ആണെന്നും അവന്‍റെ കൊരങ്ങുമോന്ത ഫോട്ടോഷോപ്പില്‍ ഇട്ടു കശക്കി സുന്ദരമാക്കിയതാണെന്നും കാണിച്ചു ഗവേഷണത്തിന്റെ പിന്‍ബലത്തോടെ നാളെ വേറൊരു പോസ്റ്റ്‌ എഴുതും. പിന്നെ മുകളില്‍ പറഞ്ഞ ഗവേഷണം കാണേണ്ടവര്‍ ഇവിടെ പോയി നോക്കണം.

You May Also Like

കാലംതെറ്റിയിറങ്ങിയ, പല രംഗങ്ങളിലും ഡയറക്ടേഴ്‌സ് ബ്രില്ലിയൻസ് ഒളിപ്പിച്ചു വച്ച ഒരു സിനിമയാണ് സിഐഡി നസീർ

Vinod Eraliyoor തിയറി എഡിറ്റിംഗ് പഠിക്കണമെന്ന മോഹം എന്നെ കുറച്ചുനാളായി വല്ലാതെ വലയ്ക്കുന്നു..ഒരു മൂവി റിവ്യൂ…

ആറാം ഇന്ദ്രിയമോ? അയ്യേ!!

സാധാരണ പഞ്ചേന്ദ്രിയങ്ങള്‍ ഉപയോഗിച്ച് മനസിലാക്കാന്‍ കഴിയാത്ത കാര്യങ്ങള്‍ മനസിലാക്കാനുള്ള ‘സൂപ്പര്‍ നാച്ചുറല്‍’ കഴിവിനെയാണ് പൊതുവേ സിക്‌സ്ത്ത് സെന്‍സ് എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

അക്കാഡമി അവാർഡിന്റെ തൊണ്ണൂറ്റിമൂന്ന് വർഷത്തെ ചരിത്രത്തിൽ വെറും രണ്ടേ രണ്ട് പെണ്ണുങ്ങൾക്ക്

മികച്ച സംവിധാനത്തിനുള്ള ഓസ്കാർ പുരസ്‌കാരം നേടുന്ന രണ്ടാമത്തെ വനിതയാണ് ചിത്രത്തിൽ – ക്ലോയി ഷാവോ. അതായത്, അക്കാഡമി അവാർഡിന്റെ തൊണ്ണൂറ്റിമൂന്ന് വർഷത്തെ ചരിത്രത്തിൽ വെറും രണ്ടേ രണ്ട്

ശശി തരൂര്‍ ഇന്ത്യന്‍ രാഷ്ട്രീയ രംഗത്തെ “അധികപ്പറ്റോ” ?

ഇന്ത്യന്‍ രാഷ്ട്രീയ രംഗത്ത് തരൂരിന് പിഴച്ചത് എവിടെയൊക്കെ ?