ഫേസ്ബുക്കില്‍ ഇനി ശബ്ദം കേള്‍ക്കുക മാത്രമല്ല, വായിക്കുകയും ചെയ്യാം.!

168

ad156560368filesthis-februa

ഫേസ്ബുക്കില്‍ ഇനി ശബ്ദ സന്ദേശങ്ങള്‍ കേള്‍ക്കുക മാത്രമല്ല, വായിക്കുകയും ചെയ്യാം. ഫേസ്ബുക്ക് മെസ്സഞ്ചര്‍ ആപ്പ് ഇതിന് വേണ്ടി പരിഷ്കരിച്ചു കഴിഞ്ഞുവെന്നാണ് ഫേസ്ബുക്ക് തന്നെ നല്‍കുന്ന സൂചന.

ഫേസ്ബുക്കില്‍ ഒരു ശബ്ദസന്ദേശം വരുമ്പോള്‍  നമ്മുടെ സിസ്റ്റത്തിലെ (അലെങ്കില്‍ മൊബൈല്‍) ശബ്ദം ഉയരത്തി ഇട്ട ശേഷം നമ്മള്‍ ആ സന്ദേശം കേള്‍ക്കും അല്ലെ ? പക്ഷെ ഇനി നമുക്ക് അവ കേള്‍ക്കാന്‍ മാത്രമല്ല വായിക്കാനും സാധിക്കും.

സ്ക്രീനിലെ മൈക്രോഫോണ്‍ ഐക്കണില്‍ ക്ലിക്ക് ചെയ്യുക, ശബ്ദം റെക്കോര്‍ഡ്‌ ചെയ്യുക, സന്ദേശം അയക്കുക, ഇതു കിട്ടുന്നയാളിന് പിന്നെ അയാളുടെ ഇഷ്ടം പോലെ ഈ സന്ദേശം വായിക്കാനോ കേള്‍ക്കനൊ ഒക്കെ സാധിക്കും.

പരീക്ഷണടിസ്ഥാനത്തില്‍ തുടങ്ങുന്ന സേവനം എന്ന നിലയില്‍ തല്‍ക്കാലം വളരെ കുറച്ചു ഉപഭോക്താക്കള്‍ക്ക് മാത്രമാണ് ഈ സേവനം ലഭ്യമാകുന്നത്. സുഹൃത്തുക്കള്‍ക്കും കാമുകികാമുകന്മാര്‍ക്കും ടൈപ്പ് ചെയ്യാതെ സ്വന്തം ശബ്ദത്തില്‍ സന്ദേശങ്ങള്‍ കൈമാറാന്‍ സാധിക്കും എന്നത് തന്നെയാണ് ഈ പുതിയ വിദ്യയുടെ ഏറ്റവും വലിയ സവിശേഷത.